കൂട്ടിക്കൽ ∙ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പ്രളയത്തിന്റെ മൂന്നാം വർഷത്തെ ഓർമയിലാണ് കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങൾ. മലയിറങ്ങിയെത്തിയ പ്രളയജലം നഗരത്തെയും നാടിനെയും മുക്കിയ ഒക്ടോബർ 16. പലതും കവർന്ന് അകലേക്കു ഒഴുകിയ പ്രളയജലത്തിനൊപ്പം നാടിന്റെ കണ്ണീരും അതിരുകളില്ലാതെ ഒഴുകിയ മൂകമായ ദിനങ്ങൾ.

കൂട്ടിക്കൽ ∙ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പ്രളയത്തിന്റെ മൂന്നാം വർഷത്തെ ഓർമയിലാണ് കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങൾ. മലയിറങ്ങിയെത്തിയ പ്രളയജലം നഗരത്തെയും നാടിനെയും മുക്കിയ ഒക്ടോബർ 16. പലതും കവർന്ന് അകലേക്കു ഒഴുകിയ പ്രളയജലത്തിനൊപ്പം നാടിന്റെ കണ്ണീരും അതിരുകളില്ലാതെ ഒഴുകിയ മൂകമായ ദിനങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിക്കൽ ∙ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പ്രളയത്തിന്റെ മൂന്നാം വർഷത്തെ ഓർമയിലാണ് കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങൾ. മലയിറങ്ങിയെത്തിയ പ്രളയജലം നഗരത്തെയും നാടിനെയും മുക്കിയ ഒക്ടോബർ 16. പലതും കവർന്ന് അകലേക്കു ഒഴുകിയ പ്രളയജലത്തിനൊപ്പം നാടിന്റെ കണ്ണീരും അതിരുകളില്ലാതെ ഒഴുകിയ മൂകമായ ദിനങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടിക്കൽ ∙ സ്വപ്നങ്ങൾ തകർത്തെറിഞ്ഞ പ്രളയത്തിന്റെ മൂന്നാം വർഷത്തെ ഓർമയിലാണ് കൂട്ടിക്കൽ, മുണ്ടക്കയം പഞ്ചായത്ത് പ്രദേശങ്ങൾ. മലയിറങ്ങിയെത്തിയ പ്രളയജലം നഗരത്തെയും നാടിനെയും മുക്കിയ ഒക്ടോബർ 16. പലതും കവർന്ന് അകലേക്കു ഒഴുകിയ പ്രളയജലത്തിനൊപ്പം നാടിന്റെ കണ്ണീരും അതിരുകളില്ലാതെ ഒഴുകിയ മൂകമായ ദിനങ്ങൾ. മൂന്നു വർഷങ്ങൾക്കിപ്പുറം അവയെല്ലാം അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് ഗ്രാമം. കാവാലിയിലും, പ്ലാപ്പള്ളിയിലും ഇടുക്കി ജില്ലയിലെ പൂവഞ്ചിയിലും ഉരുൾപൊട്ടൽ 19 ജീവനുകൾ കവർന്ന സ്ഥലത്ത് കാലം പച്ചപ്പ് പുതപ്പിച്ച് ഓർമകൾ മായ്ച്ചു. എങ്കിലും നാടിന്റെ ഓർമകളിൽ ആ ദിനം ഇന്നും ഭീതിയുടെ ഇരുൾ നിറയ്ക്കുന്നു.രണ്ട് ദിനങ്ങളിലായി പെയ്ത മഴയെ തുടർന്ന് ഒക്ടോബർ 16ന് ഉച്ചയ്ക്ക് ശേഷമാണ് ഉരുൾപൊട്ടലുകൾ ഉണ്ടായത്. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ടൗണിൽ മണിമലയാറിന്റെ ചേർന്ന ഭാഗങ്ങളും ദുരന്തഭൂമിയായ കൂട്ടിക്കൽ പ്രദേശത്ത് ഉയരത്തിലുള്ള ടൗണിൽ വെള്ളം കയറി. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിൽ ജനങ്ങൾ ഓടിക്കയറി.

എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാൻ കഴിയാത്ത നിമിഷങ്ങൾ. ഞെട്ടലോടെ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ജനങ്ങളിലേക്ക് ദുരന്ത വാർത്തകൾ മലവെള്ളപ്പാച്ചിൽ പോലെ അലയടിച്ചു. കാവാലി, പ്ലാപ്പള്ളി, ഇടുക്കി ജില്ലയിലെ പൂവഞ്ചി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. രക്ഷാ പ്രവർത്തകർക്ക് പോലും സ്ഥലത്തേക്ക് എത്താൻ കഴിയാതെ പ്രളയ ജലം അതിർത്തി തീർത്ത സാഹചര്യം. ഉരുൾപൊട്ടലിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറംഗ കുടുംബത്തിന്റെ വീട് പൂർണമായി ഒഴുകി പോയി എന്ന വാർത്തയുടെ പിന്നാലെ പ്ലാപ്പള്ളിയിൽ നാല് ആളുകളും, പൂവഞ്ചിയിൽ ഏഴ് പേരും ഉരുൾപൊട്ടി എത്തിയ മണ്ണിനടിയിൽ പെട്ടു എന്ന വാർത്ത മലയോര മേഖലയെ നടുക്കി.

ഇളംകാട് ടോപ്പിലേക്കുള്ള പാലം നിർമാണത്തിനായി പൊളിച്ചു നീക്കിയ നിലയിൽ. എതിർ വശത്ത് കാണുന്ന താൽക്കാലിക നടപ്പാലത്തിലൂടെയാണ് നാടിന്റെ യാത്ര. മറുകരയിൽ ഉള്ള ഓട്ടോകളാണ് യാത്രക്കാരുടെ ആശ്രയം. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും ടൗണുകളിലേക്ക് വരുന്നവർ പാലത്തിന് സമീപം ബൈക്കും, കാറുകളും പാ‍ർക്ക് ചെയ്ത് പാലത്തിലൂടെ നടന്ന് മറുകരയിൽ എത്തി മറ്റ് വാഹനങ്ങളെ ആശ്രയിക്കുകയാണു പതിവ്.
ADVERTISEMENT

കൂട്ടിക്കൽ ടൗൺ ഉൾപ്പെടെ പൂർണമായും തകർന്നു, കൂട്ടിക്കലും, മുണ്ടക്കയത്തും ആറിന്റെ തീരത്തെ വീടുകൾ പ്രളയ ജലം കവർന്നു. ഉടുതുണി മാത്രമായി സുരക്ഷിത സ്ഥാനത്തേക്ക് അഭയം തേടി സ്വയം ജീവൻ രക്ഷിക്കാനുള്ള ജനങ്ങളുടെ നെട്ടോട്ടം. ഇനി എന്ത് എന്ന് ചോദ്യവുമായി വിറങ്ങലിച്ചു നിന്ന നാട്ടിലേക്ക് അതിജീവനത്തിനായി കേരളം ഒന്നാകെ കരങ്ങൾ നീട്ടി. കാലം മുൻപോട്ട് നീങ്ങിയതിനൊപ്പം അതിജീവന പാതയിൽ മൂന്നാം വർഷവും നാട് നടക്കുകയാണ് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുത്തുകൊണ്ട്.

ഇനിയുമുണ്ട് അൽപം പരിഭവങ്ങൾ
ഇളംകാട്∙ ‘ ഞങ്ങളുടെ ദുരിത യാത്രയ്ക്കും മൂന്നു വയസ്സായി എത്രയും വേഗം ഒന്ന് പരിഹരിക്കൂ’.. ദുരന്തം ഒറ്റപ്പെടുത്തിയ ഇളംകാട് ടോപ്പ് ഗ്രാമത്തിൽ നിന്നും കൂട്ടിക്കൽ ആശുപത്രിയിൽ പോയി മരുന്നും വാങ്ങി മടങ്ങി വരുന്ന കുറ്റിക്കാട്ട് വീട്ടിൽ 74 വയസ്സുള്ള ഗോപിയും ഭാര്യ 61 വയസ്സുകാരി എൽസിയും പറയുന്ന പരിഭവം പറയുന്നു.പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ ഇളംകാട് ടോപ്പ് ഗ്രാമത്തിന് ഇനിയും യാത്രാ സൗകര്യങ്ങൾ ആയിട്ടില്ല. ഗ്രാമത്തിലേക്കുള്ള രണ്ട് പാലങ്ങളാണു തകർന്നത്. ഇതിൽ മ്ലാക്കര പാലം അറുപത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു. ടൗണിന് സമീപമുള്ള ചെറിയ പാലം ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയിരുന്നു.ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തിന് മുൻപ് നിർമാണത്തിനായി പൊളിച്ചതോടെ വീണ്ടും നാടിന്റെ യാത്ര മുടങ്ങി.

ADVERTISEMENT

നിർമാണം തുടങ്ങാത്ത സാഹചര്യത്തിൽ താൽക്കാലികമായി നിർമിച്ച നടപ്പാലത്തിലൂടെയാണു നാടിന്റെ യാത്ര. മറുകരയിൽ ഓട്ടോ ഉള്ളതിനാൽ പാലം കടന്ന് ഓട്ടോയിൽ സഞ്ചരിക്കാനാകും. കാറിലും ബൈക്കുകളിലും എത്തുന്നവർ പാലത്തിന്റെ കരയിൽ വച്ച് മറുകരയിൽ എത്തി മറ്റ് വാഹനങ്ങളെ ആശ്രയിച്ചാണ് പുറം ലോകത്ത് എത്തുന്നത്. ചുറ്റിത്തിരിഞ്ഞുള്ള ഇൗ യാത്രയിൽ നാട് വശം കെട്ടു എങ്കിലും എന്നെങ്കിലും സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. പാലം നിർമാണത്തിന് രണ്ട് കോടി രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു എന്നും 11 മീറ്റർ ആഴത്തിൽ കുഴി എടുക്കേണ്ടിയതിനാൽ വെള്ളം കുറവുള്ള സമയത്ത് മാത്രമേ നിർമാണം ആരംഭിക്കാൻ കഴിയൂ എന്ന സാങ്കേതിക തടസ്സമാണ് പാലം നിർമാണത്തിന് വിലങ്ങുതടിയാകുന്നത് എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

അതിജീവനം തുടരുന്നു
ഏന്തയാർ ∙ രണ്ടര വർഷത്തെ കാത്തിരിപ്പിന് ശേഷം പ്രളയത്തിൽ തകർന്ന ഏന്തയാർ– മുക്കുളം പാലത്തിന്റെ നിർമാണം ആരംഭിച്ച സന്തോഷം നാടിനുണ്ട്. പക്ഷേ, വേഗത്തിൽ ഇവ പൂർത്തിയാക്കണം എന്ന ആവശ്യവും അതിനൊപ്പം ഉയരുന്നു. കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ പാലം തകർന്നതോടെ നാല് കോടി 71 ലക്ഷം രൂപ മുടക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായി. സമീപത്ത് നിർമിച്ച താൽക്കാലിക നടപ്പാലത്തിലൂടെയാണു നാടിന്റെ യാത്ര.പ്രളയത്തിൽ തകർന്ന് മുണ്ടക്കയം – കൂട്ടിക്കൽ – വല്യേന്ത റോഡ് 40 കോടി രൂപ മുടക്കി നവീകരിച്ചു. വാഗമണ്ണിലേക്കുള്ള ശേഷിച്ച ഭാഗത്തേക്ക് 17 കോടിയുടെ ടെൻഡർ നടപടികൾ നടക്കുന്നതായി എംഎൽഎ അറിയിച്ചു.

ADVERTISEMENT

കൂട്ടിക്കൽ – കാവാലി – ചോലത്തടം റോഡ്, പ്ലാപ്പള്ളി– ഏന്തയാർ റോഡ്, കാവാലി – കല്ലുമുണ്ട റോഡ് തുടങ്ങി പ്രളയത്തിൽ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കിയിരുന്നു.വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ തലത്തിലും, സന്നദ്ധ സംഘടനകൾ വഴിയും വീടുകൾ നൽകി. കൊക്കയാർ പഞ്ചായത്ത് പ്രദേശങ്ങളിലും അതിജീവനം ഇനിയും ബാക്കിയാണ്. നടപ്പാലങ്ങൾ ഉൾപ്പെടെയുള്ള പാലങ്ങളുടെ നിർമാണ കാര്യത്തിലും, ഇനി ഒരു പ്രളയം ഉണ്ടായാൽ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ കാര്യത്തിലും ആശങ്കകൾ അകലുന്നില്ല.

English Summary:

This article commemorates the third anniversary of the devastating floods that impacted Kuttichal and Mundakkayam in Kerala, India. It reflects on the day of the disaster, the loss of life, and the communities' journey to rebuild and recover. While scars remain, the resilience of the people shines through as life returns to normalcy.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT