കൊല്ലം∙ സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും കൊല്ലത്ത് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി കെഎൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്‌ഷൻ അഡ്വൈസർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏൺസ്റ്റ് ആൻഡ് യങ് മാനേജിങ് പാർട്ണർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ സംസ്ഥാനത്തെ ആദ്യ ഓഷ്യനേറിയവും മറൈൻ ബയോളജിക്കൽ മ്യൂസിയവും കൊല്ലത്ത് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി കെഎൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേക്ക് പരീത്, പദ്ധതിയുടെ ട്രാൻസാക്‌ഷൻ അഡ്വൈസർ ആയി തിരഞ്ഞെടുക്കപ്പെട്ട ഏൺസ്റ്റ് ആൻഡ് യങ് മാനേജിങ് പാർട്ണർ സത്യം ശിവം സുന്ദരം എന്നിവരാണു ഒപ്പുവച്ചത്.ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസൻ, ഡയറക്ടർ അബ്ദുൽ നാസർ, തീരദേശ വികസന കോർപറേഷൻ എൻജിനീയർ ടി.വി.ബാലകൃഷ്ണൻ, ഏൺസ്റ്റ് ആൻഡ് യങ് അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് നമൻ മോഗ്ങ എന്നിവർ പങ്കെടുത്തു.  മത്സ്യ, വിനോദ സഞ്ചാര രംഗത്ത് രാജ്യാന്തര തലത്തിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടാനും സമുദ്ര ശാസ്ത്ര ഗവേഷണവും ബോധവൽക്കരണവും ലക്ഷ്യമാക്കിയാണു പദ്ധതി ആരംഭിക്കുന്നത്.  പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ 300 കോടി രൂപയുടേതാണ് പദ്ധതി.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും അനുവദിച്ചിരുന്നു. സംസ്ഥാനത്തെ സമുദ്ര തീരത്തെയും സമൃദ്ധമായ സസ്യ ജൈവ ജാലത്തെയും ശാസ്ത്രീയവും സാംസ്കാരികവുമായ നിലയിൽ പ്രചരിപ്പിക്കുന്നതിനുള്ള ചുവടുവയ്‌പായി പദ്ധതി മാറുമെന്ന്‌ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സമുദ്ര ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകൽപന. ടൂറിസം പ്രോത്സാഹിപ്പിച്ച്  സംസ്ഥാനത്തിന്റെ  സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുക എന്നതും പ്രധാന ലക്ഷ്യമാണെന്നു മന്ത്രി പറഞ്ഞു.

ADVERTISEMENT

സമുദ്രത്തിന്റെ ജൈവ പൈതൃകത്തിന്റെ സങ്കീർണമായ ശാസ്ത്രീയ രഹസ്യങ്ങളെ വിശദീകരിക്കുന്ന കേന്ദ്രമായും ഓഷ്യനേറിയം പ്രവർത്തിക്കും.മത്സ്യ പവിലിയനുകൾ, ടച്ച് ടാങ്കുകൾ, തീം ഗാലറികൾ, ടണൽ ഓഷ്യനേറിയം, ആംഫി തിയറ്റർ, മൾട്ടി മീഡിയ തിയറ്റർ, മറൈൻ ബയോളജിക്കൽ ലാബ്, ഡിസ്‌പ്ലേ സോൺ, കഫറ്റേരിയ എന്നിവ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികൾക്കൊപ്പം ഗവേഷകർക്കും പഠന കേന്ദ്രം തുറക്കും.കേരള സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡൽ ഏജൻസി. പദ്ധതി നടപ്പാക്കുന്ന സ്ഥലത്തിന്റെ അനുയോജ്യത, വിശദമായ മാതൃകാ പഠനം, വിശദ പദ്ധതി രേഖ തയാറാക്കൽ, കൺസഷനറെ തിരഞ്ഞെടുക്കൽ, പദ്ധതി പൂർത്തീകരണം വരെയുളള സാങ്കേതിക സഹായം എന്നീ ചുമതലകൾക്കായാണ്‌ ട്രാൻസാക്‌ഷൻ അഡ്‌വവൈസറായി ഏൺസ്റ്റ്‌ ആൻഡ്‌ യങ്‌ പ്രവർത്തിക്കുക. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പെട്ടെന്ന്‌ പദ്ധതി നിർവഹണ പ്രവർത്തനങ്ങളിലേക്ക്‌ കടക്കുകയാണു ലക്ഷ്യം.

English Summary:

Oceanarium and Marine Biological Museum, the first of its kind in Kerala, is set to be established in Kollam. This ambitious project aims to boost tourism, promote scientific research and oceanographic studies, and raise awareness about marine biodiversity conservation.