ബസ്സില്ലെന്ന് കാരണം; കെഎസ്ആർടിസിക്ക് ഹൈറേഞ്ച് കയറാൻ മടി
ചങ്ങനാശേരി ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ഹൈറേഞ്ച് സർവീസുകൾ പ്രതിസന്ധിയിലേക്ക്. ചങ്ങനാശേരിയിൽ നിന്ന് 3.10നുള്ള കട്ടപ്പന– മുരിക്കാശേരി സർവീസും 4.10ന് പുറപ്പെടുന്ന കട്ടപ്പന – നെടുങ്കണ്ടം സർവീസും താൽക്കാലികമായി നിർത്തി വച്ചു. ഒരാഴ്ചയിലേറെയായി രണ്ട് ബസുകളും സർവീസ് നടത്തുന്നില്ല. ബസ്സില്ലെന്നാണ്

ചങ്ങനാശേരി ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ഹൈറേഞ്ച് സർവീസുകൾ പ്രതിസന്ധിയിലേക്ക്. ചങ്ങനാശേരിയിൽ നിന്ന് 3.10നുള്ള കട്ടപ്പന– മുരിക്കാശേരി സർവീസും 4.10ന് പുറപ്പെടുന്ന കട്ടപ്പന – നെടുങ്കണ്ടം സർവീസും താൽക്കാലികമായി നിർത്തി വച്ചു. ഒരാഴ്ചയിലേറെയായി രണ്ട് ബസുകളും സർവീസ് നടത്തുന്നില്ല. ബസ്സില്ലെന്നാണ് കാരണം പറയുന്നത്. ഒരു ബസ് അപകടത്തിൽ പെട്ട് ആലുവയിലായിരുന്നു. രണ്ടാമത്തെ ബസ് പാലക്കാട്ടേക്ക് പകരമായി ഓടുകയായിരുന്നു.
രണ്ട് ബസുകളും ഡിപ്പോയിൽ തിരികെ എത്തിച്ചിട്ടും സർവീസ് പുന:രാരംഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം. വൈകുന്നേര ട്രിപ്പായതിനാൽ നൂറു കണക്കിന് യാത്രക്കാരാണ് രണ്ട് സർവീസുകളെയും ആശ്രയിക്കുന്നത്. കിഴക്കൻ മേഖലയിൽ നിന്ന് ചങ്ങനാശേരിയിൽ എത്തുന്നവരുടെ പ്രധാന ആശ്രയമായിരുന്നു വൈകിട്ടത്തെ ഹൈറേഞ്ച് സർവീസുകൾ.
കെഎസ്ആർടിസി സർവീസ് നിലയ്ക്കുന്നതോടെ ഈ റൂട്ടിലൂടെ ഓടുന്ന സ്വകാര്യ ബസ്സുകൾക്കാകും നേട്ടമെന്നും യാത്രക്കാരുടെ കൂട്ടായ്മ ആരോപിക്കുന്നു.3.10ന്റെയും 4.10ന്റെയും ബസ് ഉൾപ്പെടെ ഹൈറേഞ്ചിലേക്ക് ആകെ 8 സർവീസുകളാണ് ചങ്ങനാശേരി ഡിപ്പോയിൽ നിന്നും നടത്തുന്നത്.
നഷ്ടങ്ങളുടെ കണക്ക് പുസ്തകം
വരുമാനം കുറവെന്ന കാരണത്താൽ നിർത്തലാക്കിയതും മറ്റ് ഡിപ്പോകൾക്ക് കൈമാറിയതും ചങ്ങനാശേരിയുടെ പ്രധാന സർവീസുകളാണ്. ഏറ്റവും ഒടുവിൽ ആകെയുള്ള പഴനി സൂപ്പർഫാസ്റ്റ് ബസ് ചേർത്തലയ്ക്ക് കൈമാറി. രാവിലെ 7.10നും രാത്രി 7.10നും നടത്തിയ പഴനി സർവീസ് കോവിഡിനു ശേഷം ഒരു സർവീസായി കുറച്ചിരുന്നു.
ഒട്ടേറെ ഭക്തർക്ക് പഴനി ക്ഷേത്ര ദർശനത്തിന് സാധ്യമായിരുന്ന സർവീസായിരുന്നു ഇത്. കുമളി, കമ്പം, തേനി വഴി പോകുന്നതിനാൽ സാധാരണക്കാരായ യാത്രക്കാരും ആശ്രയിച്ചിരുന്നു. നഷ്ടങ്ങളുടെ പേര് പറഞ്ഞ് നിർത്തലാക്കാൻ ശ്രമിച്ചപ്പോൾ കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, നെന്മാറ വഴി പഴനി എന്ന പ്രപ്പോസൽ പാസഞ്ചേഴ്സ് ഫോറം സമർപ്പിച്ചിരുന്നു. എന്നാൽ ഡിപ്പോയുടെ ഭാഗത്ത് നിന്നും അനക്കമുണ്ടായില്ല.
സ്വിഫ്റ്റിനോട് യാത്രക്കാർക്ക് മടി
ഡിപ്പോയിൽ നിന്നുള്ള വേളാങ്കണ്ണി സർവീസ് സ്വിഫ്റ്റ് ഏറ്റെടുത്തതോടെ യാത്രക്കാർ ഉപേക്ഷിച്ച മട്ടാണ്. ടിക്കറ്റ് നിരക്കിലെ വർധനയും തുടരെയുണ്ടാകുന്ന അപകടങ്ങളും യാത്രക്കാരെ അകറ്റി. രണ്ട് ബസുകളാണ് ഓടുന്നത്. ഇതിൽ കെഎസ് 112 ബസ് തഞ്ചാവൂരിൽ ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഡ്രൈവർക്കും യാത്രക്കാർക്കും പരുക്കേറ്റു. അപകടം സംഭവിച്ച ബസിനു പകരം ചേർത്തലയിൽ നിന്നെത്തിച്ച എക്സ്പ്രസ് ബസാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സുഗമമായ നടത്തിപ്പിനു കെഎസ്ആർടിസി വീണ്ടും വേളാങ്കണ്ണി സർവീസ് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്.
ശിവഗിരി, ഗുരുവായൂർ സർവീസ് വരണം
കോവിഡിനു ശേഷം നിർത്തലാക്കിയ വർക്കല– ശിവഗിരി, ഗുരുവായൂർ സർവീസ് പുന:രാംഭിക്കണമെന്ന ആവശ്യം ശക്തമാണ്. ശിവഗിരി തീർഥാടനം അടുത്ത് വരികയാണ്. ഗുരുവായൂർ സർവീസും തീർഥാടകർക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു.