മാതാപിതാക്കളെ ഞെട്ടിച്ച മാർപാപ്പ; വീട്ടുകാരുടെ ലിജിമോൻ അച്ചന് ‘വലിയ പിതാവിന്റെ കൊച്ചുസമ്മാനം’
ചങ്ങനാശേരി ∙ ‘പിതാവ് ഒരു കൊച്ചുസമ്മാനം തന്നു...’ ഇന്നലെ വൈകിട്ട് മൂന്നരയോടെ മോൺ. ജോർജ് ജേക്കബ് കൂവക്കാട് മാമ്മൂട്ടിലെ വീട്ടിലേക്കു വിളിച്ച് അച്ഛൻ ജേക്കബ് വർഗീസിനോടു പറഞ്ഞു. കർദിനാൾ പദവിയിലേക്ക് ഉയർത്തിയതായിരുന്നു ഫ്രാൻസിസ് പിതാവ് (മാർപാപ്പ) നൽകിയ സമ്മാനം. ആ സമ്മാനത്തിന്റെ സന്തോഷത്തിലായി പിന്നീടു കൂവക്കാട് വീട്.വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന ചങ്ങനാശേരി അതിരൂപതാംഗം മാർ ജോർജ് കോച്ചേരി പിന്നാലെ വീട്ടിലെത്തി ആശംസകൾ നേർന്നു. ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ എന്നിവർ ഫോണിലൂടെ ആശംസകൾ അറിയിച്ചു. പിന്നാലെ രാഷ്ട്രീയ, സാമൂഹിക നേതാക്കളും വീട്ടിലേക്കെത്തി.

എല്ലാവർക്കും പങ്കുവയ്ക്കാൻ അവരുടെ പ്രിയപ്പെട്ട ‘ലിജിമോൻ’ അച്ചന്റെ വിശേഷങ്ങൾ. മോൺ. ജോർജ് കൂവക്കാടിന്റെ മാതാപിതാക്കളും സഹോദരി ലിറ്റിയുടെ കുടുംബവുമാണു മാമ്മൂട്ടിലെ വീട്ടിലുണ്ടായിരുന്നത്. വീടിനോടു ചേർന്നു ചെറിയൊരു ചാപ്പൽ സജ്ജീകരിച്ചിട്ടുണ്ട്. വീട്ടിലെത്തുമ്പോൾ ഇവിടെ കുർബാന അർപ്പിച്ചിരുന്നു. കഴിഞ്ഞ വിശുദ്ധവാരത്തിലാണ് ഒടുവിൽ നാട്ടിലെത്തിയത്.
പഠനം എസ്ബിയിൽ, പിഎച്ച്ഡി റോമിൽ
ജേക്കബ്– ലീലാമ്മ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളായി 1973 ഓഗസ്റ്റ് 11നു മോൺ. ജോർജ് ജേക്കബ് കൂവക്കാട് ജനിച്ചു. ഇളയ സഹോദരൻ റ്റിജി ജേക്കബ് കോഴിക്കോട്ടാണ്. സഹോദരി ലിറ്റിയാണു വീട്ടിൽ മാതാപിതാക്കൾക്കൊപ്പമുള്ളത്. ജോർജ് കൂവക്കാട് എസ്ബി കോളജിൽനിന്ന് ബിഎസ്‌സി ബിരുദം നേടി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിലായി വൈദികപഠനം. റോമിൽനിന്ന് കാനൻ നിയമത്തിൽ പിഎച്ച്ഡിയും നേടി. പാറേൽ സെന്റ് മേരീസ് പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തിട്ടുണ്ട്.
മാതാപിതാക്കളെ ഞെട്ടിച്ച മാർപാപ്പ
മാതാപിതാക്കളുടെ 50–ാം വിവാഹവാർഷികവേളയിൽ 2022ൽ ഇരുവരെയും മോൺ. കൂവക്കാട് വത്തിക്കാനിലേക്കു കൊണ്ടുപോയിരുന്നു. മാർപാപ്പയെ കാണാനുള്ള അനുമതി വാങ്ങിയിരുന്നില്ല. വത്തിക്കാനും റോമും സന്ദർശിക്കാനായിരുന്നുപോക്ക്. എന്നാൽ മോൺ. കൂവക്കാടിന്റെ മാതാപിതാക്കൾ വത്തിക്കാനിൽ എത്തിയെന്നറിഞ്ഞ മാർപാപ്പ ഇരുവർക്കും തന്നെ നേരിട്ടു കാണാനുള്ള സൗകര്യമുണ്ടാക്കി. കൊന്ത സമ്മാനമായി നൽകിയാണ് അന്നു മടക്കിയയച്ചത്.
കേരള സഭയ്ക്ക് സന്തോഷം, അഭിമാനം റോമിൽനിന്ന് മാർ റാഫേൽ തട്ടിൽ
സിറോ മലബാർ സഭയുടെ ഒരു പുത്രൻ കൂടി കത്തോലിക്കാസഭയിൽ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിൽ സഭയ്ക്കു മുഴുവൻ അഭിമാനവും സന്തോഷവുമുണ്ട്. ഇന്ത്യയിൽ നിന്ന് ആദ്യമായി ഒരു വൈദികൻ നേരിട്ടു കർദിനാളായി ഉയർത്തപ്പെടുന്നതിന്റെ അതുല്യമായ അഭിമാനം കൂടിയാണു സഭയെ തേടിയെത്തിയത്. സിനഡിൽ പങ്കെടുക്കാൻ ഇപ്പോൾ റോമിലാണു ഞാനുള്ളത്. മോൺ. ജോർജ് കൂവക്കാടിന്റെ എല്ലാ നിയോഗങ്ങളിലും ശുശ്രൂഷകളിലും ദൈവാനുഗ്രഹം സമൃദ്ധമായി ഉണ്ടാകട്ടെയെന്നു പ്രാർഥിക്കുന്നു.(സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പാണു മാർ തട്ടിൽ)
മോൺ. കൂവക്കാടിന്റെ പ്രിയപ്പെട്ട മുത്തശ്ശി
ചങ്ങനാശേരി ∙ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് ഏറെ പ്രിയപ്പെട്ടയാളാണു മുത്തശ്ശി ശോശാമ്മ ആന്റണി (96). കഴിഞ്ഞ വർഷം ശോശാമ്മയുടെ ജന്മദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ വിഡിയോ കോളിലൂടെ ശോശാമ്മയ്ക്ക് ആശംസകൾ നേർന്നതു വാർത്തയായിരുന്നു. മോൺ. കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ അമ്മയാണു ശോശാമ്മ.സുപ്രഭാതം എന്നർഥം വരുന്ന ‘ബൊഞ്ചോർണോ...’ എന്ന് ഇറ്റാലിയൻ ഭാഷയിൽ അഭിസംബോധന ചെയ്താണു മാർപാപ്പ കോൾ തുടങ്ങിയത്.വിഡിയോ കോൾ 4 മിനിറ്റ് നീണ്ടു.കുട്ടിക്കാലം മുതൽ ബിരുദപഠനം വരെ ശോശാമ്മയ്ക്ക് ഒപ്പമായിരുന്നു കൂവക്കാട് അച്ചൻ. സെമിനാരിയിലേക്കുള്ള പ്രവേശനം വരെ മാർഗനിർദേശങ്ങൾ നൽകി നയിച്ചതിൽ ശോശാമ്മയ്ക്കു വലിയ പങ്കുണ്ട്. അതിനാൽ മുത്തശ്ശിയുടെ പ്രിയപ്പെട്ട ‘ലിജിമോൻ’ നൽകിയ ഏറ്റവും വലിയ സമ്മാനമായിരുന്നു മാർപാപ്പയുടെ വിഡിയോകോൾ. വടക്കേക്കര കല്ലുകളം വീട്ടിലാണു ശോശാമ്മ താമസിക്കുന്നത്.
ചങ്ങനാശേരിക്ക് മൂന്നാം കർദിനാൾ
ചങ്ങനാശേരി ∙ കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണു മോൺ. കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ ചങ്ങനാശേരി അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്കു ലഭിച്ച മറ്റൊരു നേട്ടം കൂടിയാണ് ഈ കർദിനാൾ സ്ഥാനമെന്നു വിശ്വാസികൾ പറയുന്നു.
എസ്ബിയുടെ കുട്ടികൾ
നിയുക്ത കർദിനാളും കേരളത്തിൽ ഇപ്പോഴുള്ള മറ്റു രണ്ടു കർദിനാൾമാരും എസ്ബി കോളജിന്റെ ‘കുട്ടികൾ.’ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവർ എസ്ബിയിലെ പൂർവ വിദ്യാർഥികളാണ്.
തിരുവല്ല മൈനർ സെമിനാരിയിലെ പഠനത്തോടൊപ്പമാണു ക്ലീമീസ് ബാവാ എസ്ബിയിൽ പ്രീഡിഗ്രി പൂർത്തിയാക്കിയത്. മാർ ആലഞ്ചേരിയുടെ പ്രീഡിഗ്രിയും ഡിഗ്രിയും എസ്ബിയിലായിരുന്നു. മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനം എസ്ബിയിലായിരുന്നു. എസ്ബിയിൽ പുതുതായി സ്ഥാപിച്ച സോളർ പ്ലാന്റിനും കോളജിന്റെ മറ്റു വികസന പ്രവർത്തനങ്ങൾക്കും മോൺ. കൂവക്കാടിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പ്രിൻസിപ്പിൽ ഫാ. റെജി പ്ലാത്തോട്ടം പറഞ്ഞു.
സമനും സഹോദരനും
പ്രായത്തിൽ 11 വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും പക്വതയിലും പെരുമാറ്റത്തിലും മോൺ. ജോർജ് ജേക്കബ് കൂവക്കാട് തനിക്കു സമനും സഹോദരനുമാണെന്നു ചെത്തിപ്പുഴ സിഎംഐ ആശ്രമം പ്രിയോറും ചെത്തിപ്പുഴ ഇടവക വികാരിയുമായ ഫാ. തോമസ് കല്ലുകളം. മോൺ. കൂവക്കാടിന്റെ അമ്മ ലീലാമ്മയുടെ സഹോദരനാണു ഫാ. കല്ലുകളം.
ബാസ്കറ്റ്ബോൾ കോർട്ടിലെ പുലി
എസ്ബി കോളജിലെ പഠനകാലത്ത് മികച്ച ബാസ്കറ്റ്ബോൾ കളിക്കാരനായിരുന്നു മോൺ. കൂവക്കാടെന്ന് സഹപാഠിയായിരുന്ന ഫാ. ഡൊമിനിക് മുരിയൻകാവുങ്കൽ ഓർമിക്കുന്നു. എല്ലാവരെയും തന്നിലേക്ക് അടുപ്പിക്കുന്ന ഒരു മാന്ത്രിക വ്യക്തിത്വം പഠനകാലത്തേ അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ഇപ്പോൾ വടവാതൂർ സെമിനാരിയിൽ റസിഡന്റ് പ്രഫസറായ ഫാ. ഡൊമിനിക് പറയുന്നു.
കേരള കത്തോലിക്കാ സഭയ്ക്ക് അംഗീകാരം
റോമിൽനിന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ്ക്ലീമീസ് കാതോലിക്കാ ബാവാ
മോൺ. ജോർജ് കൂവക്കാടിനെ പരിശുദ്ധ പിതാവ് കർദിനാൾ സംഘത്തിലേക്ക് ഉയർത്തി എന്നതു കേരള കത്തോലിക്കാ സഭയ്ക്കു സന്തോഷം പകരുന്നു. കേരള കത്തോലിക്കാ സഭയുടെ അഭിനന്ദനങ്ങളും പ്രാർഥനാശംസകളും നിയുക്ത കർദിനാളിനു നേരുന്നു. സിനഡിൽ പങ്കെടുക്കുന്നതിനിടെ അച്ചനെ ഇന്നലെയും കണ്ടിരുന്നു. മാർപാപ്പ താമസിക്കുന്ന സാന്താ മാർത്തയിലാണ് അദ്ദേഹവും താമസിക്കുന്നത്. അവിടെ പോകുമ്പോഴെല്ലാം അച്ചനെ കാണാറുണ്ട്. എപ്പോഴും സേവനസന്നദ്ധനായി നിൽക്കുന്ന അദ്ദേഹം വളരെ സൗമ്യനായി ഇടപെടുന്നത് പലപ്പോഴും നേരിൽക്കണ്ടിട്ടുണ്ട്. സഹായം ആവശ്യപ്പെടുന്ന ആർക്കും അതു ചെയ്തുകൊടുക്കുന്നതിൽ ഒരു മടിയും കാണിച്ചിട്ടില്ല. പരിശുദ്ധ പിതാവിന് അദ്ദേഹത്തിന്റെ ശുശ്രൂഷയിലുള്ള വലിയ സംതൃപ്തിയും താൽപര്യവും പ്രകടമാക്കുന്നതാണ് ഈ തീരുമാനം. കേരള സഭയ്ക്കു ലഭിച്ച വലിയ അംഗീകാരമായും ഇതിനെ കാണുന്നു.
(സിറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പായ കർദിനാൾ ക്ലീമീസ് ബാവാ കേരള കാത്തലിക ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണ്)