കുറവിലങ്ങാട് ∙നാടിന്റെ വെളിച്ചം വർധിപ്പിക്കാൻ ഇനി 110 കെവി സബ് സ്റ്റേഷൻ. 66 കെവിയിൽ നിന്നു 110 കെവിയിലേക്കു ഉയർത്തിയ കുറവിലങ്ങാട് സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കും. സബ് സ്റ്റേഷൻ പരിസരത്തു നടക്കുന്ന ചടങ്ങിനു ശേഷം കുറവിലങ്ങാട് പി.ഡി.പോൾ സ്മാരക പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙നാടിന്റെ വെളിച്ചം വർധിപ്പിക്കാൻ ഇനി 110 കെവി സബ് സ്റ്റേഷൻ. 66 കെവിയിൽ നിന്നു 110 കെവിയിലേക്കു ഉയർത്തിയ കുറവിലങ്ങാട് സബ് സ്റ്റേഷൻ ഇന്ന് നാടിനു സമർപ്പിക്കും. സബ് സ്റ്റേഷൻ പരിസരത്തു നടക്കുന്ന ചടങ്ങിനു ശേഷം കുറവിലങ്ങാട് പി.ഡി.പോൾ സ്മാരക പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.തോമസ് ചാഴികാടൻ എംപി മുഖ്യാതിഥിയായിരിക്കും.

കുറവിലങ്ങാട് 110 കെവി സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുമ്പോൾ കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പെരുവ, കടുത്തുരുത്തി, കുറുപ്പന്തറ സെക്‌ഷനുകളുടെ പരിധിയിൽ വരുന്ന കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി, മാഞ്ഞൂർ,ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലെ അറുപതിനായിരത്തിലേറെ ഉപഭോക്താക്കൾക്കു നേരിട്ട് പ്രയോജനം ലഭിക്കും. നവീകരണ ജോലികളുടെ മതിപ്പ് ചെലവ് 4.25 കോടി രൂപ.

ADVERTISEMENT

∙വൈദ്യുതി തടസ്സങ്ങൾ കുറയും. വോൾട്ടേജ് വർധിക്കും. പ്രസരണ നഷ്ടം കുറയും.
∙ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ പണി പൂർത്തിയാക്കിയ കോതമംഗലം, ഏറ്റുമാനൂർ 220 കെവി സബ് സ്റ്റേഷനുകൾ തമ്മിലുള്ള പ്രധാന കണ്ണിയായി ഈ നിലയം പ്രവർത്തിക്കും.
∙കുറവിലങ്ങാട് 66 കെവി സബ് സ്റ്റേഷനു അനുമതി ലഭിച്ചത് 1999-2000 കാലഘട്ടത്തിലാണ്.ആദ്യഘട്ട നിർമാണം 2005ൽ പൂർത്തിയാക്കി. 66 കെവി സബ് സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്ക് ഉയർത്തുന്നതിനും 20 എംവിഎ ശേഷി വർധിപ്പിച്ചു 25 എം.വിഎ ആക്കുന്നതിനും 2021-ൽ വൈദ്യുതി ബോർഡ് ഭരണാനുമതി നൽകിയിരുന്നു.രണ്ട് 110 കെ.വി ഫീഡർ ബേകളും ഒരു 12.15 എം.വി. എ ശേഷിയുള്ള രണ്ടു ട്രാൻസ്ഫോമറുകളും സ്ഥാപിച്ചു.
∙കുറവിലങ്ങാട് നിന്നും ഏറ്റുമാനൂരിലേക്ക് നിലവിലുണ്ടായിരുന്ന 8.6 കിലോമീറ്റർ 66 കെവി ലൈൻ, കുറവിലങ്ങാട് നിന്നും വൈക്കത്തേക്ക് നിലവിലുണ്ടായിരുന്ന 17.8 കിലോമീറ്റർ 66 കെവി ലൈൻ എന്നിവ ട്രാൻസ്ഗ്രിഡ് പദ്ധതികളിൽപ്പെടുത്തി 110 കെവി ലൈനായി ഉയർത്തി കുറവിലങ്ങാട് സബ് സ്റ്റേഷനിലേക്ക് 110 കെവി വൈദ്യുതി വിതരണം സാധ്യമാക്കും..
∙ഏറ്റുമാനൂരിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനിൽ നിന്നാണു ഇനി മുതൽ കുറവിലങ്ങാട് സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തുന്നത്. 66കെവി വൈക്കം, കുറവിലങ്ങാട്, പാലാ ഗാന്ധിനഗർ, പളളം ലൈനുകൾ 110 കെവി ആയി ഉയർത്തി. ഇതിൽ കുറവിലങ്ങാട് സബ് സ്റ്റേഷനിലേക്കുള്ള ലൈൻ വഴി 110 കെവി വൈദ്യുതി എത്തും.
∙സബ് സ്റ്റേഷൻ 110 കെവി നിലവാരത്തിലേക്കു ഉയരുന്നതോടെ വ്യവസായ വാണിജ്യ ഉപഭോക്താക്കൾക്കും പുതിയ സംരംഭകർക്കും പ്രയോജനം ലഭിക്കും. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 5 പഞ്ചായത്തുകൾക്കു പ്രയോജനം ലഭിക്കും.