അങ്കണവാടി അധ്യാപികയെ കാണാതായിട്ട് 108 ദിവസം; ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു
ഏറ്റുമാനൂർ∙ പുന്നത്തുറയിലെ അങ്കണവാടി അധ്യാപികയെ കാണാതായിട്ട് ഇന്നേക്കു 108 ദിവസം. മാസങ്ങൾ നീണ്ട തിരച്ചിലുകൾക്കു ശേഷവും ഒരു തുമ്പും കിട്ടാതെ വന്നതോടെ പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയിൽ. ഏറ്റുമാനൂർ പേരൂർ കരോട്ടത്തറ കെ.കെ.പുഷ്പകുമാരി (36)നെയാണ് സെപ്റ്റംബർ 4നു രാവിലെ 11.30തോടെ കിടങ്ങൂരിലെ വീട്ടിൽ നിന്നു

ഏറ്റുമാനൂർ∙ പുന്നത്തുറയിലെ അങ്കണവാടി അധ്യാപികയെ കാണാതായിട്ട് ഇന്നേക്കു 108 ദിവസം. മാസങ്ങൾ നീണ്ട തിരച്ചിലുകൾക്കു ശേഷവും ഒരു തുമ്പും കിട്ടാതെ വന്നതോടെ പൊലീസ് അന്വേഷണം വഴിമുട്ടിയ നിലയിൽ. ഏറ്റുമാനൂർ പേരൂർ കരോട്ടത്തറ കെ.കെ.പുഷ്പകുമാരി (36)നെയാണ് സെപ്റ്റംബർ 4നു രാവിലെ 11.30തോടെ കിടങ്ങൂരിലെ വീട്ടിൽ നിന്നു കാണാതായത്. ഭർത്താവ് കൈനകരി കൊല്ലംതറ കെ.ടി.ദിലീപിനൊപ്പം കിടങ്ങൂർ സൗത്ത് വില്ലേജ് ചെക്ക് ഡാമിനു സമീപത്ത് വാടകവീട്ടിലായിരുന്നു താമസം.
പുഷ്പകുമാരി ഓർമക്കുറവ് പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പണം, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവ കൊണ്ടുപോയിട്ടില്ല. ഭർത്താവ് കുളിക്കാൻ കയറുന്ന സമയം വരെ പുഷ്പകുമാരി വീട്ടിലുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറു കണക്കിനു സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കിടങ്ങൂർ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു
കാണാതായ പുഷ്പകുമാരിയുടെ വിശദാംശങ്ങളും ചിത്രവും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. 5 അടി ഉയരം, വെളുത്തു മെലിഞ്ഞ ശരീരം, കാണാതാകുമ്പോൾ പച്ച നിറത്തിലുള്ള ചുരിദാറും മഞ്ഞ നിറത്തിലുള്ള പാന്റ്സുമായിരുന്നു വേഷം. യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നും കിടങ്ങൂർ പൊലീസ് അറിയിച്ചു. 9747947281, 04822 241955.