വൈക്കം ∙ നവരാത്രി ഉത്സവത്തിനായി വൈക്കത്തെ സരസ്വതീ ക്ഷേത്രങ്ങൾ ഒരുങ്ങി. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ടിവിപുരം സ്വയംഭൂ സരസ്വതീ ക്ഷേത്രം, സംസ്കൃത – മലയാള ഭാഷാ പണ്ഡിതനായിരുന്ന വടക്കുംകൂർ രാജരാജവർമയുടെ കുടുംബ ക്ഷേത്രമായ വടക്കുംകൂർ ശ്രീമൂകാംബിക സരസ്വതീ ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈക്കം ∙ നവരാത്രി ഉത്സവത്തിനായി വൈക്കത്തെ സരസ്വതീ ക്ഷേത്രങ്ങൾ ഒരുങ്ങി. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ടിവിപുരം സ്വയംഭൂ സരസ്വതീ ക്ഷേത്രം, സംസ്കൃത – മലയാള ഭാഷാ പണ്ഡിതനായിരുന്ന വടക്കുംകൂർ രാജരാജവർമയുടെ കുടുംബ ക്ഷേത്രമായ വടക്കുംകൂർ ശ്രീമൂകാംബിക സരസ്വതീ ക്ഷേത്രം എന്നിവിടങ്ങളിൽ വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. നവരാത്രി ആഘോഷം ഒക്ടോബർ 3ന് ആരംഭിക്കും. 10നു വൈകിട്ട് 6നു പൂജ വയ്പ്, 13നു രാവിലെ 7നു സരസ്വതീപൂജ, 7.30നു വിദ്യാരംഭം.

ടിവിപുരം സ്വയംഭൂ സരസ്വതീ ക്ഷേത്രം
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനും വിവിധ കലാപരിപാടികളുടെ അരങ്ങേറ്റം കുറിക്കാനും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു ടിവിപുരം സ്വയംഭൂ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണം ഒരുക്കുമെന്ന് സബ് ഗ്രൂപ്പ് ഓഫിസർ എം.എസ്.വിനീത് അറിയിച്ചു. അലങ്കാരപ്പന്തൽ, വൈദ്യുത ദീപാലങ്കാരം എന്നിവ ഒരുക്കുന്ന ജോലികൾ ആരംഭിച്ചു.

ADVERTISEMENT

നമ്പൂതിരിമാരെ വേദം പഠിപ്പിച്ചിരുന്ന ഓണാട്ട് ഓതിക്കോൻ വേദാധ്യായന നിലയം ആയിരുന്നു നിലവിൽ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം. ഒരിക്കൽ അധ്യായനം നൽകുന്ന അവസരത്തിൽ പിഴവ് സംഭവിക്കുകയും തൂണിൽ മറഞ്ഞിരുന്ന സരസ്വതീ ദേവി അത് തിരുത്തുകയും പിന്നീട് തൂണിന്റെ ചുവട്ടിൽ ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തതായാണ് വിശ്വാസം.

ഭാരതീഭാവത്തിൽ വിഗ്രഹമുള്ള കേരളത്തിലെ അപൂർവം സ്വയംഭൂ സരസ്വതീ ക്ഷേത്രത്തിൽ ഒന്നാണ് ടിവിപുരത്തേത്. ക്ഷേത്ര ചടങ്ങുകൾക്ക് മോനാട്ടുമന കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി സുമേഷ് പൊന്നപ്പൻ എന്നിവർ കാർമികത്വം വഹിക്കും. വൈക്കം - ടിവിപുരം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വെളുത്തപക്ഷത്തിലെ നവമി നാളിൽ വിളക്കുപൂജ നടത്തുന്നത് പ്രധാനമാണ്. ഗണപതി, ദുർഗ, ശാസ്താവ്, രക്ഷസ്സ് സർപ്പപ്രതിഷ്ഠ എന്നീ ഉപദേവതാ പ്രതിഷ്ഠകളാണുള്ളത്.

ADVERTISEMENT

വടക്കുംകൂർ മൂകാംബിക ദേവീ ക്ഷേത്രം
വാണീദേവിയുടെ ചൈതന്യം നിറയുന്നതാണ് വൈക്കം വടക്കുംകൂർ മൂകാംബിക ദേവീ ക്ഷേത്രം. കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ വടക്കുംകൂർ രാജകുടുംബത്തിലെ കാരണവർക്കു ദേവീകടാക്ഷം ലഭിക്കുകയും അദ്ദേഹം ദേവീ ചൈതന്യത്തെ വാൽക്കണ്ണാടിയിൽ കുടിയിരുത്തി നാട്ടിലെത്തിച്ച് വർഷങ്ങളോളം കണ്ണാടി ബിംബത്തിൽ ആരാധന നടത്തുകയും ചെയ്തതായാണ് വിശ്വാസം. പിൻതലമുറക്കാർ ദേവിക്ക് അനുയോജ്യമായ ക്ഷേത്രം നിർമിച്ച് കണ്ണാടി ബിംബം പ്രതിഷ്ഠിച്ചു. ദേവിയെ ഉപാസിച്ച കാരണവരെ ദേവിക്ക് അഭിമുഖമായി പ്രതിഷ്ഠ നൽകി രക്ഷസ്സായി കുടിയിരുത്തി.

വടക്കുംകൂർ രാജരാജ വർമ ഉപയോഗിച്ചിരുന്ന പവിത്രമോതിരം ഉപയോഗിച്ചാണ് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുന്നത്. ക്ഷേത്രത്തിനു സമീപം രാജരാജവർമ താമസിച്ചിരുന്ന കൊട്ടാരവും കാണാം. ക്ഷേത്രത്തിൽ കലാപരിപാടികളുടെ അരങ്ങേറ്റം നടത്തുന്നതിനും വീണക്കച്ചേരി, സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ എന്നിവ അവതരിപ്പിക്കാനും സൗകര്യം ഒരുക്കുന്നുണ്ട്. ഒക്ടോബർ 10നു രാവിലെ 8നു കലശപൂജയ്ക്ക് തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വേണുഗോപാലൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിക്കും. വൈകിട്ട് 6.30നു പൂജവയ്പ്.

ADVERTISEMENT

11, 12 തീയതികളിൽ വിശേഷാൽ പൂജ, സംഗീതാർച്ചന എന്നിവ നടത്തും. 13നു രാവിലെ 7നു സരസ്വതീ പൂജ, 7.30നു വിദ്യാരംഭം, തുടർന്ന് വിവിധ കലാപരിപാടികളുടെ അരങ്ങേറ്റം എന്നിവ നടത്തുമെന്ന് ക്ഷേത്രം ചുമതലക്കാരി വി.ശാന്തകുമാരി രാജ പറഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് മാറി പൂരക്കുളത്തിനു സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

English Summary:

Vaikom gears up for grand Navaratri celebrations at its prominent Goddess Saraswati temples - Tiruvipra and Vadakkumkoor. Devotees can participate in special Pujas, culminating with the auspicious Vidyarambham ceremony.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT