മഴ: കല്ലട പരപ്പാർ അണക്കെട്ട് ഷട്ടറുകൾ തുറന്നു; ഡിസംബറിൽ ഷട്ടറുകൾ തുറക്കുന്നത് അപൂർവത
തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട്

തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട് ഷട്ടറുകൾ 20 സെന്റീമീറ്റർ വീതം ഒരോന്നും ഉയർത്തി അധികജലം ഒഴുക്കി. ജലനിരപ്പിന്റെ വ്യതിയാനം കണക്കാക്കി വേണ്ടിവന്നാൽ ഷട്ടറുകൾ 60 സെന്റീമീറ്റർ വരെ ഉയർത്താനാണു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടറുടെ ഉത്തരവ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെയും കനത്ത മഴ തുടർന്നതിനാൽ അണക്കെട്ടിന്റെ പോഷകനദികളിൽ നീരൊഴുക്കു ശക്തമാണ്.
അണക്കെട്ടിന്റെ മുകളിൽ ജലനിരപ്പിന്റെ വ്യതിയാനം കെഐപി സംഘം നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് ഉയർന്നതോടെ കെഎസ്ഇബിയുടെ കല്ലട പവർ ഹൗസിൽ വൈദ്യുതോൽപാദനം പൂർണതോതിലാക്കാൻ കൂടുതൽ വെള്ളം ഒഴുക്കിവിട്ടു. അടിയന്തര സാഹചര്യം വന്നാൽ അണക്കെട്ടിനു മുൻപിലെ 2 ഡിസ്പേഴ്സറി വാൽവുകളും തുറന്നേക്കും. ഡിസംബറിൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കുന്ന സാഹചര്യം 2 പതിറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ്. കാലവർഷമെത്തുന്ന ജൂൺ– ജൂലൈ, സെപ്റ്റംബർ– ഒക്ടോബർ മാസങ്ങളിലാണു ഷട്ടറുകൾ തുറക്കുക പതിവ്.
കഴിഞ്ഞ ജൂലൈ 19 നായിരുന്നു ഇതിനു മുൻപ് ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിയിരുന്നത്. തുലാവർഷം കനിയാത്തതിനാൽ ഇക്കുറി തുറക്കേണ്ടി വന്നില്ല. ഇന്നലെ 11ന് ഷട്ടറുകൾ ഉയർത്തുമ്പോൾ ജലനിരപ്പ് 115.36 മീറ്റർ ആയിരുന്നു. 115.45 മീറ്റർ ആണു റെഡ് അലർട്ട്. കഴിഞ്ഞ വർഷം 113 മീറ്റർ ആയിരുന്നു ജലനിരപ്പ്. മേഖലയിൽ ഇന്നലെ 28 മില്ലിമീറ്റർ മഴ പെയ്തു. കനത്ത മഴയിൽ ജലനിരപ്പ് 114.29 മീറ്റർ കടന്നതോടെയാണു കെഐപി അധികൃതർ ഷട്ടറുകൾ തുറക്കാൻ കലക്ടറുടെ അനുമതി തേടിയത്.
അണക്കെട്ടിലെ ജലസംഭരണ ശേഷി 115.82 മീറ്റർ ആണ്. പരമാവധി വെള്ളം ശേഖരിക്കുന്ന തോത് 116.73 മീറ്ററും. ജലനിരപ്പ് ഒാറഞ്ച് അലർട്ട് ലെവൽ ആയ 114.81 മീറ്റർ കടന്ന സാഹചര്യത്തിലാണു ഷട്ടറുകൾ തുറക്കാനുള്ള തീരുമാനം. ഡിസംബറിൽ അണക്കെട്ടിൽ റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്ന ജലനിരപ്പ് 115.80 മീറ്റർ ആണ്. ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കിയിട്ടും ജലനിരപ്പ് 115 മീറ്ററിൽ കുറവില്ല. ആകെ സംഭരണ ശേഷിയുടെ 93% വെള്ളം അണക്കെട്ടിലുണ്ട്.
ഇടതു, വലതുകര കനാലുകളിലൂടെ ജനുവരി മധ്യത്തോടെ തുടങ്ങാറുള്ള വരൾച്ചക്കാല ജലസേചനത്തിനായി അണക്കെട്ടിൽ പരമാവധി വെള്ളം സംഭരിക്കാറാണു പതിവ്. ഇതാണു ജലസംഭരണ ശേഷിയായ 115.82 മീറ്ററിനോടടുത്ത് വെള്ളം അണക്കെട്ടിൽ ക്രമീകരിക്കുന്ന റൂൾ കർവ് ഡിസംബറിൽ നിശ്ചയിക്കാൻ കാരണം. ഒറ്റക്കൽ തടയണയിലേക്കും കല്ലടയാറ്റിലേക്കും കനത്ത നീരൊഴുക്കുണ്ടാകുമെന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർക്കു ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.