കല്ലടയാറിന്റെ തീരത്തെ മലയിടിച്ചിൽ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ
പുത്തൂർ ∙ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗം കല്ലടയാറ്റിലേക്കു ഇടിഞ്ഞു തള്ളിയതു മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ

പുത്തൂർ ∙ പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക പനാറുവിള-കാവിള കടത്തുകടവ് റോഡിൽ കാവിള ഭാഗത്തെ ഇരുളുമലയുടെ ഒരു ഭാഗം കല്ലടയാറ്റിലേക്കു ഇടിഞ്ഞു തള്ളിയതു മൂലമുണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎ. ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ ബോധ്യപ്പെട്ട ശേഷമായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസം ഉണ്ടായ മലയിടിച്ചിലിൽ വലിയ മരങ്ങൾ ഉൾപ്പെടെയാണു കല്ലടയാറ്റിലേക്ക് കടപുഴകിയത്. കടത്തുകടവിലേക്കുള്ള കോൺക്രീറ്റ് റോഡിനോടു ചേർന്നു 30 അടിയോളം ദൈർഘ്യത്തിൽ റോഡിന്റെ വശം ഇടിയുകയും 60 അടിയോളം ദൈർഘ്യത്തിൽ വിള്ളൽ വീഴുകയും ചെയ്തു. റോഡിനോടു ചേർന്ന ഭാഗമായതിനാലും സമീപത്ത് വീടുകൾ ഉള്ളതിനാലും പ്രദേശവാസികളുടെ ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഗൗരവം അധികൃത ശ്രദ്ധയിൽപ്പെടുത്തുമെന്നും മേജർ ഇറിഗേഷൻ വിഭാഗത്തോട് സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, വാർഡംഗം ബൈജു ചെറുപൊയ്ക, ജെ.കെ.വിനോദ്കുമാർ എന്നിവരും എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു.
കടത്തു പുനഃസ്ഥാപിക്കാൻ നടപടി
പവിത്രേശ്വരം, കുന്നത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന കാവിള-മൂന്നാംകിഴക്കതിൽ കടത്തു നിർത്തലാക്കിയത് പുനഃസ്ഥാപിക്കാൻ നടപടി എടുക്കുമെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ. കാവിള കടത്തുകടവിനോടു ചേർന്ന് കല്ലടയാറിന്റെ തീരമിടിഞ്ഞ സ്ഥലം സന്ദർശിച്ചപ്പോഴാണ് പ്രദേശവാസികൾ ഈ ആവശ്യം അറിയിച്ചത്. ഇരുകരകളിലും ഉള്ളവർക്ക് ഏറെ ഉപകാരപ്രദമായിരുന്ന കടത്ത് കുന്നത്തൂർ പഞ്ചായത്താണ് നിർത്തലാക്കിയത്. ഇതു പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പഞ്ചായത്തിനെ ബോധ്യപ്പെടുത്തുമെന്നും നടപടി കൈക്കൊള്ളും എന്നും എംഎൽഎ ഉറപ്പ് നൽകി.