കോട്ടയം ജില്ലയിൽ മഴയ്ക്കൊപ്പം നാശമുണ്ടാക്കിയ കാറ്റ് മിന്നൽച്ചുഴലി; വീശിയത് ഒന്നിലധികം തവണ
കോട്ടയം ∙ ജില്ലയിൽ മഴയ്ക്കൊപ്പം നാശമുണ്ടാക്കിയ കാറ്റ് ‘മിന്നൽച്ചുഴലി’യെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ജില്ലയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന മിന്നൽച്ചുഴലിയെ പറ്റി പഠനം നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സഹായം തേടി.കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില മേഖലകളിൽ മാത്രമാണു സംസ്ഥാനത്തു മിന്നൽച്ചുഴലി റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്.

സാധാരണ കാറ്റും മഴയും ഉണ്ടാകുന്നത് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കാറുണ്ട്. മിന്നൽച്ചുഴലി പ്രവചിക്കുക സാധ്യമല്ലെന്നു ദുരന്ത നിവാരണ അതോറിറ്റി അധികൃതർ പറയുന്നു. പ്രാദേശിക മേഖലകളിൽ ഒന്നര കിലോമീറ്റർ വിസ്തൃതിയിൽ 2 മുതൽ 5 മിനിറ്റ് വരെ തുടരുന്ന മിന്നൽച്ചുഴലിക്കാറ്റിൽ നാശനഷ്ടം വർധിച്ചതോടെ ജില്ലാ ദുരന്തനിവാരണ ഓഫിസുകളിൽ നിന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവര ശേഖരണം ആരംഭിച്ചു.
പ്രതിഭാസത്തെപ്പറ്റി ഗവേഷകരുമായി ആശയ വിനിമയം നടത്തുകയാണെന്നും ദുരന്ത നിവാരണ അതോറിറ്റി ഓഫിസ് അറിയിച്ചു. ജില്ലയിൽ സമീപകാലത്തു കുമരകം മേഖലയിൽ ഒന്നിലധികം തവണ ചുഴലിക്കാറ്റ് വീശി. രാമപുരം മേഖലയിലുണ്ടായ കാറ്റിൽ വൻമരങ്ങൾ കടപുഴകി വീടുകളുടെ മുകളിലേക്കു വീണും നാശനഷ്ടം സംഭവിച്ചിരുന്നു.
മൺസൂൺ ഇടിമിന്നലിലും പഠനം
വേനൽ മഴയ്ക്കൊപ്പവും തുലാവർഷത്തിലും മാത്രമുണ്ടായിരുന്ന ഇടിമിന്നൽ മൺസൂണിലും എത്തിയതോടെ വിശദമായ പഠനം നടത്തി വരികയാണു ദുരന്തനിവാരണ അതോറിറ്റി. ‘കുമുലോ നിംബസിന്റെ’ (വലുപ്പമേറിയ മേഘങ്ങൾ) സാന്നിധ്യമാണ് ഇടിമിന്നൽ പ്രതിഭാസത്തിന് കാരണമെന്നാണു കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വിശദീകരണം. കുസാറ്റും മഴക്കാലത്തെ ഇടിമിന്നലിനെക്കുറിച്ചുള്ള പഠനം ആരംഭിച്ചു.