പാർക്കിങ്ങിന് 250 മുതൽ 500 രൂപ വരെ; എരുമേലിയിൽ തീർഥാടക വാഹനങ്ങളെ പിഴിയുന്നു
എരുമേലി∙ സ്വകാര്യ പാർക്കിങ് മൈതാനങ്ങളിൽ തീർഥാടക വാഹനങ്ങളിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നതായി പരാതി.സ്വകാര്യ പാർക്കിങ് മൈതാനങ്ങൾക്ക് നിരക്ക് ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ല. ഇതുമൂലം റവന്യു അധികൃതർക്കു നടപടിയെടുക്കാനാവുന്നില്ല. സ്വകാര്യ പാർക്കിങ് മൈതാനങ്ങളും ദേവസ്വം ബോർഡ് ഈടാക്കുന്ന അതേ നിരക്കു

എരുമേലി∙ സ്വകാര്യ പാർക്കിങ് മൈതാനങ്ങളിൽ തീർഥാടക വാഹനങ്ങളിൽനിന്ന് അമിതനിരക്ക് ഈടാക്കുന്നതായി പരാതി.സ്വകാര്യ പാർക്കിങ് മൈതാനങ്ങൾക്ക് നിരക്ക് ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ല. ഇതുമൂലം റവന്യു അധികൃതർക്കു നടപടിയെടുക്കാനാവുന്നില്ല. സ്വകാര്യ പാർക്കിങ് മൈതാനങ്ങളും ദേവസ്വം ബോർഡ് ഈടാക്കുന്ന അതേ നിരക്കു വാങ്ങണമെന്ന് വാക്കാൽ നിർദേശമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. രേഖാമൂലമുള്ള നിർദേശമില്ലാത്തതിനാൽ ഇടപെടാനാവുന്നില്ല. ദേവസ്വം ബോർഡിന്റെ പാർക്കിങ് മൈതാനത്തിനു മാത്രമാണ് ഔദ്യോഗികമായി നിരക്കു നിശ്ചയിച്ചിട്ടുള്ളത്.
100 രൂപയാണ് ഇവിടെ ബസ് പാർക്ക് ചെയ്യാൻ വാങ്ങുന്നത്. എന്നാൽ സ്വകാര്യ മൈതാനങ്ങളിൽ 250 വരെ മുതൽ 500 രൂപ വരെ വാങ്ങുന്നുണ്ട്. റവന്യു വകുപ്പിന്റെ സ്ക്വാഡ് സ്വകാര്യ പാർക്കിങ് മൈതാനങ്ങളിൽ പരിശോധനയ്ക്ക് എത്തിയാൽ ബോർഡ് സ്ഥാപിച്ചിട്ടുണ്ടോയെന്നു മാത്രമാണു പരിശോധിക്കാനാവുക. പരാതി അന്വേഷിക്കാൻ എത്തുമ്പോൾ ഉത്തരവ് കാണിക്കാനാണു നടത്തിപ്പുകാർ അവശ്യപ്പെടുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ മുന്നൊരുക്ക യോഗങ്ങളിലും അവലോകന യോഗങ്ങളിലും റവന്യു ഉദ്യോഗസ്ഥർ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയായിട്ടില്ല. ഭക്ഷണവില, ടാക്സി നിരക്ക് എന്നിവയുടെ കാര്യത്തിലെന്നപോലെ പാർക്കിങ് ഫീസ് ഏകീകരിക്കണമെന്നാണു തീർഥാടകരുടെ ആവശ്യം.
പിഴ ഈടാക്കിയത് കാൽ ലക്ഷം രൂപ
ഒരു മാസത്തിനുള്ളിൽ എരുമേലി തീർഥാടന മേഖലയിൽനിന്ന് നിയമലംഘനങ്ങൾക്ക് പിഴയായി 25,000 രൂപ റവന്യു സ്ക്വാഡ് ഈടാക്കി. 5 കേസുകൾ റജിസ്റ്റർ ചെയ്തു. റവന്യു, ആരോഗ്യ വകുപ്പ്, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.