‘വൈദ്യുതി പോയി, അടുക്കളവാതിൽ തുറക്കുന്ന ശബ്ദം കേട്ട് ടോർച്ച് തെളിച്ചു; ടെറസിൽ നിന്നു ഭയാനകമായ ശബ്ദം’
കോട്ടയം ∙ അടുക്കളയുടെ കതകു തുറന്നു മോഷണം നടത്താൻ ശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീടിനു മുകളിലേക്കു കല്ലേറും ഭയാനകമായ ശബ്ദവും.പനച്ചിക്കാട് കുഴിമറ്റം കാവിത്താഴെ ഡോ.എ.ആർ.രത്നമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12നു ശേഷം മോഷണശ്രമം നടന്നത്. സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ:

കോട്ടയം ∙ അടുക്കളയുടെ കതകു തുറന്നു മോഷണം നടത്താൻ ശ്രമം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ വീടിനു മുകളിലേക്കു കല്ലേറും ഭയാനകമായ ശബ്ദവും. പനച്ചിക്കാട് കുഴിമറ്റം കാവിത്താഴെ ഡോ.എ.ആർ.രത്നമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ 12നു ശേഷം മോഷണശ്രമം നടന്നത്.
സംഭവത്തെക്കുറിച്ച് വീട്ടുകാർ പറയുന്നതിങ്ങനെ: പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. വൈദ്യുതിയും പോയി. അടുക്കളവാതിൽ തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു ടോർച്ച് തെളിച്ചു. ഇതിനിടെ വീടിന്റെ ടെറസിൽ നിന്നു ഭയാനകമായ ശബ്ദം കേട്ടു. ടെറസിൽ കയറിയതോടെ റോഡിൽ നിന്നു കല്ലേറുണ്ടായി. വലിയ 2 കിലോ ഭാരമുള്ള കരിങ്കല്ലാണു ടെറസിന് മുകളിലേക്കു വീണത്. ദേഹത്തു വീഴാതിരുന്നതു ഭാഗ്യമായി.
സമീപവാസികളെ വിളിച്ചു തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും കല്ലേറുണ്ടായി. ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ വീട്ടുകാർ പരാതി നൽകി. പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ, ടെറസിൽ വലിയ കല്ല് വീണ് തെറിച്ചുണ്ടായ ശബ്ദമാകാം വീട്ടുകാരെ ഭയപ്പെടുത്തിയതെന്നാണു നിഗമനം.