തുരുത്തി ∙ ഒടുവിൽ തുരുത്തി – മുളയ്ക്കാംതുരുത്തി റോഡിന് ശാപമോക്ഷമാകുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ 148 കോടി രൂപയുടെ പുതിയ റീടെൻഡർ നടപടികൾ കെഎസ്ടിപി ആരംഭിച്ചു. എടത്വ വീയപുരത്തു നിന്ന് തുടങ്ങി കിടങ്ങറ – മുളയ്ക്കാംതുരുത്തി – തുരുത്തി വരെ നീളുന്ന 26.5 കിലോമീറ്റർ റോഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുരുത്തി ∙ ഒടുവിൽ തുരുത്തി – മുളയ്ക്കാംതുരുത്തി റോഡിന് ശാപമോക്ഷമാകുന്നു. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ 148 കോടി രൂപയുടെ പുതിയ റീടെൻഡർ നടപടികൾ കെഎസ്ടിപി ആരംഭിച്ചു. എടത്വ വീയപുരത്തു നിന്ന് തുടങ്ങി കിടങ്ങറ – മുളയ്ക്കാംതുരുത്തി – തുരുത്തി വരെ നീളുന്ന 26.5 കിലോമീറ്റർ റോഡിന്റെ മുടങ്ങിക്കിടന്ന പുനർനിർമാണത്തിനാണു വഴിതെളിയുന്നത്. 2021ൽ 106 കോടി രൂപയ്ക്കാണ് നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 2023 ജനുവരിയിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇടയ്ക്ക് തർക്കത്തെ തുടർന്ന് കരാറുകാരൻ പിൻവാങ്ങി‍. തുടർന്ന് 11 മാസം നിർമാണം നിലച്ച പദ്ധതിയാണ് റീടെൻഡർ ചെയ്യുന്നത്.

നിലവിലെ അവസ്ഥ
നിർമാണം നിലച്ച റോഡിന്റെ അവസ്ഥ തീർത്തും ശോചനീയമാണ്. വൻകുഴികൾ നിറഞ്ഞ റോഡ് താണ്ടി വേണം ജനങ്ങൾ ദിനംപ്രതി യാത്ര ചെയ്യാൻ. ചെറിയ മഴയിൽ പോലും റോഡ് ചെളിക്കുളമാകും. വെയിലായാൽ പൊടിശല്യം രൂക്ഷം. വീടുകൾക്കുള്ളിൽ ഇരിക്കാൻ കഴിയാത്ത നിലയിലാണ് പൊടി കയറുന്നത്. ശ്വാസംമുട്ടലും അലർജിയും ആരംഭിച്ചപ്പോൾ പലരും വീടിന്റെ വാതിലും ജനലും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചു. തീർത്തും ഗ്രാമീണ മേഖലയായ ഇവിടെയുള്ള ജനങ്ങളുടെ പ്രധാന ആശ്രയം കെഎസ്ആർടിസി ബസും ഓട്ടോയുമാണ്. റോഡിന്റെ അവസ്ഥ കാരണം ഓട്ടോകൾക്ക് തകരാർ പ‌തിവായി. 

ADVERTISEMENT

റോഡ് നിർമാണം ആരംഭിച്ചതു മുതൽ ജനകീയ സമരങ്ങളും നടന്നിരുന്നു. പ്രളയത്തിൽ പോലും വെള്ളം കയറാത്ത റോഡ് ഉയർത്തുന്നതിനെതിരെ പ്രതിഷേധമുയർന്നു. നിർമാണത്തിന്റെ ഭാഗമായി പഴയ ഓടകൾ മൂടിയതോടെ വീടുകൾക്കു മുൻപിൽ വെള്ളക്കെട്ട് പതിവായി. റോഡ്നിരപ്പിൽ നിന്ന് ഉയർത്തി സ്ഥാപിച്ച ഓട കാരണം റോഡിന്റെ വീതി കുറഞ്ഞെന്ന ആക്ഷേപവും ഉണ്ടായി.റീടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നി‍ർമാണം അതിവേഗം പൂർത്തിയാക്കും. അതിനു മുൻപ് തകർന്നു കിടക്കുന്ന ഭാഗങ്ങൾ കെഎസ്ടിപിയുടെ പ്രോജക്ടിൽ ഉൾപ്പെടുത്തി അടിയന്തരമായി ഗതാഗതയോഗ്യമാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജോബ് മൈക്കിൾ എംഎൽഎ