കോട്ടയം∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും.ഹരിത ചട്ടം കർശനമായി പാലിക്കും. 15 മുതൽ 24 വരെയാണ് ഉത്സവം.21നു വൈകിട്ടാണു പൂരം.തിരക്കു നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസിനെ വിന്യസിക്കും. ഉത്സവ ഒരുക്കത്തിന്റെ ഭാഗമായി മന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും.ഹരിത ചട്ടം കർശനമായി പാലിക്കും.15 മുതൽ 24 വരെയാണ് ഉത്സവം.21നു വൈകിട്ടാണു പൂരം.തിരക്കു നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസിനെ വിന്യസിക്കും.

Also read: ആലപ്പുഴ ദേശീയപാതയുടെ വികസനം പൂർത്തിയായാൽ യൂറോപ്പിന്റെ സൗന്ദര്യം പോലെ; കാണാൻ തീർഥാടനം പോലെ ആളെത്തും

ADVERTISEMENT

ഉത്സവ ഒരുക്കത്തിന്റെ ഭാഗമായി മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കാനും മന്ത്രി നിർദേശം നൽകി.

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവക്കൊടിക്കൂറയും കൊടിക്കയറും ചെങ്ങളം സൗത്ത് വടക്കത്ത് ഇല്ലം ഗണപതി നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ സമർപ്പിക്കുന്നു.

വനിതാ പൊലീസിനെ കൂടുതലായി നിയോഗിക്കും. ചൂടുകൂടിയ സാഹചര്യമായതിനാൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കുമെന്നും ആനയ്ക്ക് ചൂടേൽക്കാതിരിക്കാൻ നിലത്ത് വെള്ളം നനച്ച ചണച്ചാക്ക് വിരിക്കണമെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എ.സാജു പറഞ്ഞു. മോട്ടർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് വാഹന, പാർക്കിങ് നിയന്ത്രണത്തിനായി പൊലീസിനൊപ്പമുണ്ടാകും.

ADVERTISEMENT

Also read: കുമരകത്തിന്റെ മുഖഛായ മാറ്റാൻ ജി–20 ഉച്ചകോടി സമ്മേളനം: വർഷങ്ങളായി ആവശ്യപ്പെട്ടിട്ടും നടക്കാത്ത നവീകരണം യുദ്ധകാല അടിസ്ഥാനത്തിൽ

തിരക്കു നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പൊലീസിനെ നിയോഗിക്കും. നഗരത്തിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. നഗര ശുചീകരണത്തിനും വഴിവിളക്കുകൾ നന്നാക്കുന്നതിനും ശുദ്ധജലവിതരണത്തിന് വാഹനം ലഭ്യമാക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. ശുചീകരണത്തിന് ശുചിത്വ മിഷനും നഗരസഭയും ചേർന്ന് ഹരിത കർമസേനയെ നിയോഗിക്കും.

ADVERTISEMENT

തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ കെഎസ്ഇബിക്കു നിർദേശം നൽകി. താഴ്ന്ന വൈദ്യുത ലൈനുകൾ ഉയർത്തും. ജല അതോറിറ്റി ശുദ്ധജല ലഭ്യത ഉറപ്പാക്കും. അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കൽ സംഘത്തെ നിയോഗിക്കും. ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും.

അഗ്നിരക്ഷാസേനയുടെ പ്രത്യേക സംഘം സ്ഥലത്തുണ്ടാകും.പൂരദിവസം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി അനുവദിക്കണമെന്നും ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലത്തെ ബാരിക്കേഡുകളുടെ വലുപ്പം കൂട്ടണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നു മന്ത്രി പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT