ഗതാഗതക്കുരുക്കിൽ കുടുങ്ങി പെരുമ്പുഴ ജംക്ഷൻ
കുണ്ടറ∙ ഒരു സൈക്കിൾ നിന്നാൽ പോലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പരിതാപകരമായ സ്ഥിതിയാണ് പെരുമ്പുഴ ജംക്‌ഷനിൽ. കുണ്ടറ – കൊട്ടിയം റോഡിനെ മുറിച്ച് കേരളപുരം - ആയൂർ റോഡ് കടന്നുപോകുന്നതിനാൽ ഏറെ തിരക്കാണ് ജംക്‌ഷനിൽ. ഇരു റോഡുകൾക്കും വീതി കുറവായതിനാൽ ജനങ്ങൾ റോഡ് മുറിച്ച് കടന്നാൽ പോലും ഗതാഗതക്കുരുക്ക്

കുണ്ടറ∙ ഒരു സൈക്കിൾ നിന്നാൽ പോലും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന പരിതാപകരമായ സ്ഥിതിയാണ് പെരുമ്പുഴ ജംക്‌ഷനിൽ. കുണ്ടറ – കൊട്ടിയം റോഡിനെ മുറിച്ച് കേരളപുരം - ആയൂർ റോഡ് കടന്നുപോകുന്നതിനാൽ ഏറെ തിരക്കാണ് ജംക്‌ഷനിൽ. ഇരു റോഡുകൾക്കും വീതി കുറവായതിനാൽ ജനങ്ങൾ റോഡ് മുറിച്ച് കടന്നാൽ പോലും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നു. ഏതെങ്കിലും ഒരു റോഡിൽ സ്വകാര്യ ബസുകൾ നിർത്തിയാൽ വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങൾ ജംക്‌ഷനിൽ തന്നെ നിർത്തേണ്ടിവരും. കുണ്ടറ – കൊട്ടിയം റോഡിൽ ജംക്‌ഷനിൽ നിന്ന് 30 മീറ്റർ തെക്കോട്ട് മാറ്റി ബസുകൾ നിർത്തിയാൽ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാനാകും.
ബസുകൾ റോഡിൽ തന്നെ നിർത്തുന്നത്. നേരത്തേ കുണ്ടറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് നേരെ എതിർവശത്തായിരുന്നു കൊട്ടിയത്തേക്കുള്ള ബസുകളും നിർത്തിയിരുന്നത്. പൊലീസ് ഇടപെട്ട് ഓട്ടോ സ്റ്റാൻഡ് ജംക്‌ഷന് തെക്ക് ഭാഗത്തേക്ക് മാറ്റി സ്റ്റോപ് മുന്നോട്ട് മാറ്റിയിരുന്നു.ആയൂർ റോഡിലെ അനധികൃത പാർക്കിങ്ങും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി ഫീഡർ പോസ്റ്റും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. പോസ്റ്റ് കാരണം വാഹനങ്ങൾ തിരിഞ്ഞു കയറുന്നതിന് പ്രയാസമാണ്.
കുണ്ടറ ഭാഗത്ത് നിന്ന് നല്ലിലയിലേക്ക് പോകുന്ന വാഹനങ്ങൾ പോസ്റ്റിൽ തട്ടാതെ ഏറെ ബുദ്ധിമുട്ടിയാണ് പോകുന്നത്. ജംക്‌ഷനിലെ ആൽ മരവും വികസനത്തിന് തടസ്സമായി നിൽക്കുന്നു. ഇത് മുറിച്ച് നീക്കാത്തതിനാൽ ഓടയുടെയും നടപ്പാതയുടെയും നിർമാണം മുടങ്ങിയിരിക്കുകയാണ്.ജംക്‌ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് വേണ്ടത്ര പാർക്കിങ് സൗകര്യം ഇല്ലാത്തതതും തിരക്കിന് കാരണമാകുന്നു.
റോഡുകൾ 90 ഡിഗ്രിയിൽ മുറിച്ച് കടന്നു പോകുന്നതിനാൽ പരിചയമില്ലാതെ യാത്രക്കാർ അപകടത്തിൽപെടുന്നതും സ്ഥിരമാണ്. കുണ്ടറ - കൊട്ടിയം റോഡ് നവീകരണത്തിന് 4.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡ് ടാർ ചെയ്യുന്നതിന് മുൻപ് വൈദ്യുതി പോസ്റ്റ് മാറ്റി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.