കോട്ടയം ∙ ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളജ് ആശുപത്രി നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ആരോപണ വിധേയമായ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിനു (മലപ്പുറം കുഴിമന്തി) ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ സമഗ്രമായി അന്വേഷിക്കാൻ നഗരസഭ അന്വേഷണ കമ്മിഷനെ വച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ പഴ്സനൽ

കോട്ടയം ∙ ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളജ് ആശുപത്രി നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ആരോപണ വിധേയമായ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിനു (മലപ്പുറം കുഴിമന്തി) ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ സമഗ്രമായി അന്വേഷിക്കാൻ നഗരസഭ അന്വേഷണ കമ്മിഷനെ വച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ പഴ്സനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളജ് ആശുപത്രി നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ആരോപണ വിധേയമായ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിനു (മലപ്പുറം കുഴിമന്തി) ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ സമഗ്രമായി അന്വേഷിക്കാൻ നഗരസഭ അന്വേഷണ കമ്മിഷനെ വച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ പഴ്സനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഭക്ഷ്യവിഷബാധയേറ്റു മെഡിക്കൽ കോളജ് ആശുപത്രി നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ആരോപണ വിധേയമായ സംക്രാന്തിയിലെ ഹോട്ടൽ പാർക്കിനു (മലപ്പുറം കുഴിമന്തി) ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട ഫയലുകൾ സമഗ്രമായി അന്വേഷിക്കാൻ നഗരസഭ അന്വേഷണ കമ്മിഷനെ വച്ചു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യന്റെ പഴ്സനൽ അസിസ്റ്റന്റ് ഫില്ലിക്സ് ഫെലിക്സ് ആണ് കമ്മിഷൻ. അടുത്ത കൗൺസിൽ യോഗത്തിനു മുൻപ് റിപ്പോർട്ട് സമർപ്പിക്കും.

കോട്ടയം സംക്രാന്തിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ പാർക്കിൽ ( മലപ്പുറം കുഴിമന്തി) പരിശോധന നടത്തി നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ്

സംഭവവുമായി ബന്ധപ്പെട്ടു സസ്പെൻഡ് ചെയ്യപ്പെട്ട ഹെൽത്ത് സൂപ്പർവൈസർ എം.ആർ.സാനുവിനെതിരെയുള്ള നടപടി കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുമെന്നും ബിൻസി പറഞ്ഞു.റസ്റ്ററന്റിനെ സംബന്ധിച്ച് ആദ്യം പരാതി ഉണ്ടായപ്പോൾ ഹെൽത്ത് സൂപ്പർവൈസർ നൽകിയ റിപ്പോർട്ടിൽ 8 പോരായ്മകളാണു ചൂണ്ടിക്കാട്ടിയത്. ഇതു പരിഹരിക്കാതെ ഹോട്ടൽ തുറന്നു കൊടുക്കാൻ ഹെൽത്ത് വിഭാഗം തന്നെ അനുമതി നൽകി. ഇതിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനെയാണു സസ്പെൻഡ് ചെയ്തതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

ADVERTISEMENT

ആ 8 കുറവുകൾ

1– ഹോട്ടലിൽ 3.6 കിലോ നിരോധിത പ്ലാസ്റ്റിക് കണ്ടെത്തി.

2– പാകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിഹീനം.

3– ജീവനക്കാരുടെ ഹെൽത്ത് കാർഡുകൾ കാലാവധി കഴിഞ്ഞു.

ADVERTISEMENT

4– ശുദ്ധജലം ശേഖരിക്കുന്ന ടാങ്ക് വൃത്തിഹീനം.

5– ഗാന്ധിനഗറിലെ അടുക്കളയ്ക്കു നഗരസഭാ ലൈസൻസില്ല.

6– അടുക്കളയ്ക്കു സമീപം കാടുപിടിച്ചു കിടക്കുന്നു.

7– കോഴിയിറച്ചി സൂക്ഷിക്കുന്ന ഫ്രീസർ വൃത്തിഹീനം.

ADVERTISEMENT

8– കിണർ വൃത്തിഹീനം.

ഈ കുറവുകൾ പരിഹരിക്കുന്നതുവരെ ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നു റിപ്പോർട്ടിലുണ്ട്. പരിഹരിച്ചെന്നു രേഖാമൂലം അറിയിച്ച ശേഷമേ ഹോട്ടൽ തുറക്കാവൂവെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും എഴുതിയ ആരോഗ്യവിഭാഗം തന്നെ ഒരാഴ്ചയ്ക്കുള്ളിൽ ഹോട്ടൽ തുറക്കാൻ അനുമതി നൽകിയെന്നാണ് ആരോപണം

കുടുങ്ങിയത്  14 ഹോട്ടൽ

കോട്ടയം∙ ഭക്ഷ്യവിഷബാധയെത്തുടർന്നു യുവതി മരിച്ചതിനു ശേഷം ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും നടത്തിയ അന്വേഷണങ്ങളിൽ ഇതുവരെ പിടിയിലായത് 14 ഹോട്ടലുകൾ.ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ 126 പരിശോധനകളിൽ അടപ്പിച്ചത് 8 ഹോട്ടലും ഒരു തട്ടുകടയും. ഇതിൽ 4 എണ്ണം വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നവയാണ്. 20 ഹോട്ടലുകൾക്കു പിഴയടയ്ക്കാൻ നിർദേശം നൽകി. 23 ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാനുള്ള റെക്ടിഫിക്കേഷൻ നോട്ടിസും നൽകി.

ഫ്രൻഡ്സ് കേറ്ററിങ് മാമ്മൂട്, ഫാസ്റ്റ് ഫുഡ് മാമ്മൂട്, പേമല പിജി ആൻഡ് ഫുഡ് സർവീസ് ഏറ്റുമാനൂർ, ജെബിൻ റസ്റ്ററന്റ് ഏറ്റുമാനൂർ, കോഫി ഹൗസ് ഫാമിലി റസ്റ്ററന്റ് കോട്ടയം, മട്ടം ഫാമിലി റസ്റ്ററന്റ് നെടുങ്കുന്നം, കിച്ചൻ ഓഫ് ഹോട്ടൽ മലബാർ, തട്ടുകട (പാലാ) എന്നിവയ്ക്കാണ് അടച്ചിടാനുള്ള നിർദേശം നൽകിയതെന്നു ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങിയ ഹോട്ടലുകൾ

പരിശോധന നടത്തിയ ദിവസം,

പരിശോധനകളുടെ എണ്ണം, 

പിഴ നോട്ടിസ്,

അടപ്പിച്ചത് എന്നീ ക്രമത്തിൽ

ജനുവരി 3, 11, 3, അടപ്പിച്ചിട്ടില്ല

ജനുവരി 4, 31, 8, 5

ജനുവരി 5, 53, –, 3

ജനുവരി 6, 31, 9, 1

ഒരാഴ്ച പിന്നിട്ടിട്ടും നടപടിയില്ല

കോട്ടയം∙ ഭക്ഷ്യവിഷബാധയെത്തുടർന്ന് സംസ്ഥാനത്തു മറ്റൊരാൾ കൂടി മരിച്ചിട്ടും രശ്മി രാജിന്റെ മരണത്തിൽ പൊലീസും ആരോഗ്യ വകുപ്പും അനാസ്ഥ തുടരുന്നു. സംഭവത്തിൽ ആഴ്ച ഒന്നു പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിനു കഴിഞ്ഞില്ല. ഇതേ ഹോട്ടലിൽ നിന്നു ഭക്ഷ്യവിഷബാധയേറ്റ 30 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എന്നാൽ ഹോട്ടൽ ഉടമകൾ ഒളിവിലാണെന്നും ഇവരുടെ മൊബൈൽ സ്വിച്ച്ഓഫ് ആയതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഹോട്ടൽ ലൈസൻസി, പാർട്നർ, മാനേജർ, ചീഫ് ഷെഫ് എന്നിങ്ങനെ നാലു പേർക്കെതിരെയാണു ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹോട്ടലിൽ നിന്ന് ആരോഗ്യവകുപ്പ് സാംപിളുകൾ ശേഖരിച്ചില്ലെന്നും ആരോപണമുണ്ട്. ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്ന കാര്യങ്ങൾ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിൽ  മാത്രമേ തുടർനടപടി സാധിക്കൂവെന്നാണ് പൊലീസ് നിലപാട്. അതിനു തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സ്രവ സാംപിളുകളുടെ പരിശോധനാ ഫലം വരണം.

വിഷബാധയുണ്ടായെന്ന് ആരോപിക്കുന്ന 29ന് ഓൺലൈൻ വഴി കൂടുതൽ പേർ ഭക്ഷണം വാങ്ങിയിരുന്നോ എന്നു കണ്ടെത്താൻ ഹോട്ടലിന്റെ ബാങ്ക് രേഖകൾ പൊലീസ് പരിശോധിച്ചു വരികയാണ്. നേരിട്ടെത്തി ഭക്ഷണം കഴിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരുടെ മൊഴിയെടുത്തിട്ടുണ്ട്.രശ്മിയുടെ ശാരീരിക അവസ്ഥയെക്കുറിച്ചുള്ള മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടും പൊലീസ് വാങ്ങിയിട്ടുണ്ട്. ചികിത്സിച്ച ഡോക്ടർമാർ, നഴ്സ്, മറ്റു ജീവനക്കാർ എന്നിവരിൽ നിന്നു മൊഴി രേഖപ്പെടുത്തി.

ഭക്ഷണം വാങ്ങിയത് ഓൺലൈൻ വഴിയല്ല

ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച രശ്മി ഭക്ഷണം വാങ്ങിയത് ഓൺലൈൻ വഴിയല്ലെന്നു പൊലീസ് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണു വിവരങ്ങൾ ലഭിച്ചത്. ഹോട്ടലിന്റെയും രശ്മിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചിരുന്നു.

സംഭവദിവസം ഹോട്ടലിന്റെ അക്കൗണ്ടിലേക്കു രശ്മി പണം അയച്ചിട്ടില്ലെന്നാണു വിവരം. ഭക്ഷണം ആരെങ്കിലും വിട്ടു വാങ്ങിക്കുകയോ രശ്മി നേരിട്ടെത്തി വാങ്ങുകയോ ചെയ്തുവെന്നാണു പൊലീസ് കരുതുന്നത്. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ്.