കോട്ടയം ∙ നാട്ടകം പോളിടെക്‌നിക്കിലെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിങ് ആദ്യ ബാച്ച് വിദ്യാർഥിയും കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിം ഉടമയും പരിശീലകനുമായ സോളമൻ തോമസിന് പോളിടെക്നിക്കിൽ സ്വീകരണം നൽകി. കഴിഞ്ഞ മാസം പവർലിഫിറ്റിങ് ഇന്ത്യ ബെംഗളുരുവിൽ സംഘടിപ്പിച്ച ദേശീയ ക്ലാസിക് ബെഞ്ച്പ്രെസ്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നാട്ടകം പോളിടെക്‌നിക്കിലെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഫിറ്റ്നസ് ട്രെയിനിങ് ആദ്യ ബാച്ച് വിദ്യാർഥിയും കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിം ഉടമയും പരിശീലകനുമായ സോളമൻ തോമസിന് പോളിടെക്നിക്കിൽ സ്വീകരണം നൽകി. കഴിഞ്ഞ മാസം പവർലിഫിറ്റിങ് ഇന്ത്യ ബെംഗളുരുവിൽ സംഘടിപ്പിച്ച ദേശീയ ക്ലാസിക് ബെഞ്ച്പ്രെസ്സ് ചാംപ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച് അഞ്ചാം സ്ഥാനം നേടിയതിനും സംസ്ഥാനതലത്തിൽ പവർലിഫ്റ്റിങ് അസോസിയേഷൻ നടത്തിയ രണ്ടു മത്സരങ്ങളിൽ  രണ്ട് ഒന്നാംസ്ഥാനം നേടിയതിനുമാണ് സോളമനെ അധ്യാപകരും സഹപാഠികളും ചേർന്ന് സ്വീകരണം നൽകി അനുമോദിച്ചത്.

ചടങ്ങിൽ പൊന്നാട അണിയിച്ച അധ്യാപകൻ ഗോവിന്ദ് കെ.ആർ സഹപാഠികൾക്ക് സോളമൻ തോമസ് പ്രചോദനമാണെന്ന് പറഞ്ഞു. സഹപാഠികളെ പ്രതിനിധീകരിച്ച് നെൽസൺ തോമസ് അയ്യായിരം രൂപ ക്യാഷ് പ്രൈസ് നൽകി. 2022 ജനുവരിയിൽ ജിംനേഷ്യം തുടങ്ങി രണ്ട് വർഷം തികയുന്നതിനുള്ളിൽ സംസ്ഥാനതലത്തിൽ മൂന്ന് സ്വർണ്ണ മെഡലും ഒരു വെങ്കല മെഡലും നേടിയ സോളമൻ ഒക്ടോബറിൽ തൃശൂരിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് ബെഞ്ച്പ്രസ്സ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച് ഒന്നാം സ്ഥാനം നേടിയിരുന്നു.

ADVERTISEMENT

കഴിഞ്ഞ സെപ്തംബറിൽ കണ്ണൂരിൽ നടത്തിയ കേരള സ്റ്റേറ്റ്  ക്ലാസിക്ക് പവർലിഫ്റ്റിങ് മത്സരത്തിലും ഒന്നാം സ്ഥാനം നേടി. ഡിസംബർ 11ന് ആലപ്പുഴയിൽ പവർലിഫ്റ്റിങ് അസോസിയേഷന്റെ കേരള സ്റ്റേറ്റ് ക്ലാസിക്ക് ബെഞ്ച്പ്രസ്സ്  മത്സരത്തിലും ഒന്നാം സ്ഥാനം  നേടി. 2022 ജൂലൈ 30ന് ഫോർട്ട് കൊച്ചിയിൽ നടന്ന കേരള സ്റ്റേറ്റ് ക്ലാസിക്  പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി.  കഴിഞ്ഞ വർഷം കോട്ടയം ജില്ലാ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഗ്രാൻഡ് മാസ്റ്റർ 100 കിലോ വിഭാഗത്തിലും ഒന്നാംസ്ഥാനം നേടിയിരുന്നു.

കളത്തിപ്പടിയിൽ ജിം  തുടങ്ങുന്നതിന് മുൻപ് തിരുവനന്തപുരം  ജില്ലാതല ശരീരസൗന്ദര്യ മത്സരത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സ്കൂൾ - കോളേജ് പഠന കാലത്ത്  സംസ്ഥാനതലത്തിൽ ഗുസ്തി മത്സരത്തിൽ നാലു തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജനുവരിയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന പവർലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് നിലവിൽ സോളമൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT