കോട്ടയം ∙ ബോട്ട് വരുമ്പോൾ പാറേച്ചാൽ കയർപാലം ഉയരണമെങ്കിൽ സുലജ വിചാരിക്കണം. വേളൂർ 38ൽ ചിറ സുലജ സാബുവും ബന്ധു അനിലയും ചേർന്നാണ് പാറേച്ചാൽ കയർപാലം ഉയർത്തുന്നത്. 2017ലാണ് സുലജയുടെ ഭർത്താവ് സാബു മരിച്ചത്. പാലം ഉയർത്തിയ ശേഷം വെള്ളം കോരി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി മരണം സംഭവിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബോട്ട് വരുമ്പോൾ പാറേച്ചാൽ കയർപാലം ഉയരണമെങ്കിൽ സുലജ വിചാരിക്കണം. വേളൂർ 38ൽ ചിറ സുലജ സാബുവും ബന്ധു അനിലയും ചേർന്നാണ് പാറേച്ചാൽ കയർപാലം ഉയർത്തുന്നത്. 2017ലാണ് സുലജയുടെ ഭർത്താവ് സാബു മരിച്ചത്. പാലം ഉയർത്തിയ ശേഷം വെള്ളം കോരി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി മരണം സംഭവിച്ചു. ഇതിന് ശേഷം പാലം ഉയർത്തി ബോട്ട് കടത്തിവിടുന്ന ജോലി സുലജ ഏറ്റെടുത്തു. ഇടക്കാലത്ത് സുലജയ്ക്കു മുട്ടു മാറ്റിവച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതോടെ സാബുവിന്റെ സഹോദരി അനിലയുടെ സഹായത്തോടെയാണ് പാലം ഉയർത്തുന്നത്.

ബോട്ട് കടന്നുപോകുന്ന രാവിലെ 7, 9.30, 11.45ന്, 1.15, 2, 3.45, 4.30, 5.30, 7.30 എന്നീ സമയങ്ങളിലാണ് ഇരുവരും ചേർന്ന് പാലം ഉയർത്തുന്നത്. വലിയ കയറിൽ പിടിച്ച് വലിച്ച് പാലം ഉയർത്തണം. ബോട്ട് പോകുന്നതുവരെ കയറിൽ നിന്നു പിടി അയക്കാൻ പറ്റില്ല. ബോട്ട് കടന്നുപോയ ശേഷം സാവധാനം വേണം പാലം താഴ്ത്താൻ. ബോട്ട് ഇല്ലാതെ വന്നാലോ സമീപത്തെ ഇലക്ട്രിക് പാലം തകരാറിലായാലോ അന്നത്തെ ശമ്പളവും ലഭിക്കില്ല.

ADVERTISEMENT

പോള ശല്യം കാരണം ഒരു മാസമായി ബോട്ട് സർവീസ് നിർത്തിയതിനാൽ ഒരു മാസത്തെ ശമ്പളമില്ല. ദിവസം 540 രൂപയാണ് വേതനം. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മുതൽ ആലപ്പുഴയിൽ നിന്നുള്ള ബോട്ട് സർവീസ് ആരംഭിച്ചു. വരും ദിവസങ്ങൾ മുതൽ ശമ്പളം ലഭിക്കുമെന്ന സന്തോഷത്തിലാണ് സുലജ. മറ്റ് 4 പാലങ്ങളും സമീപത്തുണ്ട്. ചുങ്കത്തോപ്പ് ഇലക്ട്രിക് ഇരുമ്പ് പാലം ഓപ്പറേറ്റർ ശാന്തപ്പനാണ്. കാത്തിരംപാലം-കുഞ്ഞ് മുഹമ്മദ്, 16ൽ ചിറ പാലം ദിലീപ്, നാടങ്കേരിപാലം സുനിൽകുമാർ എന്നിവരാണ് ഉയർത്തുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT