കോട്ടയം ∙ കാരാപ്പുഴ കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടി വാട്ടർ ഹബ് ഇന്നു മാലിന്യഹബ്ബായി. ഒരുകാലത്തു പ്രൗഢിയുടെ ഇടമായിരുന്ന ഇവിടം ഇന്നു കൊതുകുവളർത്തൽ കേന്ദ്രം.കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴയിൽ നിന്നും ഒട്ടേറെ യാത്രക്കാരും ബോട്ടുകളുമായി എപ്പോഴും സജീവമായിരുന്ന ഇവിടെ ഇന്ന് ആളുമില്ല,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കാരാപ്പുഴ കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടി വാട്ടർ ഹബ് ഇന്നു മാലിന്യഹബ്ബായി. ഒരുകാലത്തു പ്രൗഢിയുടെ ഇടമായിരുന്ന ഇവിടം ഇന്നു കൊതുകുവളർത്തൽ കേന്ദ്രം. കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്നും ആലപ്പുഴയിൽ നിന്നും ഒട്ടേറെ യാത്രക്കാരും ബോട്ടുകളുമായി എപ്പോഴും സജീവമായിരുന്ന ഇവിടെ ഇന്ന് ആളുമില്ല, ബോട്ടുമില്ല. എങ്ങും മലിനമയം. മൂക്കു പൊത്താതെ ഇവിടെ നിൽക്കാൻ ബുദ്ധിമുട്ടും.

നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള ഒട്ടേറെ അഴുക്കുചാലുകൾ വാട്ടർ ഹബ്ബിലേക്കു തുറന്നിരിക്കുന്നു. കാരാപ്പുഴ, കോടിമത വടക്ക്, വയസ്കര, പാലാമ്പടം തുടങ്ങിയ സ്ഥലങ്ങളിലെ അഴുക്കുചാലുകളിലെ മാലിന്യം ബോട്ടുജെട്ടി വാട്ടർ ഹബ്ബിലാണ് എത്തുന്നത്. മലിനീകരണ ോട്ടുജെട്ടി വാട്ടർ ഹബ്ബിലാണ് എത്തുന്നത്. മലിനീകരണ നിയമങ്ങൾക്ക് ഇവിടെ പുല്ലുവില പോലും അധികൃതർ നൽകിയിട്ടില്ല. 

ADVERTISEMENT

ഒരുഭാഗത്തു പ്ലാസ്റ്റിക് കുപ്പികളും തെർമോക്കോളും മറ്റു ഖരമാലിന്യങ്ങളും വെള്ളത്തിൽ പരന്നുകിടക്കുന്നു. കച്ചേരിക്കടവിനും കൊടൂരാറിനുമിടയ്ക്കു ശുചിമുറിമാലിന്യങ്ങളും എത്തുന്നുണ്ട്. മാലിന്യം കലർന്ന ജലം നിശ്‍ചലമായി കിടക്കുന്നു. കോളിഫോം ബാക്ടീരിയയും പോളയും ഇവിടെ വളരുന്നു. കൊതുകിന്റെയും മാലിന്യത്തിന്റെയും മാത്രമല്ല കോളിഫോം ബാക്ടീരിയയുടെയും പോളയുടെയും ഹബ്ബും കൂടിയാണ്.

പോള കുറ്റിക്കാടു പോലെയാണു വളർന്നിരിക്കുന്നത്. നഗരസഭാ അധികാരികളോ മലിനീകരണ നിയന്ത്രണ ബോർഡ് അധികാരികളോ ശുചിത്വ മിഷനോ ജലസേചന വകുപ്പോ ഇതൊന്നും അറിഞ്ഞ മട്ടില്ല. മുകൾഭാഗത്തു നിന്നു മണ്ണും ധാരാളമായി ഇവിടെയെത്തുന്നുണ്ട്. മണ്ണും ചെളിയും അടിഞ്ഞ് ഇവിടത്തെ ആഴം വളരെയേറെ കുറഞ്ഞ് ബോട്ടുകളോ വള്ളങ്ങളോഎത്താൻ പറ്റാത്തവിധമായി. 

ADVERTISEMENT

2021ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന് 8 കോടി രൂപ മുടക്കി കച്ചേരിക്കടവ്–കോടിമത ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിരുന്നു. 5 കോടി രൂപ വിനോദസഞ്ചാരവകുപ്പും 2 കോടി രൂപ ജലഗതാഗത വകുപ്പും കെടിഡിഎഫ്സിയുടെ ഒരു കോടി രൂപയും ഉൾപ്പെടെ 8 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.  അതേസമയം മലിനീകരണം മൂലം പദ്ധതി ഫലവത്തായില്ല. മലിനജല ശുദ്ധീകരണ പ്ലാന്റിനായുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണെന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
നാളെ: കോടിമത മാർക്കറ്റും പരിസരവും പഴയപടിയിലേക്ക്