കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപം കാട്ടാനയുടെ ജഡം കണ്ടെത്തി
തെങ്കാശി∙ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്ത് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തെ ഭരണി ലോഡ്ജിനു പിന്നിലാണു 2 മാസം പ്രായം കണക്കാക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്.വെള്ളത്തിന്റെ കുത്തൊഴുക്ക് ശമിച്ചതോടെയാണു മലവെള്ളത്തോടൊപ്പം

തെങ്കാശി∙ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കുറ്റാലം വെള്ളച്ചാട്ടത്തിനു സമീപത്ത് കാട്ടാനയുടെ ജഡം ഒഴുകിയെത്തി. വെള്ളച്ചാട്ടത്തിനു സമീപത്തെ ഭരണി ലോഡ്ജിനു പിന്നിലാണു 2 മാസം പ്രായം കണക്കാക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വെള്ളത്തിന്റെ കുത്തൊഴുക്ക് ശമിച്ചതോടെയാണു മലവെള്ളത്തോടൊപ്പം കല്ലുകളും മറ്റും വന്നടിഞ്ഞ ഭാഗത്തു ജഡം കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. മരണ കാരണം ഉറപ്പാക്കാൻ പോസ്റ്റുമോർട്ടം നടത്തും.
കുറ്റാലം വെള്ളച്ചാട്ടത്തിന്റെ മുകളിലെ വനത്തിൽ നിന്നുള്ള വെള്ളപ്പാച്ചിലിൽ അകപ്പെട്ടു താഴേക്കു വീണതാകാമെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി ഉരുൾപൊട്ടലിനു സമാനമായ തോതിലാണു മലവെള്ളം കുറ്റാലം വെള്ളച്ചാട്ടത്തിൽ ഇരച്ചെത്തിയത്. സുരക്ഷാ ഭീഷണിമൂലം ആരെയും കടത്തി വിടാത്തതിനാലും പരിസരമാകെ കോടമഞ്ഞു കയറിയതിനാലും കാട്ടാന വീണത് അറിഞ്ഞിരുന്നില്ല. .
വെള്ളച്ചാട്ടത്തിനു സമീപത്തുള്ള പെട്ടിക്കടകളും പാലത്തിന്റെ കൈവരികളും വെള്ളപ്പാച്ചിലിൽ തകർന്നിരുന്നു. താൽക്കാലിക കടകൾ ചിലത് ഒലിച്ചു പോയി. നാശനഷ്ടം കണക്കാക്കിയിട്ടില്ല. വെള്ളച്ചാട്ടത്തിനു സമീപത്തുള്ള കുറ്റാലനാഥർ ക്ഷേത്രത്തിലേക്കും വെള്ളം ഇരച്ചുകയറിയിരുന്നു. ശബരിമല സീസൺ ആയതിനാൽ 24 മണിക്കൂറും ക്ഷേത്രത്തിനു സമീപത്തു കച്ചവടങ്ങൾ ഉണ്ട്. നീരൊഴുക്ക് ശക്തമായതോടെ കഴിഞ്ഞദിവസം ആരെയും കടത്തി വിടാത്തതിനാൽ വെള്ളച്ചാട്ടത്തിന്റെ സമീപത്തുള്ള കടകൾ തുറന്നിരുന്നില്ല. ഇന്നലെ ഉച്ചയോടെ നീരൊഴുക്ക് കുറഞ്ഞ് വെള്ളം ഇറങ്ങിയപ്പോഴാണു കാട്ടാനയുടെ ജഡം കണ്ടെത്തിയത്.