പുനലൂർ ∙ ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലേക്ക് ഇന്ന് നടത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം സ്ട്രോങ് റൂമിൽ മൂന്ന് പേടകങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഭക്തർക്ക് ദർശിക്കുന്നതിന് വേണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലേക്ക് ഇന്ന് നടത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുനലൂർ പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ ദേവസ്വം സ്ട്രോങ് റൂമിൽ മൂന്ന് പേടകങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ ഭക്തർക്ക് ദർശിക്കുന്നതിന് വേണ്ടി വയ്ക്കാനുള്ള അലങ്കരിച്ച പൂപ്പന്തലിന്റെ നിർമാണം പൂർത്തിയായി.

മുഖകാപ്പ്, തിരുമുഖം, അങ്കികൾ, ശംഖ്, രത്നാങ്കിതങ്ങളായ കൈക്കെട്ട്, മാല, മോതിരം, ഉടവാൾ, കാന്തമലവാൾ, ആടയാഭരണങ്ങൾ എന്നിവയാണ് തിരുവാഭരണത്തിലുള്ളത്. തുടർന്ന് വ്രതനിഷ്ഠയോടെ എത്തുന്ന അയ്യപ്പഭക്തർ തിരുവാഭരണ പേടകങ്ങൾ തലച്ചുമടായി അലങ്കരിച്ച വാഹനങ്ങളിൽ എത്തിക്കും. ഇവിടെ നിന്ന് ദേവസ്വം ബോർഡിന്റെ ഗജറാണി ഭരണിക്കാവിൽ ഉമാദേവി തിടമ്പേറ്റുന്ന ഘോഷയാത്ര നടത്തും. ശരണം വിളികളും അയ്യപ്പസ്തുതി ഗീതങ്ങളും വാദ്യമേളങ്ങളും കൊണ്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മലയോര ഹൈവേയിലൂടെ വെട്ടിപ്പുഴ, ട്രാൻ.ഡിപ്പോ, കെഎസ്ആർടിസി മൈതാനം, തൂക്കുപാലം അങ്കണം, ‘മിനി പമ്പ’ വഴി ദേശീയപാതയിലൂടെ ഘോഷയാത്ര കടന്നുപോകും. 

ADVERTISEMENT

വിവിധ ക്ഷേത്ര ഉപദേശക സമിതികൾ, അയ്യപ്പസേവാസംഘം, അയ്യപ്പ ഭക്ത സംഘടനകൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ, കെഎസ്ആർടിസി ജീവനക്കാർ, ക്ഷേത്രം ഭാരവാഹികൾ വിവിധ സ്ഥാപനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പട്ടണത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് വരവേൽപ് നൽകും. മലയോര ഹൈവേയിലും ദേശീയ പാതയിലും ഗതാഗതം തടസ്സപ്പെടാതിരിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ ഉണ്ടാകും. 

ദേവസ്വം ഉദ്യോഗസ്ഥരും ഘോഷയാത്രയ്ക്ക് അകമ്പടിയേകും. അച്ചൻകോവിൽ, ആര്യങ്കാവ് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.ശബരിമല ശാസ്താവിന്റെ കൗമാരവും യൗവനവും കുടികൊള്ളുന്നുവെന്ന് വിശ്വസിക്കുന്ന ആര്യങ്കാവ്, അച്ചൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് വിഗ്രഹങ്ങളിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി നടത്തുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് കേരള–തമിഴ്നാട് സായുധ പൊലീസ് സുരക്ഷയൊരുക്കും. തമിഴ്നാട്ടിലെയും കേരളത്തിലെയും ഭക്തജനങ്ങൾ ആദ്യാവസാനം പങ്കെടുക്കും.

English Summary:

Thiruvabharana Ghoshayatra, a ceremonial procession carrying sacred ornaments, is set to embark on its journey to Aryankavu and Achankovil Sree Dharmasastha Temples today. The procession, held in Punalur, Kerala, is a significant religious event for devotees.