അതിരമ്പുഴ ആശുപത്രിയെ തരംതാഴ്ത്താൻ തീരുമാനം; പ്രതിഷേധം ശക്തം
അതിരമ്പുഴ∙ഗവ. ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുനഃക്രമീകരിക്കുന്നതിന്റ ഭാഗമായാണ് ആശുപത്രിയെ തരം താഴ്ത്തിയത്. ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ ഗവ. ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ.
അതിരമ്പുഴ∙ഗവ. ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുനഃക്രമീകരിക്കുന്നതിന്റ ഭാഗമായാണ് ആശുപത്രിയെ തരം താഴ്ത്തിയത്. ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ ഗവ. ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ.
അതിരമ്പുഴ∙ഗവ. ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുനഃക്രമീകരിക്കുന്നതിന്റ ഭാഗമായാണ് ആശുപത്രിയെ തരം താഴ്ത്തിയത്. ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ ഗവ. ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ.
അതിരമ്പുഴ∙ ഗവ. ആശുപത്രിയെ തരംതാഴ്ത്താനുള്ള തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുനഃക്രമീകരിക്കുന്നതിന്റ ഭാഗമായാണ് ആശുപത്രിയെ തരം താഴ്ത്തിയത്. ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ ഗവ. ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ. പിന്നീട് കുമരകം ഗവ. ആശുപത്രിയെ കൂടി ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്ററാക്കി. ഇപ്പോൾ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ് പുന:ക്രമീകരണം വന്നപ്പോൾ അതിരമ്പുഴ ഗവ. ആശുപത്രിയെ ഒഴിവാക്കുകയും കുമരകം ഗവ. ആശുപത്രിയെ ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്ററായി നില നിർത്തുകയുമാണ്.
നിലവിൽ 40 കിടക്കകളുള്ള ആശുപത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റഫറൽ ആശുപത്രി കൂടിയാണ്. 45,00ത്തിലേറെ ജനസംഖ്യയുള്ള അതിരമ്പുഴ പഞ്ചായത്തിലെ 400 ലേറെ പേർ ദിവസേന ഇവിടെ ചികിത്സ തേടി എത്തുന്നുണ്ട്. തരം താഴ്ത്തപ്പെടുന്നതോടെ ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയുമെന്നും രോഗി പരിചരണം ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു. ആശുപത്രിയുടെ പദവി നിലനിർത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി പ്രമേയം പാസ് ആക്കിയിരുന്നു.
അതിരമ്പുഴയുടെ പൊതുവികാരം
സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് സ്ഥാപിതമായ അതിരമ്പുഴ ഗവ. ആശുപത്രി വെറുമൊരു സർക്കാർ ആതുരാലയമല്ലെന്നും അത് അതിരമ്പുഴയുടെ പൊതുവികാരവുമാണെന്നും നാട്ടുകാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് വരുന്നതിനു മുൻപ് കൂത്താട്ടുകുളം മുതൽ കുമരകം വരെയുള്ള സ്ഥലങ്ങളിലെ ആളുകളുടെ പോസ്റ്റ്മോർട്ടം നടന്നിരുന്നത് ഇവിടെയായിരുന്നുവെന്ന് ആശുപത്രിക്കു സമീപം താമസിക്കുന്ന തുമ്പേപ്പറമ്പിൽ ദേവസ്യാച്ചൻ (80) ഓർമിക്കുന്നു.
പ്രസവശുശ്രൂഷ, ശസ്ത്രക്രിയ എന്നിവയ്ക്കായി ദൂരെ സ്ഥലങ്ങളിൽനിന്നു പോലും ആളുകൾ ഇവിടെ എത്തിയിരുന്നു. അതിരമ്പുഴയിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികൾക്കു ചികിത്സ ഉറപ്പാക്കാൻ അതിരമ്പുഴ പള്ളിയാണ് ഒരേക്കർ 20 സെന്റ് സ്ഥലം ആശുപത്രി സ്ഥാപിക്കാൻ സൗജന്യമായി നൽകിയത്. ആശുപത്രി കെട്ടിടം നിർമിക്കുന്നതിനും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുമായി ഗണ്യമായൊരു തുകയും അന്ന് പള്ളി നൽകിയിരുന്നു.
ഇതോടൊപ്പം അതിരമ്പുഴ സ്വദേശിയായ ഹാജി ജനാർദ് ടിഎം ഹസൻ റാവുത്തർ ആണ് കെട്ടിട നിർമാണത്തിനുള്ള തുക ചെലവഴിച്ചത്. പോത്തൻപറമ്പ് എന്നായിരുന്നു ആശുപത്രി ഇരിക്കുന്ന സ്ഥലത്തിന്റെ പഴയ പേരെന്നും ദേവസ്യാച്ചൻ പറയുന്നു. ഇത്രയും സ്ഥല സൗകര്യങ്ങളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം ജില്ലയിൽ വേറെയില്ലെന്നും രണ്ട് പ്രവേശ കവാടങ്ങളുള്ള ആശുപത്രി അതിരമ്പുഴ മാത്രമായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ അതിരമ്പുഴ പൊതു വികാരമായ ആശുപത്രിയെ തരം താഴ്ത്തുന്ന തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.
ജനപ്രതിനിധികള്‍ ധർണ നടത്തി
അതിരമ്പുഴ∙ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് അതിരമ്പുഴയിലെ ടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, വിവിധ സ്ഥിരസമിതി അധ്യക്ഷന്മാരായ ജയിംസ് തോമസ്, ഹരി പ്രകാശ്, ഫസീന സുധീർ, അതിരമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി.മോഹനചന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം ഷബീർ ഷാജഹാൻ, തൃക്കേൽ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് വെമ്പേനിക്കൽ എന്നിവർ പ്രസംഗിച്ചു.
കോട്ടയം മെഡിക്കൽ കോളജിന്റെ റഫറൽ കേന്ദ്രം കൂടിയായ അതിരമ്പുഴ പ്രാഥമിക കുടുംബാരോഗ്യകേന്ദ്രത്തെ തരം താഴ്ത്തുന്നത് അതിരമ്പുഴ മേഖലയിലെയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാ നിഷേധിക്കുന്നതിന് തുല്യമാണെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ് പറഞ്ഞു.