കൊല്ലം∙ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെ കടന്ന് പ്ലാറ്റ്ഫോമിലേക്കു കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്കു ദാരുണാന്ത്യം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ. ദേവനന്ദ (17)യാണ് മരിച്ചത്. വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ പാളം കുറുകെ കടന്ന് പ്ലാറ്റ്ഫോമിലേക്കു കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാർഥിക്കു  ദാരുണാന്ത്യം. മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളുമായ എ. ദേവനന്ദ (17)യാണ് മരിച്ചത്. വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടു വീട്ടിലേക്കു പോകുംവഴി സഹപാഠികൾക്കു മുന്നിലാണ് അപകടം നടന്നത്.

നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിൻ മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. എൻജിനു മുന്നിലൂടെ മറികടന്നു പാളത്തിൽ നിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോഴാണ് മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന നേത്രാവതി എക്സ്പ്രസ് ചീറിപ്പാഞ്ഞ് എത്തിയത്. സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്.   പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്ന പ്ലസ്ടു വിദ്യാർഥിയായ അഹമ്മദ് നിഹാല്‍ ദേവനന്ദയ്ക്കൊപ്പമുള്ള കുട്ടിയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചു കയറ്റി. തുടർന്ന് ദേവനന്ദയെ കയറ്റാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ചാത്തന്നൂർ ഭാഗത്തേക്കു പോകുന്ന കുട്ടികൾ സാധാരണ മയ്യനാട് ചന്തമുക്കിൽ നിന്നാണ് വീട്ടിലേക്കുള്ള ബസ് കയറുന്നത്. 

ADVERTISEMENT

പാളത്തിന് അരികിലൂടെ ബസിൽ കയറാൻ ചന്തമുക്കിലേക്ക് എത്തുമ്പോഴാണ് അപകടം. കുട്ടികൾ ട്രെയിനിനു മുന്നിൽപെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. ട്രെയിനിന്റെ ഹോണിനൊപ്പം എതിർവശത്തു നിന്നു ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം നടത്തും. അമ്മ ലീജ വിദേശത്താണ്. സഹോദരി: ദേവപ്രിയ. ലീജ നാട്ടിൽ എത്തിയതിനുശേഷം സംസ്കാരം നടത്തും. 

English Summary:

17-year-old Devananda, a student of Mayyanad Higher Secondary School, tragically died after being hit by a train while crossing the railway track at Mayyanad station. This heartbreaking incident raises concerns about railway track safety and the need for increased awareness.