ദക്ഷിണാമൂർത്തി സ്മരണയിൽ മനം നിറഞ്ഞ് വൈക്കം ; സംഗീതോത്സവം ഇന്നും നാളെയും
വൈക്കം ∙ സംഗീതപ്രിയനായ വൈക്കത്തപ്പന്റെ പ്രിയ ഭക്തനും സംഗീതജ്ഞനുമായ ദക്ഷിണാമൂർത്തിയുടെ ഓർമകൾ നിലനിർത്തുന്നതിനായി മഹാദേവ ക്ഷേത്രത്തിൽ ഇന്നും നാളെയുമായി സംഗീതോത്സവം നടക്കും. വോയ്സ് ഫൗണ്ടേഷന്റെയും വൈക്കത്തെ കലാകാരൻമാരുടെയും കലാസ്നേഹികളുടെയും കൂട്ടായ്മയിലാണ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ

വൈക്കം ∙ സംഗീതപ്രിയനായ വൈക്കത്തപ്പന്റെ പ്രിയ ഭക്തനും സംഗീതജ്ഞനുമായ ദക്ഷിണാമൂർത്തിയുടെ ഓർമകൾ നിലനിർത്തുന്നതിനായി മഹാദേവ ക്ഷേത്രത്തിൽ ഇന്നും നാളെയുമായി സംഗീതോത്സവം നടക്കും. വോയ്സ് ഫൗണ്ടേഷന്റെയും വൈക്കത്തെ കലാകാരൻമാരുടെയും കലാസ്നേഹികളുടെയും കൂട്ടായ്മയിലാണ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഒട്ടേറെ കലാകാരൻമാർ പങ്കെടുക്കും. ദക്ഷിണാമൂർത്തി വൈക്കത്ത് സംഗീതാധ്യാപകനായി എത്തി മൂന്നര വർഷം തുടർച്ചയായി മഹാദേവ ക്ഷേത്രത്തിൽ നിർമാല്യ ദർശനം നടത്തി വൈക്കത്തപ്പനെ ഉപാസിച്ചു വരുന്നതിനിടെ ഒരിക്കൽ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഒരു വൃദ്ധൻ ഭസ്മം ശിരസ്സിൽ വച്ച് അനുഗ്രഹിച്ചു. പിന്നീട് അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
ഇതു വൈക്കത്തപ്പൻ ആണെന്ന് സ്വാമി അടുപ്പക്കാരോടു പറയുമായിരുന്നു. ഇതിനു ശേഷമാണ് ദക്ഷിണാമൂർത്തി സ്വാമിയെ സംഗീതലോകം അറിയാനിടയായത്. സംഗീതസാഗരത്തിലെ തന്റെ പ്രയാണങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിൽ വൈക്കത്തപ്പൻ ആണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു.
നെറ്റിയിൽ ഭസ്മക്കുറിയും കഴുത്തിൽ രുദ്രാക്ഷ മാലയുമായി സ്വാമി തന്റെ ഓരോ ജന്മദിനത്തിലും വൈക്കത്തപ്പനെ ദർശിക്കാൻ എത്തുമായിരുന്നു. ദാരിദ്ര്യത്തെ സംഗീതം കൊണ്ടു മറികടന്ന ജീവിത രേഖയാണ് ദക്ഷിണാമൂർത്തി സ്വാമിയുടേത്.
വൈക്കം ക്ഷേത്രത്തിലെ ‘അത്താഴ പഷ്ണിക്കാരുണ്ടോ’ എന്ന വിളിയാണ് ഒരു കാലത്ത് സ്വാമിക്ക് അഭയമായത്. 1919ൽ ജനിച്ച സ്വാമി അര പതിറ്റാണ്ടിന്റെ സംഗീത തപസ്യയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ടു. ഇഷ്ടദേവനായ വൈക്കത്തപ്പനെ കുറിച്ചുള്ള വരികൾക്കാണ് ആദ്യം സംഗീതം നൽകിയത്.
വൈക്കം നാരായണ പ്രഭു, മൃദംഗ വിദ്വാൻ
ദക്ഷിണാമൂർത്തി സ്വാമിയുടെ ഒപ്പം അനേകം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വെറും ഭാഗവതർ ആയിരുന്നില്ല അദ്ദേഹം. ഒപ്പം വായിക്കുന്ന പക്കമേളത്തിനെ പറ്റിയും നന്നായി അറിയാവുന്ന സംഗീതജ്ഞൻ ആയിരുന്നു. പിന്നണിയിൽ ഉണ്ടായിരുന്നവർക്കും ആ നന്മ ലഭിക്കാൻ ഇടയായി.
വി.ദേവാനന്ദ്, ചലച്ചിത്ര പിന്നണി ഗായകൻ
സ്വാമി ചിട്ടപ്പെടുത്തിയ വൈക്കത്തപ്പന്റെ 10 ഭക്തിഗാനങ്ങൾ പാടിത്തുടങ്ങാനായത് എന്റെ ജന്മസുകൃതം. സ്വാമിയുടെ നിസ്തുല സംഭാവനകൾ സംഗീതോത്സവത്തിലൂടെ വരും തലമുറയിലേക്ക് പകരാനാകുന്നു.
ടി.ഡി.നാരായണൻ നമ്പൂതിരി വൈക്കം മഹാദേവക്ഷേത്രം മേൽശാന്തി
‘നാദശരീരനാം തിരുവൈക്കത്തപ്പൻ മനസ്സിൽ വിളയാടും നേരം, ഞാനൊരു സംഗീതമാകു’മെന്ന എന്റെ വരികളെ സംഗീതം നൽകി അദ്ദേഹം തൊട്ടുണർത്തിയപ്പോൾ ഞാൻ അദ്ദേഹത്തിൽ കണ്ട തന്മയീഭാവം വാക്കുകൾക്ക് അതീതമാണ്.
നെടുമങ്ങാട് ശിവാനന്ദൻ വയലിനിസ്റ്റ്
ദക്ഷിണാമൂർത്തിക്കൊപ്പം അനേകം വേദികളിൽ വയലിൻ വായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്വാമിയുടെ കച്ചേരികളിൽ പങ്കെടുത്തിട്ടുള്ള പക്കമേളക്കാർക്ക് ഓരോ തവണയും അദ്ദേഹം പുതിയ അനുഭവം സമ്മാനിച്ചിരുന്നു.