ഞെങ്ങി ഞെരുങ്ങി മീനച്ചിലാർ
കോട്ടയം ∙മീനച്ചിലാർ ഒന്നിളകിയാൽ മതി ഒരുപാടു ജീവിതങ്ങളെ ബാധിക്കാൻ. ഉത്ഭവം മുതൽ കായലിൽ പതിക്കുന്നതു വരെ ജനവാസ മേഖലകളിൽ കൂടി മാത്രം ഒഴുകുന്ന പുഴ എന്ന വിശേഷണം ഒരു പക്ഷേ മീനച്ചിലാറിനു മാത്രം സ്വന്തം. മീനച്ചിലാർ ഒഴുകുന്നത് 78 കിലോമീറ്റർ ദൂരമാണ്. മീനച്ചിലാർ മാത്രമല്ല, ആറ്റിലേക്ക് എത്തുന്ന കൈത്തോടുകളും
കോട്ടയം ∙മീനച്ചിലാർ ഒന്നിളകിയാൽ മതി ഒരുപാടു ജീവിതങ്ങളെ ബാധിക്കാൻ. ഉത്ഭവം മുതൽ കായലിൽ പതിക്കുന്നതു വരെ ജനവാസ മേഖലകളിൽ കൂടി മാത്രം ഒഴുകുന്ന പുഴ എന്ന വിശേഷണം ഒരു പക്ഷേ മീനച്ചിലാറിനു മാത്രം സ്വന്തം. മീനച്ചിലാർ ഒഴുകുന്നത് 78 കിലോമീറ്റർ ദൂരമാണ്. മീനച്ചിലാർ മാത്രമല്ല, ആറ്റിലേക്ക് എത്തുന്ന കൈത്തോടുകളും
കോട്ടയം ∙മീനച്ചിലാർ ഒന്നിളകിയാൽ മതി ഒരുപാടു ജീവിതങ്ങളെ ബാധിക്കാൻ. ഉത്ഭവം മുതൽ കായലിൽ പതിക്കുന്നതു വരെ ജനവാസ മേഖലകളിൽ കൂടി മാത്രം ഒഴുകുന്ന പുഴ എന്ന വിശേഷണം ഒരു പക്ഷേ മീനച്ചിലാറിനു മാത്രം സ്വന്തം. മീനച്ചിലാർ ഒഴുകുന്നത് 78 കിലോമീറ്റർ ദൂരമാണ്. മീനച്ചിലാർ മാത്രമല്ല, ആറ്റിലേക്ക് എത്തുന്ന കൈത്തോടുകളും
കോട്ടയം ∙ മീനച്ചിലാർ ഒന്നിളകിയാൽ മതി ഒരുപാടു ജീവിതങ്ങളെ ബാധിക്കാൻ. ഉത്ഭവം മുതൽ കായലിൽ പതിക്കുന്നതു വരെ ജനവാസ മേഖലകളിൽ കൂടി മാത്രം ഒഴുകുന്ന പുഴ എന്ന വിശേഷണം ഒരു പക്ഷേ മീനച്ചിലാറിനു മാത്രം സ്വന്തം. മീനച്ചിലാർ ഒഴുകുന്നത് 78 കിലോമീറ്റർ ദൂരമാണ്. മീനച്ചിലാർ മാത്രമല്ല, ആറ്റിലേക്ക് എത്തുന്ന കൈത്തോടുകളും കൈവഴികളുമെല്ലാം ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു.
വെള്ളപ്പൊക്കത്തിന് കാരണം തടസ്സങ്ങൾ
കുമരകം, തിരുവാർപ്പ് ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ വേമ്പനാട് കായലിലേക്ക് വെള്ളം ഇറങ്ങിപ്പോകാനുള്ള തടസ്സങ്ങൾ പോലെ തന്നെ കിഴക്കൻ മേഖലയിൽ നിന്ന് ആറ് ഒഴുകി എത്തുന്നതിനും തടസ്സങ്ങളുണ്ട്. അശാസ്ത്രീയമായ തടയണകൾ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വേനൽക്കാലത്ത് വെള്ളം ശേഖരിക്കാൻ തടയണകൾ ആവശ്യമായതിനാൽ അവ പൂർണമായും പൊളിച്ചു കളയുന്നതും പ്രായോഗികമല്ല. വെള്ളത്തിന്റെ ഒഴുക്ക്, സമീപ പ്രദേശത്തിന്റെ ഉയരം എന്നീ ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തി വേണം തടയണകൾ നിർമിക്കാനെന്ന് വിദഗ്ധർ പറയുന്നു. 2 ഉദാഹരണങ്ങൾ നോക്കാം
പൂഞ്ഞാർ ‘മോഡൽ’
അശാസ്ത്രീയമായ ചെക്ക് ഡാം നിർമാണത്തിന്റെ ഉദാഹരണം പൂഞ്ഞാറിലുണ്ട്. പൂഞ്ഞാർ പള്ളിവാതിലിനു സമീപം രണ്ട് പതിറ്റാണ്ട് മുൻപ് ചെക്ക് ഡാം പണിയുമ്പോൾ സമീപ പ്രദേശത്തിന്റെ ഉയരം അടക്കം പരിശോധിച്ചാണു നിർമിച്ചത്. പിന്നീട് അറ്റകുറ്റപ്പണി നടത്തിയപ്പോൾ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതെ ഉയരം കൂട്ടി. ഇത് ഈ പ്രദേശത്ത് പല തവണ വെള്ളപ്പൊക്കത്തിന് കാരണവുമായി. ഇപ്പോഴും പ്രദേശത്തു വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു.
പന്നഗമൊഴുകും വഴി
മീനച്ചിലാറിലേക്ക് എത്തുന്ന പ്രധാന തോടുകളിൽ ഒന്നായ പന്നഗം ഇപ്പോൾ നാട്ടുകാരുടെ പേടിസ്വപ്നമാണ്. അപ്രതീക്ഷിത വെള്ളപ്പൊക്കമാണ് ഈ തോടിന്റെ ഇപ്പോഴത്തെ പ്രശ്നം. നോക്കിയിരിക്കുമ്പോൾ വെള്ളം കയറുന്നു എന്നാണു തോടിന്റെ സമീപമുള്ള മറ്റക്കരക്കാർ പറയുന്നത്. തോടിന്റെ വീതി കുറഞ്ഞതും, ഒഴുക്കിനു തടസ്സമുണ്ടാക്കുന്ന തടയണയുമെല്ലാമാണ് ഇതിനു കാരണം.
മീനച്ചിലാറിന്റെ വീതിയെത്ര ?
ജലവിഭവ വകുപ്പിന്റെ കണക്ക് പ്രകാരം മീനച്ചിലാറിന്റെ എറ്റവും വീതി കൂടിയ ഭാഗം ഈരാറ്റുപേട്ട കടുവാമുഴിക്കു സമീപമാണ്. അവിടെ 60 മീറ്ററാണ് ആറിന്റെ വീതി. എന്നാൽ താഴേയ്ക്കു വരുമ്പോൾ 40– 50 മീറ്ററാണു ശരാശരി വീതി. ആറിന്റെ വീതി കുറയുന്നതു വെള്ളത്തിന്റെ കുത്തൊഴുക്കിനു കാരണമാകുന്നു.
മീനച്ചിലാറിന് ഒരു ബൈപാസ്
പ്രളയ സമയത്ത് അധികമായി എത്തുന്ന വെള്ളം ഒഴിവാക്കാൻ പടിഞ്ഞാറൻ മേഖലയിലേക്ക് മീനച്ചിലാറിന് ബൈപാസ് കനാൽ എന്ന ആശയം ഉയർന്നത് രണ്ടാം കുട്ടനാട് പാക്കേജിന്റെ പ്രാഥമിക റിപ്പോർട്ടിലാണ്. മീനച്ചിലാറ്റിൽ ഏറ്റുമാനൂർ ഭാഗത്തു നിന്നു തവളക്കുഴി വഴി തലയാഴം വഴി വൈക്കം കായലിലേക്ക് ബൈപാസ് എന്നതാണ് പദ്ധതി. അധിക ജലം ഇതുവഴി ഒഴുകി വൈക്കം കായലിൽ എത്തിയാൽ പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്കത്തിന് ഒരു പരിഹാരം എന്നാണു നിർദേശം.
കൂമ്പാരം കൂടുന്ന മേഘങ്ങൾ
ഉയരത്തിൽ പാളികളായി രൂപം കൊള്ളുന്ന കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം അതിതീവ്ര മഴയ്ക്കു കാരണമാകുന്നു. കൂമ്പാര മേഘങ്ങൾ രൂപം കൊണ്ടാൽ ഒരു പ്രദേശത്തേക്ക് അതിശക്തമായി മഴ പെയ്തിറങ്ങും. ഇതു മറ്റു നാശങ്ങൾക്കും കാരണമാകുന്നു. ഇത്തരം മേഘങ്ങൾ രൂപം കൊള്ളുന്നത് രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ടാണ്. ജില്ലയിൽ ആകെ മുന്നറിയിപ്പ് പ്രഖ്യാപിക്കുന്നതിനു പകരം പ്രാദേശിക മുന്നറിയിപ്പ് സംവിധാനങ്ങൾ വരേണ്ടതിന്റെ ആവശ്യകതയിലേക്കും ആവർത്തിച്ചിച്ചുണ്ടാകുന്ന മഴദുരിതങ്ങൾ വിരൽ ചൂണ്ടുന്നു.
അതിതീവ്രമഴ പതിവ്
കോട്ടയത്തെ വെള്ളം വരവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിതീവ്ര മഴയാണ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്തത് ഇങ്ങനെ
2022 ജൂലൈ 31 പാതാമ്പുഴ പെയ്ത മഴ:
55 മില്ലീമീറ്റർ പെയ്ത സമയം വൈകിട്ട് 4 മുതൽ 7.45 വരെ.
ഒരു മണിക്കൂറിൽ ശരാശരി 15 മില്ലീമീറ്ററിന് അടുത്ത് മഴ
2023 സെപ്റ്റംബർ 21
തീക്കോയി പഞ്ചായത്തിലെ കാരികാട് പെയ്ത മഴ 212.210 മില്ലീമീറ്റർ.
ഏകദേശം ആറു കിലോമീറ്റർ മാത്രം അകലെ വേലത്തുശ്ശേരിയിൽ പെയ്ത മഴ 89.475 മില്ലീമീറ്റർ.
24 മണിക്കൂറിലെ കണക്ക്
കാരികാട് ഭാഗത്ത് ശക്തമായ മണ്ണിടിച്ചിലും ഉണ്ടായി. അടുത്തടുത്ത സ്ഥലങ്ങളിൽപ്പോലും വ്യത്യസ്ത അളവിൽ മഴ പെയ്യുന്നു എന്ന് ഇതിൽ നിന്നു വ്യക്തം. (വിവരങ്ങൾ: മീനത്തിൽ പുഴ–മഴ നിരീക്ഷണ നെറ്റ്‌വർക്)
ജില്ലയിൽ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യുപിഎസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽപിഎസ്, കിളിരൂർ എസ്എൻഡിപി എച്ച്എസ്എസ് എന്നീ സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കും. ചെങ്ങളം ഗവ.എച്ച്എസ്എസിൽ ക്യാംപ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്കൂളിന് അവധി ബാധകമല്ല.