പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിലാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്' ചങ്ങനാശേരി ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായി പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിൽ ലഭ്യമാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിലാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്'

ചങ്ങനാശേരി ∙ കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്കായി പാഠഭാഗങ്ങൾ പൂർണമായും ഓഡിയോ രൂപത്തിൽ ലഭ്യമാക്കാൻ പദ്ധതിയുമായി ചങ്ങനാശേരി എസ്ബി കോളജ്. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണു ‘ധ്വനി’ എന്ന പേരിൽ സൗജന്യ ഓഡിയോ ലൈബ്രറി തയാറാക്കുന്നത്. കാഴ്ചപരിമിതിയുള്ള 3 കുട്ടികൾ എസ്ബി കോളജിൽ പഠിക്കുന്നുണ്ട്.

ADVERTISEMENT

പ്രവർത്തനം

കോളജിലെ മുഴുവൻ കോഴ്സുകളിലെയും പുസ്തകങ്ങൾ വായിച്ച്, റിക്കോർഡ് ചെയ്ത് സൗജന്യമായി നൽകുന്നതാണു പദ്ധതി. പുറംചട്ടയിൽ എഴുതിയിരിക്കുന്നതു മുതൽ പുസ്തകത്തിന്റെ അവസാന പേജിലുള്ളതു വരെ പൂർണമായി വായിക്കും. ലൈബ്രറി സയൻസ് വിഭാഗത്തിലെ കുട്ടികളാണു വായിക്കുന്നത്. ഇതിനായി പ്രത്യേക ‘ഓഡിയോ റൂം’ കോളജിൽ ക്രമീകരിച്ചിട്ടുണ്ട്. ഒഡാസിറ്റി പോലുള്ള ഫ്രീ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണു റിക്കോർഡിങ്. കോളജ് വെബ്സൈറ്റിലും കോളജ് യുട്യൂബ് ചാനലായ ബി ടിവിയിലും ലഭ്യമാക്കും. ആർക്കും എവിടെ നിന്നും സൗജന്യമായി പാഠഭാഗങ്ങൾ കേൾക്കാം.

ADVERTISEMENT

ആദ്യപുസ്തകം പൂർത്തിയായി

ക്ലാസുകളുടെ ഇടവേളകളിലും മറ്റുമാണു റിക്കോർഡ് ചെയ്യാൻ വിദ്യാർഥികൾ സമയം കണ്ടെത്തുന്നത്. ഡിഗ്രി കോഴ്സിലെ ‘കാവ്യലോചനം’ കവിതാപുസ്തകം 24 ദിവസം കൊണ്ട് 3 വിദ്യാർഥികൾ വായിച്ച് യുട്യൂബിൽ അപ്‍ലോഡ് ചെയ്തു. 2 മണിക്കൂറാണ് ഓഡിയോ.

ADVERTISEMENT

പാഠഭാഗങ്ങൾ ഓഡിയോ രൂപത്തിൽ ലഭ്യമാക്കുന്നതു നല്ല തീരുമാനമാണ്. സാധാരണ എല്ലാ പാഠഭാഗങ്ങളും വായിച്ചുതരാൻ മറ്റുള്ളവർക്കു കഴിഞ്ഞെന്നു വരില്ല. ഓഡിയോ ലഭ്യമായാൽ സൗകര്യപ്രദമായ സമയത്തു പാഠഭാഗങ്ങൾ ആവർത്തിച്ചു കേൾക്കാനും മനസ്സിലാക്കാനും കഴിയും.
അനുഗ്രഹ് ഫിലിപ്, (കാഴ്ചപരിമിതി ഉള്ള വിദ്യാർഥി)(എംഎ ഇംഗ്ലിഷ് ഒന്നാംവർഷ വിദ്യാർഥി, എസ്ബി കോളജ്)

ആദ്യഘട്ടത്തിൽ കോളജിലെ മുഴുവൻ പാഠപുസ്തകങ്ങളും വായിച്ച് ഓഡിയോ ലൈബ്രറിയിൽ ലഭ്യമാക്കാനാണു തീരുമാനം. തുടർന്ന് എംജി സർവകലാശാലയിലെ സിലബസുകളുടെയും ഓഡിയോ ഇത്തരത്തിൽ ലഭ്യമാക്കാൻ ആഗ്രഹിക്കുന്നുണ്ട്. വിദ്യാർഥികൾക്കു പുറമേ കാഴ്ചപരിമിതിയുള്ള, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിച്ച് മറ്റു പുസ്തകങ്ങളും ഓഡിയോ രൂപത്തിലേക്കു മാറ്റാനും ആഗ്രഹമുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കു മാത്രമല്ല, മറ്റുള്ള വിദ്യാർഥികൾക്കും ഈ പാഠഭാഗങ്ങൾ പ്രയോജനപ്പെടും. യാത്രയ്ക്കിടയിലും മറ്റും ഹെഡ്സെറ്റ് വച്ചു പാഠഭാഗങ്ങൾ കേൾക്കാം.
പി.ബി.യമുന. (വകുപ്പ് മേധാവി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്,എസ്ബി കോളജ്)