കോട്ടയം ∙ ജില്ലയിൽ 5 റേഷൻകടകൾ ‘കെ –സ്റ്റോർ’ എന്ന പേരിൽ സ്മാർട് റേഷൻ കടകളാക്കും. സംസ്ഥാനത്ത് ആകെ 108 കെ –സ്റ്റോറുകൾ ഉണ്ടാവും. റേഷൻകടകളുടെ പശ്ചാത്തല സൗകര്യങ്ങൾ വിപുലമാക്കി സേവനങ്ങൾ മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. റേഷൻ വ്യാപാരികൾക്കു കൂടുതൽ വരുമാനം ലഭിക്കുന്ന വിധത്തിലാണു പദ്ധതി. സംസ്ഥാനതല ഉദ്ഘാടനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ജില്ലയിൽ 5 റേഷൻകടകൾ ‘കെ –സ്റ്റോർ’ എന്ന പേരിൽ സ്മാർട് റേഷൻ കടകളാക്കും. സംസ്ഥാനത്ത് ആകെ 108 കെ –സ്റ്റോറുകൾ ഉണ്ടാവും. റേഷൻകടകളുടെ പശ്ചാത്തല സൗകര്യങ്ങൾ വിപുലമാക്കി സേവനങ്ങൾ മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. റേഷൻ വ്യാപാരികൾക്കു കൂടുതൽ വരുമാനം ലഭിക്കുന്ന വിധത്തിലാണു പദ്ധതി. സംസ്ഥാനതല ഉദ്ഘാടനം ഇന്നു തൃശൂരിൽ നടക്കും. അതിനുശേഷം ഇവിടെയുള്ള കടകൾ സജ്ജീകരിക്കും.

കോട്ടയം ജില്ലയിൽ 5 താലൂക്കുകളിലായി 5 കടകളാണ് കെ –സ്റ്റോർ പദ്ധതിയിൽ വിപുലീകരിക്കുക. ബിന്നി റെജി (കോട്ടയം), മുരളീധരൻ (ചങ്ങനാശേരി), ആൻസി ജോസഫ് (മീനച്ചിൽ), എസ്.ആർ.ജഗദീശൻ (വൈക്കം), ജയിംസ് ജേക്കബ് (കാഞ്ഞിരപ്പള്ളി) എന്നിവർ ലൈസൻസികളായി എടുത്തിട്ടുള്ള കടകളാണു നവീകരിക്കുന്നത്.

ADVERTISEMENT

കെ–സ്റ്റോറിൽ അക്ഷയ സെന്റർ മുതൽ ബാങ്കിങ് സംവിധാനം വരെ ഒരുക്കാനാണ് ആലോചന. ഇ പോസ് മെഷീൻ സംവിധാനം നടപ്പാക്കിയപ്പോൾ എല്ലാ റേഷൻ കടകളും മൈക്രോ എടിഎം കൗണ്ടറാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.  300 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട സൗകര്യമുള്ള കടകളാണു നവീകരിക്കുന്നത്. 2 കിലോമീറ്റർ ചുറ്റളവിൽ എടിഎം, ബാങ്ക്, അക്ഷയ സെന്റർ, മാവേലി സ്റ്റോർ എന്നിവ ഉണ്ടാകരുതെന്നാണു നിബന്ധന. റേഷൻ കടയിലെ ഇ പോസ് മെഷീൻ മൈക്രോ എടിഎം മെഷിനിലേക്കു മാറ്റും. ദിവസം 5,000 രൂപ വരെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, സ്മാർട് റേഷൻ കാർഡ് എന്നിവ ഉപയോഗിച്ചു പിൻവലിക്കാം.

കെ– സ്റ്റോർ  സേവനങ്ങൾ

ADVERTISEMENT

അക്ഷയ സെന്റർ (കോമൺ സർവീസ് സെന്റർ), സപ്ലൈകോ ഉൽപന്നങ്ങൾ, 5,000 രൂപ വരെയുള്ള മൈക്രോ എടിഎം സംവിധാനം, മിൽമയുടെ ഉൽപന്നങ്ങൾ, മിനി എൽപിജി സിലിണ്ടർ, 13 ഇനം സബ്സിഡി ഭക്ഷ്യസാധനങ്ങൾ, ശബരി ബ്രാൻഡ് ഉൽപന്ന വിൽപന, എന്നിവ ലഭിക്കും. എല്ലാ റേഷൻ കാർഡുകൾക്കും കെ - സ്റ്റോർ ആനുകൂല്യങ്ങൾ ലഭിക്കും.