കോഴിക്കോട് ∙ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേൽപാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയിൽ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം. തെരുവുവിളക്കുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ വെങ്ങളം മുതൽ രാമനാട്ടുകര വരെ ആറുവരിയാക്കുന്ന ദേശീയപാത ബൈപാസിലെ പ്രധാന മേൽപാലങ്ങളിലൊന്നായ തൊണ്ടയാട് പാലം ഇന്നലെ തുറന്നു. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഈ പാലം വഴി പോകാം. 14.5 മീറ്റർ വീതിയിൽ 479 മീറ്റർ നീളത്തിലാണ് പുതിയ പാലം. തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിലവിലുള്ള പഴയ മേൽപാലം 12 മീറ്റർ വീതിയിലാണ്. രാമനാട്ടുകരയിൽനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ പാലം ഉപയോഗിക്കണം. 

വെങ്ങളം – രാമനാട്ടുകര ബൈപാസ് പൂർത്തിയാകുമ്പോൾ 7 മേൽപാലങ്ങളാണു വരിക. തൊണ്ടയാടും രാമനാട്ടുകരയിലും നിലവിൽ ഓരോ മേൽപാലങ്ങൾ ഉള്ളതിനാൽ പുതുതായി ഓരോന്നു വീതമാണ് നിർമിച്ചത്. അഴിഞ്ഞിലം, പന്തീരാങ്കാവ്, ഹൈലൈറ്റ് മാൾ, പൂളാടിക്കുന്ന്, വെങ്ങളം എന്നിവിടങ്ങളിലാണ് 2 മേൽപാലങ്ങൾ വീതം നിർമിക്കാനുള്ളത്. ഇതിൽ അഴിഞ്ഞിലത്ത് 2 പാലവും തുറന്നു. മറ്റിടങ്ങളിൽ പൂളാടിക്കുന്ന് ഒഴികെ നാലിടത്തും ഓരോ പാലം വീതം നിർമാണം പൂർത്തിയായി. അപ്രോച്ച് റോഡുകളുടെ നിർമാണവും പുരോഗമിക്കുന്നുണ്ട്.  

ADVERTISEMENT

ദേശീയപാത 66ൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28.400 കിലോമീറ്റർ 6 വരിയാക്കുന്ന പ്രവൃത്തിയിൽ ഇന്നലെ വരെ 74% പൂർത്തിയായി. ലക്ഷ്യമിട്ട രീതിയിൽ നിർമാണം പുരോഗമിച്ചിരുന്നെങ്കിൽ 82% പൂർത്തിയാകേണ്ടതായിരുന്നു. ഈ ഡിസംബറിൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ബൈപാസ് 3 മാസം വൈകുമെന്നാണ് ഒടുവിലത്തെ വിലയിരുത്തൽ. വേങ്ങേരിയിലെ ജപ്പാൻ പൈപ്പ് മാറ്റിസ്ഥാപിക്കൽ അപ്രതീക്ഷിതമായി വന്ന പ്രവൃത്തിയായതിനാൽ ബൈപാസ് നിർമാണം തടസ്സപ്പെട്ടിരിക്കുകയാണെന്നും 3 മാസം നീട്ടിത്തരണമെന്നും വ്യക്തമാക്കി കരാറുകാർ ദേശീയപാത അതോറിറ്റിയെ സമീപിച്ചിട്ടുണ്ട്.

പണി തീർന്ന ഭാഗങ്ങൾ ഉടൻ തുറക്കും 
∙ നിർമാണം പുരോഗമിക്കുന്ന കോഴിക്കോട് ബൈപാസിൽ പൂർത്തിയായ 17 കിലോമീറ്റർ രണ്ടാഴ്ചയ്ക്കകം തുറന്നു കൊടുക്കും. 28.400 കിലോമീറ്റർ 6 വരിയാക്കുന്ന പ്രവൃത്തി ഡിസംബറിൽ പൂർത്തിയാകില്ലെന്ന് ഉറപ്പായതോടെയാണു ഗതാഗതയോഗ്യമായ ഭാഗങ്ങൾ തുറക്കാൻ തീരുമാനിച്ചത്. രാമനാട്ടുകര – അറപ്പുഴ പാലം (3 കിലോ മീറ്റർ), അറപ്പുഴ പാലം – ഹൈലൈറ്റ് മാൾ (5 കിലോമീറ്റർ), സൈബർ പാർക്ക് – മലാപ്പറമ്പ് (5 കിലോമീറ്റർ), പൂളാടിക്കുന്ന് – വെങ്ങളം ജംക്‌ഷൻ (4 കിലോമീറ്റർ) എന്നീ വ്യത്യസ്ത ഭാഗങ്ങളിലായാണ് 17 കിലോമീറ്റർ ബൈപാസ് 15ന് അകം തുറന്നു കൊടുക്കുക.