തെരുവുനായ ശല്യം രൂക്ഷം; കടി പേടിച്ച് ഇറങ്ങാൻ വയ്യ
പുനലൂർ ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർക്ക് തെരുവുനായ്ക്കളുടെ കടി ഏൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും തെരുവുനായ് ശല്യം ഇല്ലാതാക്കാനോ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനോ നടപടിയില്ല. ഒന്നര വർഷം മുൻപ് നഗരസഭയിലെ നൂറുകണക്കിന് നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നടത്തിയത് മാത്രമാണ് ഈ ദിശയിൽ വിജയകരമായി

പുനലൂർ ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർക്ക് തെരുവുനായ്ക്കളുടെ കടി ഏൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും തെരുവുനായ് ശല്യം ഇല്ലാതാക്കാനോ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനോ നടപടിയില്ല. ഒന്നര വർഷം മുൻപ് നഗരസഭയിലെ നൂറുകണക്കിന് നായ്ക്കൾക്കു പ്രതിരോധ കുത്തിവയ്പ് നടത്തിയത് മാത്രമാണ് ഈ ദിശയിൽ വിജയകരമായി നടത്തിയ ഏക പദ്ധതി.
കഴിഞ്ഞ 2 വർഷത്തിൽ പുനലൂർ നഗരത്തിൽ മാത്രം നൂറിൽ അധികം പേർക്കു തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ വയോധികരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു. വന്ധ്യംകരണ പദ്ധതി സജീവമാക്കിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂ. മൃഗക്ഷേമ ബോർഡ് മുന്നോട്ടു വയ്ക്കുന്ന കടുത്ത വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണു പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിനു കാരണമായി അധികൃതർ പറയുന്നത്. പുനലൂർ പട്ടണത്തിൽ തെരുവുനായ ശല്യം കാരണം ജനം ഭയപ്പാടിലാണ്. നായ്ക്കൾ കാൽനടയാത്രക്കാരെയാണു കൂടുതലും ആക്രമിക്കുന്നത്.
പലതിനും പേവിഷ ബാധ ഉണ്ടെന്നും സംശയമുണ്ട്. തെരുവുനായ്ക്കളെ പിടികൂടി മൃഗാശുപത്രിക്കു സമീപമുള്ള പഴയ എഇഒ ഓഫിസ് വളപ്പിൽ (നിലവിൽ കെട്ടിടം പൊളിച്ചുമാറ്റിയിട്ടുണ്ട്) പ്രത്യേക കൂടുകളിൽ പാർപ്പിച്ചു വന്ധ്യംകരണത്തിന് ക്രമീകരണങ്ങൾ ആരംഭിച്ചപ്പോഴാണ് തെരുവുനായ സംരക്ഷകർ കോടതി വിധിയും മൃഗക്ഷേമ ബോർഡിന്റെ വ്യവസ്ഥകളും ചൂണ്ടിക്കാട്ടി രംഗത്തു വന്നത്. നഗരസഭാ കൗൺസിലർമാരുമായി കയ്യാങ്കളിയുടെ വക്കോളം എത്തി.
ഇതിനിടെ വന്ധ്യംകരണ പദ്ധതി പുനരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര മൃഗ ബോർഡിന് മൃഗാശുപത്രി അധികൃതർ കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. നിലവിൽ ചെമ്മന്തൂർ, എംഎൽഎ റോഡ്, മാർക്കറ്റ് റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ്, കാര്യറ റോഡ്, വെട്ടിപ്പുഴ, കെഎസ്ആർടിസി ഭാഗം, ടിബി ജംക്‌ഷൻ, നെല്ലിപ്പള്ളി, ഐക്കരക്കോണം, വാളക്കോട്, പോസ്റ്റോഫിസ് ജംക്‌ഷൻ, ആശുപത്രി ജംക്‌ഷൻ, കച്ചേരി റോഡ്, ഹൈസ്കൂൾ ജംക്‌ഷൻ, ചൗക്ക, മാർക്കറ്റ്, മരുതമൺ റോഡ്, തൊളിക്കോട്, മണിയാർ എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം വർധിച്ചിട്ടുണ്ട്.
വന്ധ്യംകരണ പദ്ധതി നടപ്പാക്കുമെന്ന് നഗരസഭ അധ്യക്ഷ
തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതിക്കായി 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഈ പദ്ധതി നടപ്പാക്കാനാണ് നഗരസഭയുടെ ഉദ്ദേശം എന്നും നഗരസഭ അധ്യക്ഷ കെ.പുഷ്പലത പറഞ്ഞു. കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കുന്നതിനിടെ നായ സ്നേഹികൾ നിയമപരമായും അല്ലാതെയും എതിർപ്പുമായി വന്നതോടെയാണ് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാതെ വന്നത്.
ശീതീകരിച്ച മുറികളിൽ വേണം വന്ധ്യംകരണം നടത്തേണ്ടത് എന്നതടക്കമുള്ള നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് അവർ ഉന്നയിച്ചത്. എന്തായാലും പദ്ധതി നടപ്പാക്കാനുള്ള സാധ്യതകൾ നഗരസഭ ആരാഞ്ഞു കൊണ്ടിരിക്കുകയാണെന്നും അധ്യക്ഷ പറഞ്ഞു.