മികച്ച കോഴ്സുകൾ, വിദേശപഠനം, ജോലി; മനോരമ ‘ഹൊറൈസൺ’ കോട്ടയത്ത്
കോട്ടയം ∙ പ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തെ തൊഴിലധിഷ്ഠിത കോഴ്സുകളും ജോലിസാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം 6,7 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ. 6നു രാവിലെ 10നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം. വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖ

കോട്ടയം ∙ പ്ലസ്ടുവും ബിരുദവും കഴിഞ്ഞവർക്കു വിദേശത്തെ തൊഴിലധിഷ്ഠിത കോഴ്സുകളും ജോലിസാധ്യതകളും മനസ്സിലാക്കാൻ മനോരമ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം 6,7 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ. 6നു രാവിലെ 10നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യം.
വിദേശവിദ്യാഭ്യാസ രംഗത്തെ പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന കോളജുകളിലെ കംപ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, ഏവിയേഷൻ, ഹോട്ടൽ മാനേജ്മെന്റ്, കൊമേഴ്സ്, നിയമം, ഫാഷൻ ടെക്നോളജി, ടൂറിസം, റോബട്ടിക്സ്, ലോജിസ്റ്റിക്സ്, നഴ്സിങ് കോഴ്സുകളെക്കുറിച്ച് അറിയാനും വിദഗ്ധരുമായി സംവദിക്കാനുമുള്ള അവസരവുമുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയുടെ സഹകരണത്തോടെയാണു പ്രദർശനം. പ്രദർശനം കാണാനെത്തുന്നവരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സമ്മാനങ്ങളുണ്ട്. വിദഗ്ധരുടെ സെമിനാറുകളുമുണ്ട്. വിവരങ്ങൾക്ക്: 9746401709, 9995960500.
പ്രദർശനം കാണാനെത്താം; സമ്മാനങ്ങൾ നേടാം
∙പ്രദർശനം കാണാനെത്തുന്ന വിദ്യാർഥികളിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിദേശപഠനവുമായി ബന്ധപ്പെട്ട വിമാനടിക്കറ്റ് അല്ലെങ്കിൽ ലാപ്ടോപ് സമ്മാനം. ഫോൺ: 9995960500.
∙പ്ലസ്‌വൺ, പ്ലസ്ടു മാർക്ക് ലിസ്റ്റുമായി പ്രദർശനം സന്ദർശിക്കുന്ന ആദ്യ 300 പേർക്ക് മനോരമ ഇയർബുക്ക് സൗജന്യം. 9746401709.
∙ജൂൺ 6ന് ഉള്ള ഒഡെപെക്കിന്റെ സെമിനാറിൽ പങ്കെടുക്കുന്ന ആദ്യ 150 പേർക്ക് ഹയർ എജ്യുക്കേഷൻ ഡയറക്ടറി സൗജന്യം. 9995960500.
∙ജൂൺ ഏഴിനുള്ള റോബട്ടിക്സ് ആൻഡ് എഐ വർക്‌ഷോപ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 50 വിദ്യാർഥികൾക്ക് step.urg സർട്ടിഫിക്കേഷൻ. 9746401709.
∙10 മുതൽ ഡിഗ്രി വരെ ക്ലാസുകളിലുള്ളവർക്കായി ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സൗജന്യ സിവിൽ സർവീസ് അഭിരുചി പരീക്ഷയ്ക്കായി ഇതോടൊപ്പം ഉള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുക.
സെമിനാറുകൾ
ജൂൺ 6
∙വൈകിട്ട് 3.30: കൊമേഴ്സിലെ ഉപരിപഠനം – അവിനാഷ് കൂളൂർ (സീനിയർ മാനേജർ, ലക്ഷ്യ അക്കാദമിക്)
∙4.30: വിദേശ വിദ്യാഭ്യാസം – കെ.അനൂപ് (എംഡി, ഒഡെപെക്)
∙5.30: ഉപരിപഠനം ഇന്ത്യയിലും വിദേശത്തും – പി.എൽ.ജോമി
ജൂൺ 7
∙രാവിലെ 11.00: റോബട്ടിക്സ് ആൻഡ് എഐ വർക്‌ഷോപ് – അഖില ആർ.ഗോമസ്
∙വൈകിട്ട് 3.30: വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം – ജാക്സൺ ജോസ്
∙4.30: വിദേശവിദ്യാഭ്യാസം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ – ശോഭിത തോമസ് (പ്രോജക്ട് മാനേജർ, സാന്റാമോണിക്ക)
∙5.30: പുതിയ കാലത്തെ കരിയർ സാധ്യതകൾ – എം.എസ്.ജലീൽ