കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതീയവിവേചനങ്ങളും മാനസിക പീഡനങ്ങളും നിരന്തരം: കമ്മിഷൻ
കോട്ടയം ∙ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം, സംവരണത്തിൽ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങൾ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷന്റെ കണ്ടെത്തൽ. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്കു കൈമാറിയ

കോട്ടയം ∙ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി അധിക്ഷേപം, സംവരണത്തിൽ അട്ടിമറി, ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ നിരന്തരം മാനസികപീഡനങ്ങൾ എന്നിവയുള്ളതായി അന്വേഷണം നടത്തിയ ഉന്നതതല കമ്മിഷന്റെ കണ്ടെത്തൽ. സ്ഥാപനത്തിന്റെ ഡയറക്ടർ ശങ്കർ മോഹനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുള്ളത്. ഡയറക്ടറായി 2019ൽ ശങ്കർ മോഹൻ ചുമതലയേറ്റ ശേഷം സ്ഥാപനത്തിൽ ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും തുടർന്നു. ജീവനക്കാരുടെയും വിദ്യാർഥികളുടെയും പരാതിയെ തുടർന്ന് സർക്കാർ അന്വേഷണത്തിനായി 3 അംഗ സമിതിയെ നിയോഗിച്ചുവെങ്കിലും തുടർ നടപടിയുണ്ടായില്ല. ഡയറക്ടറുടെ തെറ്റായ നടപടികളെക്കുറിച്ച് ജീവനക്കാരും വിദ്യാർഥികളും നൽകിയ വിശദമായ മൊഴിയും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സംവരണ സീറ്റിൽ ഒഴിവ് ഉണ്ടായിരുന്നിട്ടും അതു നികത്താൻ തയാറായിട്ടില്ല. ചലച്ചിത്ര പഠനം, പരിശീലനം എന്നിവയെപ്പറ്റി വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ കഴമ്പുണ്ടെന്നും കണ്ടെത്തി. മൊഴിയെടുക്കാനെത്തിയ ഉന്നത കമ്മിഷനോട് ഒരു തവണ സഹകരിച്ചെങ്കിലും പിന്നീട് ശങ്കർ മോഹൻ നിസ്സഹകരണം പുലർത്തിയതായും സൂചനയുണ്ട്. അതേ സമയം ജീവനക്കാർക്കും വിദ്യാർഥികൾക്കും എതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ചെയർമാൻ അടൂർ ഗോപാലകൃഷ്ണനെതിരെ റിപ്പോർട്ടിൽ പരാമർശമില്ല. മുൻ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്ടറുമായ കെ.ജയകുമാർ, ന്യുവാൽസ് മുൻ വൈസ് ചാൻസലർ ഡോ. എൻ.കെ.ജയകുമാർ എന്നിവരാണ് ഉന്നത കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് താമസിയാതെ സർക്കാർ പുറത്തുവിടും.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്ഒരാഴ്ചകൂടിഅടച്ചിടും
കോട്ടയം ∙ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഒരാഴ്ച കൂടി അടച്ചിടാൻ കലക്ടർ ഡോ. പി.കെ.ജയശ്രീ ഉത്തരവായി. 21 വരെയാണ് അടച്ചിടുക. വിദ്യാർഥിസമരത്തെത്തുടർന്ന് 15 വരെ അടച്ചിരുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവു ബാധകമല്ല.