കുറവിലങ്ങാട് ∙ മോട്ടർ വാഹന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോനിപ്പള്ളി വാഹന പരിശോധനാ കേന്ദ്രം, ഡ്രൈവിങ് ടെസ്റ്റ് സെന്റർ എന്നിവ അനാഥമായ നിലയിൽ.കെൽട്രോണിനു നൽകാനുള്ള കുടിശിക അരക്കോടി രൂപ എത്തിയതോടെ ഒന്നരവർഷം മുൻപു പ്രവർത്തനം പൂർണമായി നിലച്ചു. ഡ്രൈവിങ് ടെസ്റ്റിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെയങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറവിലങ്ങാട് ∙ മോട്ടർ വാഹന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോനിപ്പള്ളി വാഹന പരിശോധനാ കേന്ദ്രം, ഡ്രൈവിങ് ടെസ്റ്റ് സെന്റർ എന്നിവ അനാഥമായ നിലയിൽ. കെൽട്രോണിനു നൽകാനുള്ള കുടിശിക അരക്കോടി രൂപ എത്തിയതോടെ ഒന്നരവർഷം മുൻപു പ്രവർത്തനം പൂർണമായി നിലച്ചു. ഡ്രൈവിങ് ടെസ്റ്റിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെയങ്കിലും എല്ലാം കാടുകയറി. ഇതോടെ റോഡിലാണ് ഇപ്പോൾ ടെസ്റ്റ്. പ്രവർത്തനം പുനരാരംഭിക്കാൻ മന്ത്രി കെ.ബി ഗണേഷ് കുമാർ നടപടി എടുക്കുമോ എന്നാണു നാട്ടുകാരുടെ ചോദ്യം. 

കംപ്യൂട്ടർ സഹായത്തോടെ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ വാഹന പരിശോധനാ കേന്ദ്രത്തിന്റെ പ്രശ്നപരിഹാരത്തിനായി മുൻ മന്ത്രി ആന്റണി രാജു ഇവിടെ നേരിട്ടെത്തിയിരുന്നു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് പുതിയ ഉറപ്പ് ലഭിച്ചു. നിർമാണ, നടത്തിപ്പ് ചുമതലകൾ കെൽട്രോൺ ആണ് ഏറ്റെടുത്തത്. വാഹന പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം കേരള ഇലക്ട്രിക്കൽ ആൻഡ് അലയ്ഡ് എൻജിനീയറിങ് (കെൽ) ഉപകരാർ എടുത്തു. 

ADVERTISEMENT

ഡ്രൈവർമാരുടെ പരിശീലനകേന്ദ്രം നിർമാണച്ചുമതലയും ഈ സ്ഥാപനത്തിനാണ്. വാഹന പരിശോധനാകേന്ദ്രത്തിൽ കെൽ നിയമിച്ച ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർക്കു മാസങ്ങളോളം ശമ്പളം മുടങ്ങി. പരിശീലന കേന്ദ്രം നിർമാണവും പാതിവഴിയിൽ നിലച്ചു. കൊണ്ടുവന്ന ഉപകരണങ്ങൾ പലതും നശിച്ചു. നിർമാണത്തിന് നൽകിയ കരാർ കാലാവധിയും അവസാനിച്ചു. 27 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്.