കോട്ടയം ∙ കൊയ്തൊഴിഞ്ഞ പാടത്ത് പെയ്തുതീരാത്ത മഴയിൽ വർണങ്ങൾ വിതറി ആമ്പൽവസന്തം. പാടശേഖരങ്ങളിലെ നെൽക്കൃഷി സീസൺ കഴിയുന്നതോടെ ചേറിൽ പുതഞ്ഞ ആമ്പൽവിത്തുകൾ കിളിർത്ത് പൂത്തുലയുന്നതാണ് കാണികളുടെ മനം കവരുന്നത്. പലയിടത്തും ആമ്പൽ വസന്തം മിഴി തുറക്കുമെങ്കിലും ഇത്തവണ ആദ്യം ഉണർന്നത് കൊല്ലാട് പ്രദേശത്തെ വയലുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കൊയ്തൊഴിഞ്ഞ പാടത്ത് പെയ്തുതീരാത്ത മഴയിൽ വർണങ്ങൾ വിതറി ആമ്പൽവസന്തം. പാടശേഖരങ്ങളിലെ നെൽക്കൃഷി സീസൺ കഴിയുന്നതോടെ ചേറിൽ പുതഞ്ഞ ആമ്പൽവിത്തുകൾ കിളിർത്ത് പൂത്തുലയുന്നതാണ് കാണികളുടെ മനം കവരുന്നത്. പലയിടത്തും ആമ്പൽ വസന്തം മിഴി തുറക്കുമെങ്കിലും ഇത്തവണ ആദ്യം ഉണർന്നത് കൊല്ലാട് പ്രദേശത്തെ വയലുകളാണ്. നെൽക്കൃഷിയുടെ ഇടവേളയിൽ മാത്രം കൗതുകം പകരുന്ന വസന്തമാണ് ഇത്. പാടങ്ങളിലെ കളങ്ങളിൽനിന്ന് അവസാനത്തെ പറ നെല്ലും കരകയറ്റുമ്പോൾ മട തുറന്ന് വെള്ളം കയറ്റും. ഇതോടെയാണ് പാടം ‘പൂക്കാൻ’ തുടങ്ങുന്നത്. ജൂണിൽ പാടത്ത് വെള്ളം കയറ്റും. പിന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ ആമ്പലിന്റെ പിടിയിലാകും.

അടുത്ത കൃഷിക്കായി ഒക്ടോബറിൽ വീണ്ടും പാടം ഉഴുത് ഒരുക്കുമ്പോൾ ആമ്പൽ ചതുപ്പിലേക്ക് താഴും. ഇലയും പൂക്കളും തണ്ടും അഴുകുമെങ്കിലും വിത്തുകൾ ചെളിയിൽ പുതഞ്ഞുകിടക്കും. അതാണ് വീണ്ടും കിളിർത്ത് തളിർത്തുപൂവിടുന്നത്. നീല കലർന്ന പച്ച നിറത്തോടെ ആമ്പലിന്റെ തണ്ടിനു മൂന്നു മീറ്ററോളം നീളമുണ്ടാകും.പൂക്കൾ ജലോപരിതലത്തിൽനിന്ന് ഒരടിയോളം ഉയരത്തിൽ കാണാനാവും. കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയായ മലരിക്കൽ, ചീപ്പുങ്കൽ, പടയണിയുടെ നാടായ നീലംപേരൂർ, എഴുമാന്തുരുത്ത് എന്നിവിടങ്ങളിലൊക്കെ സീസൺ കാലയളവിൽ ആമ്പൽ കൂട്ടമായി വിരിയും.

ADVERTISEMENT

എന്നാൽ ഇത്തവണ ഈ സ്ഥലങ്ങളിൽ വസന്തം തുടങ്ങിയിട്ടില്ല. പനച്ചിക്കാട് പഞ്ചായത്തിലെ പാടശേഖരങ്ങൾ പക്ഷേ, ആമ്പലിന്റെ വരവറിയിച്ച് പൂത്തുലഞ്ഞു. ഇവിടങ്ങളിൽ സഞ്ചാരികളുടെ വരവു തുടങ്ങി.കൊല്ലാട് കിഴക്കുപുറം പാടശേഖരവും അമ്പാട്ടുകടവിലെ പാടങ്ങളും ഉണരുന്നത് ‘ഫോട്ടോ ഷൂട്ടി’നായിട്ടാണ്. കാഴ്ചകൾ കാണാനും സമയം ചെലവിടാനും ഇവിടെ തിരക്കേറെയാണ്. പൂക്കൾ പൂർണമായും വിരിഞ്ഞ് നിൽക്കുന്ന സൗന്ദര്യം ആസ്വദിക്കണമെങ്കിൽ അതിരാവിലെ പോകണം.തിരക്കു വർധിക്കുമ്പോൾ സഞ്ചാരികൾക്കായി വള്ളങ്ങളും പെഡൽ ബോട്ടുകളുമുണ്ട്. ഫോട്ടോ ഷൂട്ട്, നാടൻ വിഭവങ്ങൾ എന്നിവയൊക്കെ പ്രാദേശിക ആഘോഷ കമ്മിറ്റി ഒരുക്കാറുണ്ട്.

ആ ഭംഗിയിലേക്ക് ഇതാണ് വഴി; കൊല്ലാട് കിഴക്കുപുറം
കോട്ടയത്തുനിന്ന് കഞ്ഞിക്കുഴി – കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തുക. അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തി വീണ്ടും ഇടത്തോട്ടുതിരിഞ്ഞ് പഞ്ചായത്ത് റോഡിലൂടെ തൃക്കോവിൽ ശിവക്ഷേത്രത്തിനു സമീപം എത്താം. ക്ഷേത്രത്തിനു താഴെയാണ് പാടശേഖരം.

ADVERTISEMENT

പനച്ചിക്കാട് അമ്പാട്ട് ആമ്പൽ വസന്തം
പുതുപ്പള്ളി – ഞാലിയാകുഴി റോഡിൽ ഇരവിനല്ലൂരിൽനിന്നു വലത്തേക്ക് തിരിഞ്ഞ് പനച്ചിക്കാട് ക്ഷേത്രം റോഡ് വഴി സഞ്ചരിച്ചാൽ അമ്പാട്ടുകടവിൽ എത്താം.
ചിങ്ങവനം – പനച്ചിക്കാട് റോഡിൽ കച്ചേരിക്കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞുപോയാലും അമ്പാട്ടുകടവ് ഭാഗത്ത് എത്താം.

അഞ്ചലശ്ശേരിയിലേക്ക്
കുറിച്ചി അഞ്ചലശ്ശേരിയിൽ കണ്ണെത്താദൂരത്തോളം ആമ്പൽ പാടമാണ്. കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരി എഫ് ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ചലശ്ശേരി, ആറായിരം പാടശേഖരങ്ങളിലാണ് ആമ്പൽ വസന്തം. സൂര്യോദയവും അസ്തമയവും കാണാം.എംസി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റ് കവലയിൽനിന്ന് കൈനടി – കാവാലം റോഡിലൂടെ പത്തിൽപാലത്ത് എത്തുക. ഇവിടെനിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഒന്നരക്കിലോമീറ്റർ സഞ്ചരിച്ചാൽ അഞ്ചലശ്ശേരി ആമ്പൽ വസന്തം കാണം.

ADVERTISEMENT

റീൽസോടു റീൽസ് 
വിഡിയോ ആൽബങ്ങളുടെയും റീൽസുകളുടെയും കാലമാണിത്, ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം അന്നു – നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പു വള്ളം’ കൊല്ലാടും അമ്പാട്ടുകടവിലും പി. ഭാസ്കരന്റെ വരികൾ കെ.ജെ. യേശുദാസിന്റെ ശബ്ദത്തിലൂടെ വീണ്ടും കസറ്റിലൂടെ കേട്ടാൽ അദ്ഭുതപ്പെടേണ്ട. ഇപ്പോഴത്തെ സമൂഹമാധ്യമ ട്രെൻഡായ റീൽസ് ചിത്രീകരണമാണെന്നു കരുതിയാൽ മതി. പാട്ടിൽ ഭാസ്ക്കരൻ മാഷ്, പെണ്ണിന്റെ കവിളിൽ താമരക്കാടാണ് കാണുന്നതെങ്കിലും തണ്ടൊടിഞ്ഞ പൂവുമായി എത്തുന്ന റീൽസുകാർ ആമ്പൽക്കാടാണ് കാണുന്നതെന്നു മാത്രം.