കോട്ടയം ∙ നഗരസഭയുടെ പാർക്കിങ് പ്രദേശങ്ങളിൽ പണം പിരിക്കാനുള്ള കരാർ നേടിയ ഏജൻസികൾ വിതരണം ചെയ്യുന്നതു കൃത്യമായ രേഖപ്പെടുത്താത്ത രസീതുകൾ. വാഹനം പാർക്ക് ചെയ്തശേഷം മടങ്ങുന്ന ഉടമയ്ക്ക് നഗരസഭയുടെ പേരിലുള്ള രസീതാണ് നൽകുന്നത്. പാർക്കിങ് ആരംഭിക്കുന്ന സമയം, അവസാനിച്ച സമയം, വാഹനത്തിന്റെ നമ്പർ തുടങ്ങിയവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നഗരസഭയുടെ പാർക്കിങ് പ്രദേശങ്ങളിൽ പണം പിരിക്കാനുള്ള കരാർ നേടിയ ഏജൻസികൾ വിതരണം ചെയ്യുന്നതു കൃത്യമായ രേഖപ്പെടുത്താത്ത രസീതുകൾ. വാഹനം പാർക്ക് ചെയ്തശേഷം മടങ്ങുന്ന ഉടമയ്ക്ക് നഗരസഭയുടെ പേരിലുള്ള രസീതാണ് നൽകുന്നത്. പാർക്കിങ് ആരംഭിക്കുന്ന സമയം, അവസാനിച്ച സമയം, വാഹനത്തിന്റെ നമ്പർ തുടങ്ങിയവ രേഖപ്പെടുത്താൻ ഇടമുണ്ടെങ്കിലും രേഖപ്പെടുത്തുന്നില്ല. ഉടമകൾ സ്വന്തം ഉത്തരവാദിത്തത്തിൽ വാഹനം പാർക്ക് ചെയ്തിട്ട് പോകേണ്ട അവസ്ഥയാണ്.

സീലും മറ്റു വിവരങ്ങളും രേഖപ്പെടുത്താതെ വാഹന ഉടമകൾക്ക് നൽകുന്ന രസീത്.

നഗരസഭ നേരിട്ടു നടത്തുന്ന തിരുനക്കര മൈതാനത്തെ പാർക്കിങ് പ്രദേശത്ത് ഉടമകൾക്ക് വിവരങ്ങളും സീലുമടക്കമുള്ള രസീതാണ് വിതരണം ചെയ്യുന്നത്. രസീതിന്റെ ഒരു ഭാഗം ജീവനക്കാരുടെ പക്കലുമുണ്ടാകും. എന്നാൽ തിരക്കേറിയ മാർക്കറ്റ് പരിസരത്തെ പാർക്കിങ് ഏരിയയിലും മറ്റും ഇത്തരത്തിലൊന്നില്ല. ഇവിടങ്ങളിൽ നിന്നു വാഹനം മോഷണം പോയാൽ പാർക്ക് ചെയ്തിരുന്നുവെന്ന് ഉടമസ്ഥനു വാദിക്കാനോ തെളിയിക്കാനോ സാധിക്കില്ല.

ADVERTISEMENT

ഏജൻസികൾ പിരിക്കും

നഗരസഭയുടെ ലേലത്തിൽ ഉയർന്ന തുക കെട്ടിവയ്ക്കുന്നവരാണ് പാർക്കിങ് ഫീസ് വാങ്ങാനുള്ള അവകാശം സ്വന്തമാക്കുന്നത്. മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള, കോടിമത എംജി റോഡിൽ പാർക്ക് ചെയ്ത ലോറികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയതു വിവാദമായിരുന്നു. പാർക്കിങ് ഏരിയകളിൽ തിരുനക്കരയിൽ നഗരസഭ നേരിട്ടുനടത്തുന്ന രീതിയിലേതു പോലെ സീലടങ്ങിയ പാസ് നൽകണമെന്നും വിവരങ്ങൾ രേഖപ്പെടുത്തണമെന്നും അല്ലാത്തപക്ഷം ഏജൻസികൾ ‌പണം പിരിക്കുന്നതിനുള്ള അധികാരം ദുർവിനിയോഗം ചെയ്യുമെന്നും വാഹന ഉടമകൾ പറയുന്നു.