കലോത്സവം കൂടാൻ എല്ലാവരും വരൂ... ഉറങ്ങാതെ കോട്ടയം നഗരം
കോട്ടയം ∙ തിരുനക്കരയ്ക്കു ചുറ്റും കോട്ടയം ഉറങ്ങാതിരിക്കുന്നു. എംജി സർവകലാശാലയുടെ കലാപൂരം കൊടിയേറിയതു മുതൽ അക്ഷരനഗരി ആവേശത്തിലാണ്. രാവു പകലാക്കി ‘പൊളി വൈബു’മായി യങ്സ്റ്റേഴ്സ് നഗരം ചുറ്റുന്നു.തിരുനക്കരയ്ക്കു ചുറ്റുമുള്ള സിഎംഎസ്, ബിസിഎം, ബസേലിയസ് കോളജുകളാണു കലോത്സവ വേദികൾ. മത്സരാർഥികളുടെ എണ്ണക്കൂടുതൽ

കോട്ടയം ∙ തിരുനക്കരയ്ക്കു ചുറ്റും കോട്ടയം ഉറങ്ങാതിരിക്കുന്നു. എംജി സർവകലാശാലയുടെ കലാപൂരം കൊടിയേറിയതു മുതൽ അക്ഷരനഗരി ആവേശത്തിലാണ്. രാവു പകലാക്കി ‘പൊളി വൈബു’മായി യങ്സ്റ്റേഴ്സ് നഗരം ചുറ്റുന്നു. തിരുനക്കരയ്ക്കു ചുറ്റുമുള്ള സിഎംഎസ്, ബിസിഎം, ബസേലിയസ് കോളജുകളാണു കലോത്സവ വേദികൾ. മത്സരാർഥികളുടെ എണ്ണക്കൂടുതൽ കൊണ്ടു ചില മത്സരങ്ങൾ പുലരും വരെ നീളുന്നു.
ഇതിനിടയിൽ സൗഹൃദങ്ങളുടെ കൂട്ടങ്ങളും പ്രോത്സാഹനങ്ങളുടെ ആരവങ്ങളും എല്ലാം ഇടകലർന്നുയരും. രാത്രി ഒൻപതു കഴിഞ്ഞാൽ പതിയെ മിഴിയടയ്ക്കുന്ന നഗരം, പക്ഷേ, ഇപ്പോൾ രാത്രി കാഴ്ചകൾ പകൽ പോലെ പ്രകാശിക്കുന്നു. നഗരവഴികളിൽ എവിടെ നോക്കിയാലും വിദ്യാർഥികളെ കാണാം. തട്ടുകടകൾ കൂടുതൽ സജീവമായി. എങ്കിലും ഭക്ഷണം കഴിക്കാൻ ആവശ്യത്തിന് കടകൾ ഇല്ലെന്ന പരിഭവം ചില വിദ്യാർഥികൾ പങ്കുവച്ചു.
വഴിവിളക്കുകളുടെ അപര്യാപ്തതയുണ്ടെങ്കിലും അവയൊന്നും ആഘോഷങ്ങളെ ബാധിക്കുന്നില്ല. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ എല്ലാ വേദികളിലും പകൽ സമയങ്ങളിൽ വിദ്യാർഥികൾ മാത്രം നിറയുന്ന കാഴ്ചകൾക്കു സായാഹ്നങ്ങളിൽ മാറ്റം വരുന്നു. സദസ്സിൽ പ്രായഭേദമെന്യേ കലാസ്നേഹികൾ എത്തുന്നു. മാർച്ച് 3നു കലാപൂരം വേദിയൊഴിയുമ്പോൾ തിരുനക്കര മറ്റൊരു പൂരത്തിനു കാത്തിരിക്കും. 14നു തിരുനക്കര ഉത്സവത്തിനു കൊടിയുയരും. 20നു പ്രശസ്തമായ തിരുനക്കര പൂരം. തിരുനക്കരയ്ക്കു ചുറ്റും കോട്ടയം വീണ്ടും തിരക്കിലമരും!
ഇതാ ഒരു ആസ്വാദക; സിഎംഎസിന്റെ സ്വന്തം ലക്കി
കോട്ടയം ∙ സിഎംഎസ് കോളജിലെ ഗ്രേറ്റ് ഹാൾ വേദിയിലെ എല്ലാ മത്സരങ്ങളും വിടാതെ ആസ്വദിക്കുന്ന ഒരാളുണ്ട്. ഇക്രു, നതാഷ, ലക്കി അങ്ങനെ ഒരുപിടി പേരുകളിൽ അറിയപ്പെടുന്ന ഒരു നായ്ക്കുട്ടി. 2 വർഷമായി കോളജിലെ കാര്യസ്ഥയാണിവൾ. കുട്ടികളുമായി കൂട്ടുകൂടി ഗ്രേറ്റ് ഹാളിന്റെ വരാന്തയിൽ വാസമുറപ്പിച്ച നായ കലോത്സവ വേദിയിലും താരമായി. മത്സരങ്ങൾ തുടങ്ങിയതു മുതൽ സർവസമയവും ഗ്രേറ്റ് ഹാളിന്റെ പിന്നിലെ സ്ഥലത്ത് ഇവളുണ്ട്. ഇടവേള പ്രഖ്യാപിച്ച് മൈക്ക് നിർത്തിയാൽ അപ്പോൾ വെളിയിൽ ഇറങ്ങും, ഇടവേള കഴിഞ്ഞ് വീണ്ടും അതേ ഇടത്തേക്ക് എത്തും.
ഇൗ നായയുടെ ചരിത്രത്തെപ്പറ്റി ഹിസ്റ്ററി വിഭാഗം അധ്യാപിക സുമി മേരി തോമസ് വാതോരാതെ വിവരിക്കും. കാരണം ടീച്ചറുടെ ‘പെറ്റാ’ണ് ഇവൾ. സുമി ടീച്ചർ ഇവളെ ലക്കിയെന്നാണു വിളിക്കുന്നത്. കലോത്സവത്തിന് ആളുകൾ കൂടുന്നതിനാൽ ടീച്ചർ തന്നെ കഴിഞ്ഞ ദിവസം പുതിയ ബെൽറ്റ് വാങ്ങി കഴുത്തിൽ അണിയിച്ചു. എന്നും താനാണ് സ്ഥിരമായി ഭക്ഷണം കൊടുക്കുന്നതെന്നും ചിക്കനാണ് ഇഷ്ട ഭക്ഷണമെന്നും സിമി ടീച്ചർ പറയുന്നു. അടുത്തിടെ ഗ്രേറ്റ് ഹാളിനു മുന്നിൽ ഡാൻസ് കളിക്കുന്ന പെൺകുട്ടിക്ക് അരികെ ഈ നായ്ക്കുട്ടി നിൽക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.