ജനിച്ചുവളർന്ന നാട്ടിലെ റോഡ് മരണക്കെണിയാവുമ്പോൾ ഒരു നാടു മുഴുവൻ ആശങ്കയിൽ. മുടിക്കോട് ആറുവരിപ്പാത വികസനത്തിനു ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ സംഭവിച്ച അപകടത്തിൽ ഈയിടെ മരിച്ചതു 13 പേർ. അതിൽ 12 സ്ത്രീകൾ. പള്ളിയും അമ്പലവും റേഷൻ കടയും സ്കൂളും റോഡിനപ്പുറത്ത്. ഓരോ ദിവസവും വീട്ടിൽ നിന്നു പോകുന്നവർ

ജനിച്ചുവളർന്ന നാട്ടിലെ റോഡ് മരണക്കെണിയാവുമ്പോൾ ഒരു നാടു മുഴുവൻ ആശങ്കയിൽ. മുടിക്കോട് ആറുവരിപ്പാത വികസനത്തിനു ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ സംഭവിച്ച അപകടത്തിൽ ഈയിടെ മരിച്ചതു 13 പേർ. അതിൽ 12 സ്ത്രീകൾ. പള്ളിയും അമ്പലവും റേഷൻ കടയും സ്കൂളും റോഡിനപ്പുറത്ത്. ഓരോ ദിവസവും വീട്ടിൽ നിന്നു പോകുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ചുവളർന്ന നാട്ടിലെ റോഡ് മരണക്കെണിയാവുമ്പോൾ ഒരു നാടു മുഴുവൻ ആശങ്കയിൽ. മുടിക്കോട് ആറുവരിപ്പാത വികസനത്തിനു ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ സംഭവിച്ച അപകടത്തിൽ ഈയിടെ മരിച്ചതു 13 പേർ. അതിൽ 12 സ്ത്രീകൾ. പള്ളിയും അമ്പലവും റേഷൻ കടയും സ്കൂളും റോഡിനപ്പുറത്ത്. ഓരോ ദിവസവും വീട്ടിൽ നിന്നു പോകുന്നവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനിച്ചുവളർന്ന നാട്ടിലെ റോഡ് മരണക്കെണിയാവുമ്പോൾ ഒരു നാടു മുഴുവൻ ആശങ്കയിൽ. മുടിക്കോട് ആറുവരിപ്പാത വികസനത്തിനു ശേഷം റോഡ് മുറിച്ചുകടക്കുമ്പോൾ സംഭവിച്ച അപകടത്തിൽ ഈയിടെ മരിച്ചതു 13 പേർ. അതിൽ 12 സ്ത്രീകൾ. പള്ളിയും അമ്പലവും റേഷൻ കടയും സ്കൂളും റോഡിനപ്പുറത്ത്. ഓരോ ദിവസവും വീട്ടിൽ നിന്നു പോകുന്നവർ തിരിച്ചെത്തുന്നതു വരെ വീട്ടിലുള്ളവർക്ക് ആധിയാണ്. കൺമുന്നിലെ റോഡിൽ പ്രിയപ്പെട്ടവരുടെ ജീവനുകൾ പൊലിയുന്നതു നേരിട്ടു കാണാനാണു ഇവരുടെ വിധി. ഒറ്റ ആവശ്യമേയുള്ളൂ.ജീവനു ഭീഷണിയില്ലാതെ റോഡ് മുറിച്ചുകടക്കാൻ മേൽപാത വേണം. രാത്രിയിൽ റോഡിൽ വെളിച്ചം വേണം.

കണ്ണടച്ചു തുറക്കും മുൻപേ  കൈവിട്ടു പോയല്ലോ.. 
മുടിക്കോട് ∙ "ഇതു ഞാൻ ജനിച്ചു വളർന്ന മണ്ണാണ്. ചെറുപ്പം മുതൽ നടന്ന വഴികളാണ്. ആ വഴിയിലാണു അവളുടെ ജീവൻ പൊലിഞ്ഞത്. എന്റെ ഏക ആശ്രയമായിരുന്നു.." ഭാര്യയെപ്പറ്റി പറയുമ്പോൾ മൊയ്തീൻ കുട്ടി വിതുമ്പി. 3 മാസം മുൻപാണു മൊയ്തീന്റെ ഭാര്യ ബീവാത്തുമ്മ (65) മുടിക്കോട് സെന്ററിൽ റോഡ് കുറുകെ കടക്കുമ്പോൾ അപകടത്തിൽ മരിച്ചത്. റോഡിനപ്പുറത്തുള്ള പള്ളിയിലേക്കു രാത്രി സലാത്തിനു പോവുകയായിരുന്നു അവർ. 

ADVERTISEMENT

ഭാര്യയുടെ കൈപിടിച്ചു നടക്കുകയായിരുന്നു. റോഡ് മുറിച്ചു കടക്കാറായപ്പോൾ കൈവിട്ടുപോയി. ഭാര്യ പിന്നിലുണ്ടെന്നു കരുതിയാണു നടന്നത്. ശബ്ദം കേട്ടു തിരിഞ്ഞു നോക്കുമ്പോൾ റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നു ബീവാത്തുമ്മ. മൊയ്തീന്റെ കൈകളിൽ കിടന്നാണ് അവർ മരിച്ചത്. ആ കാഴ്ചയുടെ ആഘാതത്തിൽ നിന്ന് ഇപ്പോഴും മുക്തി നേടിയിട്ടില്ല അദ്ദേഹം. ആരെങ്കിലും എന്തെങ്കിലും ചോദിക്കുമ്പോഴേ കരഞ്ഞു തുടങ്ങും. ഹൃദ്രോഗത്തിനു ചികിത്സയിലാണ്. 

കൂലിപ്പണിക്കാരായിരുന്നു. മൊയ്തീനും ഭാര്യ ബീവാത്തുമ്മയും. ഏകമകൻ അബ്ദുളളയും മരുമകൾ സെറീനയും ഒപ്പമുണ്ടെങ്കിലും ഭാര്യയുടെ വേർപാട് മൊയ്തീനു താങ്ങാനാവുന്നില്ല. അപകടം ഉണ്ടായ സ്ഥലത്തു വേണ്ടത്ര വെളിച്ചം ഇല്ലായിരുന്നു.  പാലക്കാട് ഭാഗത്തു നിന്നു വന്ന പിക്ക് അപ്പ് വാനാണ് ഇടിച്ചത്. ഇതേ സ്ഥലത്തു മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.

ദേശീയ പാതയിൽ മുടിക്കോട് റോഡ് കുറുകെ കടക്കുമ്പോൾ വാഹനമിടിച്ച് മരിച്ച ബീവാത്തുമ്മയുടെ ഭർത്താവ് മൊയ്ദീൻ കുട്ടി. ഇവർ ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
ADVERTISEMENT

വഴിക്കായൊഴിഞ്ഞു കൊടുത്തു; വഴിയിലിടിച്ചിട്ടു 
റോഡിനോടു ചേർന്ന സ്വന്തം സ്ഥലത്തെ കെട്ടിടത്തിൽ കട നടത്തുകയായിരുന്നു ഗോപി. ആറു‌വരി പാത വികസനത്തിനായി കടയോടു ചേർന്ന 6 സെന്റ് സ്ഥലം വിട്ടുനൽകി. റോഡ് വീതി കൂടി. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ദിവസം വെളുപ്പിനു അപ്പുറത്തുള്ള അമ്പലത്തിലേക്കു പതിവു പോലെ പാൽ കൊടുക്കാൻ പോകുകയായിരുന്നു ഗോപി. തോളിൽ ഭാരമുള്ള പാൽപാത്രം ഉണ്ട്. 

റോഡ് കുറുകെ കടക്കുമ്പോൾ പാഞ്ഞുവന്ന ബൈക്കുകളിലൊന്ന് ഇടിച്ചുവീഴ്ത്തി. 11 മാസമായി ഒരേ കിടപ്പിലാണ്. സ്പൈനൽ കോഡിനാണു പരിക്ക്. 4 ലക്ഷത്തിലധികം തുക ചികിത്സക്കു മാത്രം ചെലവായി. ഇനിയും നല്ലൊരു തുക വേണം. ഭാര്യ വത്സലയും മക്കളായ ബിനോഷും അജീഷും ചേർന്നാണു പരിചരിക്കുന്നത്.  സീബ്രാ ലൈനിലൂടെയല്ല റോഡ് മുറിച്ചുകടന്നത് എന്ന കാരണത്താൽ ബൈക്ക് ഓടിച്ചിരുന്നയാൾക്കെതിരെ കേസ് എടുത്തില്ല. 

ADVERTISEMENT

ഇൻഷുറൻസ് തുകയും ലഭിച്ചില്ല. അപകടത്തിനു ശേഷം സംസാരിക്കാൻ പ്രയാസമാണ് ഗോപിക്ക്. അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയൊന്നും പരാതിയില്ല. ഒറ്റ ആവശ്യമേയുള്ളൂ.റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലവും അടിപ്പാതയും വേണം. റോഡിൽ ആവശ്യത്തിനു വെളിച്ചവും വേണം. 

റോഡ് കുറുകെ കടക്കാൻ ഇപ്പോ  പേടിയാണ്..
ആ വീട്ടിൽ ഒരു മരണം നടന്നു 3 ദിവസമേ ആയിട്ടുള്ളൂ. എന്താണു സംഭവിച്ചതെന്നു വിവരിക്കാൻ പോലും പ്രയാസമായിരുന്നു അവർക്ക്. ഗൃഹനാഥ 72 വയസ്സുള്ള തങ്കമ്മ വയനാട്ടിലെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരികയായിരുന്നു. മുടിക്കോടിൽ ബസ്സിറങ്ങി റോഡ് കുറുകെ കടക്കുമ്പോഴാണു അപകടം ഉണ്ടായത്. അതിവേഗത്തിൽ തൃശൂർ ഭാഗത്തു നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്കു തെറിച്ചുവീണ തങ്കമ്മ ഉടനേ മരിച്ചു. തങ്കമ്മയുടെ ഭർത്താവ് 20 വർഷം മുൻപു മരിച്ചതിനു ശേഷം കൂലിപ്പണി ചെയ്താണു തങ്കമ്മ മക്കളെ വളർത്തിയത്.

മുടിക്കൊട് ദേശീയ പാത കുറുകെ കടക്കുന്നതിനിടെ ഇരുചക്ര വാഹനം ഇടിച്ചു ഗുരുതരമായി പരുക്ക് പറ്റിയ ഗോപി.

മകൾ ബിന്ദു 19 വയസ്സിൽ മരിച്ചതു പട്ടിക്കാടു വച്ച് റോഡ് മുറിച്ചു കടക്കുമ്പോഴാണ്. മകൻ സതീഷ് മുടിക്കോട് വച്ചു ഓട്ടോയിൽ റോഡ് കുറുകെ കടക്കവേ അപകടം സംഭവിച്ചു കുറേ നാൾ കിടപ്പിലായിരുന്നു. സതീഷിന്റെ സൃഹൃത്ത് ജിനുവിന്റെ ജീവൻ പൊലിഞ്ഞതും 2 കൊല്ലം മുൻപു റോഡ് കുറുകെ കടക്കുമ്പോഴുണ്ടായ അപകടത്തിലാണ്.

ഓമന, അപകടത്തിൽ മരിച്ച തങ്കമ്മയുടെ സഹോദരി.-റോഡിനപ്പുറത്താണു ഞങ്ങളുടെ റേഷൻകട. റേഷൻ കടയിൽ നിന്നു സാധനങ്ങൾ വാങ്ങി റോഡ് കുറുകെ കടന്നു വരാൻ പേടിയാണ് ഇപ്പോൾ. 170 രൂപ ഓട്ടോക്കൂലി കൊടുത്തു പട്ടിക്കാടു വഴിയാണു ഇപ്പോൾ റേഷൻ കടയിൽ നിന്നു സാധനങ്ങൾ വാങ്ങി വരുന്നത്. 

മുടിക്കോട് അടിപ്പാത: 27 വരെ ടെൻഡർ സമർപ്പിക്കാം:  ടി.എൻ.പ്രതാപൻ എംപി
തൃശൂർ ∙ ദേശീയപാത 544ൽ അപകട മേഖലകളായ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂർ എന്നിവിടങ്ങളിൽ അടിപ്പാത നിർമിക്കുന്നതിനും പാലിയേക്കരയിൽ ഫുട് ഓവർ ബ്രിജ് നിർമിക്കുന്നതിനുമുള്ള ടെൻഡറുകൾ  27 വരെ സമർപ്പിക്കാമെന്ന് ടി.എൻ പ്രതാപൻ എംപി അറിയിച്ചു. മുടിക്കോട് അടിപ്പാതയ്ക്കു സമീപം ഒരു ഹൈമാസ്റ്റ് ലൈറ്റും എംപി ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. 6 ലക്ഷം രൂപ വകയിരുത്തിയ പ്രവൃത്തി പാണഞ്ചേരി പഞ്ചായത്ത് മുഖേനയാണ് അടിയന്തരമായി നടപ്പിലാക്കുന്നത്. പദ്ധതിയുടെ തുടർ പരിപാലനവും സംരക്ഷണവും പഞ്ചായത്ത് നിർവഹിക്കും.