കൊല്ലം ജില്ലയിൽ ഇന്ന് (23-11-2024); അറിയാൻ, ഓർക്കാൻ
ഗതാഗത നിയന്ത്രണം കൊല്ലം ∙ പിണറ്റിൻമൂട് - ഇടക്കിടം - ഈലിയോട് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.പിണറ്റിൻമൂട് നിന്ന് ഇടക്കിടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കോണിമുക്ക് - അന്നൂർ -

ഗതാഗത നിയന്ത്രണം
കൊല്ലം ∙ പിണറ്റിൻമൂട് - ഇടക്കിടം - ഈലിയോട് റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് മരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പിണറ്റിൻമൂട് നിന്ന് ഇടക്കിടം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ മുക്കോണിമുക്ക് - അന്നൂർ - കടയ്‌ക്കോട് വഴിയും ഇടക്കിടത്തു നിന്നു പിണറ്റിൻമൂട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കടയ്ക്കോട് - അന്നൂർ - മുക്കോണിമുക്ക് വഴിയും പോകണം.
ക്രിസ്മസ് കാർണിവൽ ഡിസംബർ 20 മുതൽ
കൊല്ലം ∙ കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്തു ഡിസംബർ 20 മുതൽ 2025 ജനുവരി 5 വരെ ക്രിസ്മസ് കാർണിവൽ നടത്തും. ലോകത്തെ ഏറ്റവും വലിയ ഡാൻസിങ് ക്രിസ്മസ് ട്രീ, ഭക്ഷ്യമേള, പ്രദർശനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കലാപരിപാടികൾ അരങ്ങേറും.
വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ സബ് സ്റ്റേഷൻ, ഗെസ്റ്റ് ഹൗസ്, ആറാട്ടുകുളം, ആശ്രാമം ക്ഷേത്രം, ഇഎസ്ഐ ഹോസ്പിറ്റൽ, അസോഷ്യേറ്റ്, ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയത്തിൽ ∙ എസ്ജിഎൻ, മേടയിൽ, അമ്മൂമ്മക്കാവ്, വെറ്റിലക്കാവ്, ജിബിപിഎൽപിഎസ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ അക്കരവിള മേഖലയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധനാ ക്യാംപ്
പിറവന്തൂർ ∙ പടിഞ്ഞാറ് എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാംപും തിമിര രോഗ നിർണയവും നാളെ നടക്കും. ശാഖാ ഓഡിറ്റോറിയത്തിൽ രാവിലെ 9നു പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ ഉദ്ഘാടനം ചെയ്യും.
നിർമാണ പരിശീലനം
കൊട്ടാരക്കര ∙ ഗാന്ധി സെന്ററിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെയും നേതൃത്വത്തിൽ സോപ്പ് ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം നാളെ 1.30 മുതൽ 5 വരെ വ്യാപാരഭവനിൽ നടക്കും. ഫോൺ:944759 1973
തീയതി നീട്ടി
കൊല്ലം ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡ് ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ നൽകേണ്ട സമയം ഡിസംബർ 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0474 2749847.
അസാപ് പ്രവേശനം
കൊല്ലം ∙ കുളക്കട അസാപ് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ട്രെയിനർ, ഫിറ്റ്നസ് ട്രെയിനർ, ടാലി എസൻഷ്യൽ കോംപ്രിഹൻസിവ് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 9495999672.
അപേക്ഷ ക്ഷണിച്ചു
ഓച്ചിറ∙ക്ലാപ്പന പഞ്ചായത്ത് ആയുഷ് എൻഎച്ച്എം പ്രൈമറി ഹെൽത്ത് സെന്റർ (ഹോമിയോപ്പതി) താൽക്കാലിക ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് 28വരെ അപേക്ഷിക്കാം. ഫോൺ – 0476 2690278.