മണ്ണെടുപ്പിന് കർഷകരെ കൂട്ടുപിടിക്കാൻ ശ്രമിക്കുന്നു: മന്ത്രി പി.പ്രസാദ്
പാറത്തോട് ∙ മലകളെ കണ്ണുവയ്ക്കുന്നവർ മണ്ണെടുക്കാനും പാറമട നടത്താനും കർഷകരെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി പി.പ്രസാദ്. പഞ്ചായത്തിൽ നടപ്പാക്കിയ ചെറുമല - പാലയ്ക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകന്റെ സംരക്ഷണമെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും

പാറത്തോട് ∙ മലകളെ കണ്ണുവയ്ക്കുന്നവർ മണ്ണെടുക്കാനും പാറമട നടത്താനും കർഷകരെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി പി.പ്രസാദ്. പഞ്ചായത്തിൽ നടപ്പാക്കിയ ചെറുമല - പാലയ്ക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകന്റെ സംരക്ഷണമെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പഴവർഗ കൃഷിക്കായി ക്ലസ്റ്റർ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ പരിപാടിയായിരുന്നു. പാറത്തോട് പഞ്ചായത്തിലെ 6,7,8,9,13,14, 15 വാർഡുകളും മുണ്ടക്കയം പഞ്ചായത്തിലെ 17-ാം വാർഡിന്റെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുത്തി 542 ഹെക്ടർ സ്ഥലത്തായാണു ചെറുമല - പാലയ്ക്കാത്തടം നീർത്തട പദ്ധതി നടപ്പാക്കിയത്.
145.87 ലക്ഷം രൂപയുടെ ആസ്തി നിർമാണത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി തദ്ദേശീയർക്ക് തൊഴിൽദിനങ്ങളും സൃഷ്ടിച്ചു. കിണർ റീചാർജിങ്, തോടുകളുടെ സംരക്ഷണഭിത്തി നിർമാണം, മണ്ണ് സംരക്ഷണത്തിനായി കയ്യാലകൾ, കൈത്തോടുകളുടെ സംരക്ഷണം, തടയണകളുടെ നിർമാണം, കൃഷിയിടങ്ങളുടെ സംരക്ഷണത്തിനായി കയ്യാലകൾ എന്നിവയുടെ നിർമാണമാണു പൂർത്തിയായത്. ഇനി ഇവയുടെ സംരക്ഷണ – പരിപാലന ചുമതല പഞ്ചായത്തിനാണ്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ ആസ്തി കൈമാറ്റരേഖ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടർ സാജു കെ.സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ചെന്നൈയിൽ നടന്ന ഏഷ്യൻ സാഫ് ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കല മെഡൽ നേടിയ ജൂവൽ തോമസിനെ യോഗത്തിൽ അനുമോദിച്ചു.