ക്വയർമത്സരം ഇന്ന് പത്തനാപുര∙ മൗണ്ട് താബോർ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകൻ തോമാ മാർ ദിവന്നാസിയോസിന്റെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ‘കെനോറോ’ എന്ന പേരിൽ ക്വയർ ഗാനമത്സരം ഇന്ന് നടക്കും. മൗണ്ട് താബോർ ദയറാ ചാപ്പലിൽ രാവിലെ 9ന് റജിസ്ട്രേഷൻ തുടങ്ങും. ലോഗോ മത്സരം കൊല്ലം ∙ ലോക മണ്ണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വയർമത്സരം ഇന്ന്;പത്തനാപുര∙ മൗണ്ട് താബോർ ദയറായുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകൻ തോമാ മാർ ദിവന്നാസിയോസിന്റെ ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി ‘കെനോറോ’ എന്ന പേരിൽ ക്വയർ ഗാനമത്സരം ഇന്ന് നടക്കും. മൗണ്ട് താബോർ ദയറാ ചാപ്പലിൽ രാവിലെ 9ന് റജിസ്ട്രേഷൻ തുടങ്ങും.

ലോഗോ മത്സരം
കൊല്ലം ∙ ലോക മണ്ണ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ലോഗോ തയാറാക്കൽ മത്സരം നടത്തുന്നു. വിദ്യാർഥികൾ 23ന് അകം രചനകൾ സ്‌കൂൾ അധികാരിയുടെ സാക്ഷ്യപത്രം, പേര്, മേൽവിലാസം, രക്ഷിതാവിന്റെ ഫോൺ നമ്പർ എന്നിവ സഹിതം അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ  തപാൽ മുഖേന ലഭ്യമാക്കണം. വിലാസം: അസിസ്റ്റന്റ് ഡയറക്ടറുടെ (സോയിൽ സർവേ) കാര്യാലയം,  മുല്ലത്തറ അപ്പാർട്മെന്റ്, ജവാഹർ ജംക്‌ഷൻ, കൊല്ലം-691001. ഫോൺ: 9496620291.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ചാത്തന്നൂർ  ഗവ. ഐടിഐയിൽ  പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്കു തൊഴിലധിഷ്ഠിത കോഴ്സായ ഇന്റർ നാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം. 9074870849.

ഗെസ്റ്റ് ലക്ചറർ ഒഴിവ്
കൊല്ലം ∙ ഫാത്തിമ മാതാ നാഷനൽ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 25നു രാവിലെ 9.30ന് അഭിമുഖം നടക്കും.

ADVERTISEMENT

കിണറും ബോർവെല്ലും നിർമിച്ചുനൽകും
കൊല്ലം ∙ കൊല്ലം,  ചവറ, കരുനാഗപ്പള്ളി   തീരദേശവാസികളുടെ ഗാർഹിക ആവശ്യത്തിനായി ഫിൽറ്റർ പോയിന്റ് കിണറും ജില്ലയുടെ കിഴക്കൻ മേഖലയിൽ താമസിക്കുന്നവരുടെ ഗാർഹിക ആവശ്യങ്ങൾക്കായി ബോർവെല്ലും സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ ഭൂജലവകുപ്പ് ജില്ലാ ഓഫിസ് മുഖാന്തരം നിർമിച്ച് നൽകും. ചെറുകിട നാമമാത്ര കർഷകർക്ക് ഡ്രില്ലിങ് ചാർജിന്റെ 50 ശതമാനം സബ്‌സിഡി നൽകും. 0474-2790313.

സിവിൽ സർവീസ് സിലക്‌ഷൻ ട്രയൽസ് 25ന് 
കൊല്ലം∙ ജില്ല സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സിവിൽ സർവീസ് സിലക്‌ഷൻ ട്രയൽസ് 25ന് രാവിലെ 9.30 മുതൽ നഗരത്തിലെ വിവിധ സ്റ്റേ‍ഡിയങ്ങളിൽ നടക്കും. അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, കാരംസ്, ചെസ്, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, ഖോഖൊ, ലോൺ ടെന്നിസ്, പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബെസ്റ്റ് ഫിസിക്, നീന്തൽ, ടേബിൾ ടെന്നിസ്, വോളിബോൾ, ഗുസ്തി, യോഗ തുടങ്ങിയ ഇനങ്ങളിലാണ്  മത്സരങ്ങൾ. 23ന് വൈകുന്നേരം 5ന് മുൻപായി റജിസ്റ്റർ ചെയ്യണം. ഫോൺ‌: 0474–2746720.

ADVERTISEMENT

കെൽട്രോണിൽ ജേണലിസം കോഴ്‌സ്
കൊല്ലം ∙ കെൽട്രോൺ പിജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം ആൻഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം.  പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളിൽ ആണ് ക്ലാസുകൾ. 25 വരെ അപേക്ഷിക്കാം 9544958182, കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154