പുനലൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണം; ആവശ്യം ശക്തം
പുനലൂർ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി. പുനലൂർ–ബെംഗളൂരു, പുനലൂർ –പഴനി, പുനലൂർ–വഴിക്കടവ്, പുനലൂർ–കോഴിക്കോട് എന്നീ സർവീസുകൾക്കായി ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പുനലൂർ –കോഴിക്കോട്

പുനലൂർ ∙ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി. പുനലൂർ–ബെംഗളൂരു, പുനലൂർ –പഴനി, പുനലൂർ–വഴിക്കടവ്, പുനലൂർ–കോഴിക്കോട് എന്നീ സർവീസുകൾക്കായി ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി. വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പുനലൂർ –കോഴിക്കോട് സർവീസ് അനുവദിച്ചെങ്കിലും ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. പുനലൂർ –കോയമ്പത്തൂർ സർവീസ് അനുവദിച്ചെങ്കിലും അശാസ്ത്രീയമായി റൂട്ട് നിശ്ചയിച്ചത് കാരണം ഇതുവരെ തുടങ്ങാൻ സാധിച്ചിട്ടില്ല.
പുനലൂരിൽ നിന്ന് കോയമ്പത്തൂരിന് പോകുന്ന ബസ് അവിടെ നിന്നും തിരികെ കോട്ടയം–കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് പോകുന്നതിനും തിരികെ പുനലൂരിൽ എത്തുന്നതിനുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഇത് അശാസ്ത്രീയവും പുനലൂരുകാർക്ക് പ്രയോജനം ഇല്ലാത്തതുമാണെന്ന കാരണത്താൽ എതിർപ്പ് വന്നിരുന്നു. മറിച്ച് കോയമ്പത്തൂരിൽ നിന്നും കോട്ടയം –പത്തനംതിട്ട വഴി പുനലൂരിൽ തിരികെ എത്തുകയാണെങ്കിൽ ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും. നിലവിൽ പുനലൂർ –മൂന്നാർ സ്പെഷൽ സർവീസ് സൂപ്പർ ഫാസ്റ്റ് ആയാണ് ഓടുന്നത്.
എന്നാൽ കൂടുതൽ ഓർഡിനറി ബസുകളും സ്വകാര്യ ബസുകൾക്ക് പെർമിറ്റും ഉള്ള ഈ പാതയിൽ ഈ ബസ് ഫാസ്റ്റ് പാസഞ്ചറാക്കി മാറ്റണമെന്നും ആവശ്യം ഉയർന്നിരിക്കുകയാണ്. ഈ റൂട്ടിന്റെ പ്രത്യേകതകൾ അനുസരിച്ച് സൂപ്പർ ഫാസ്റ്റിന് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ പമ്പയ്ക്ക് സർവീസിനായി 10 ബസുകൾ അനുവദിച്ചത് എത്തിയിട്ടുണ്ട്. രണ്ടെണ്ണം അധികമായി റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയ്ക്ക് സർവീസും നടത്തുന്നുണ്ട്.