തലനാട് പഞ്ചായത്തിൽ 24 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ പാറപ്പുറമാണ് അയ്യമ്പാറ. ഓരോ കാലാവസ്ഥയിലും കാഴ്ചകളേറെ കാത്തുസൂക്ഷിക്കുന്ന പ്രദേശം. തലനാട് എൻഎസ്എസ് കരയോഗത്തിന്റെ വകയാണ് ഈ പ്രദേശം. പഞ്ചപാണ്ഡവർ താമസിച്ചിരുന്ന പ്രദേശം എന്ന് ഐതിഹ്യമുള്ള സ്ഥലം. അയ്യപ്പക്ഷേത്രവും ഇവിടെയുണ്ട്. അയ്യന്റെ പാറ അയ്യമ്പാറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലനാട് പഞ്ചായത്തിൽ 24 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ പാറപ്പുറമാണ് അയ്യമ്പാറ. ഓരോ കാലാവസ്ഥയിലും കാഴ്ചകളേറെ കാത്തുസൂക്ഷിക്കുന്ന പ്രദേശം. തലനാട് എൻഎസ്എസ് കരയോഗത്തിന്റെ വകയാണ് ഈ പ്രദേശം. പഞ്ചപാണ്ഡവർ താമസിച്ചിരുന്ന പ്രദേശം എന്ന് ഐതിഹ്യമുള്ള സ്ഥലം. അയ്യപ്പക്ഷേത്രവും ഇവിടെയുണ്ട്. അയ്യന്റെ പാറ അയ്യമ്പാറ എന്നും പഞ്ചപാണ്ഡവരായ 5 പേർ താമസിച്ച പാറ അയ്യമ്പാറയായി എന്നും പേരിനു പിന്നിൽ ഐതിഹ്യമുണ്ട്. റോഡരികിൽ ലിറ്റിൽ ഫ്ലവർ ചർച്ചുമുണ്ട്.

അസ്തമയക്കാഴ്ച അതിമനോഹരം 
∙ വിശാലമായ പാറപ്പുറം തന്നെ പ്രധാന കാഴ്ച. ഒരു വശം ഇല്ലിക്കൽക്കല്ലും ബാക്കി മൂന്നു വശം വിശാലമായ ദൂരക്കാഴ്ചയും നൽകുന്ന സ്ഥലം. അനുകൂല കാലാവസ്ഥയിൽ വേമ്പനാട്ട് കായൽ വരെ ഇവിടെ നിന്നാൽ കാണാം. സൂര്യാസ്തമയക്കാഴ്ച അതിമനോഹരം. ഇങ്ങോട്ടേക്കുള്ള റോഡും മനോഹരം.മഴക്കാലത്തു പാറപ്പുറത്തു ചെറുകുളമുണ്ടാകും. ഇല്ലിക്കൽക്കല്ലിലേക്കു നോക്കി ശബ്ദമുണ്ടാക്കിയാൽ പ്രതിധ്വനി കേൾക്കുന്ന എക്കോ പോയിന്റുമുണ്ട്. പഞ്ചപാണ്ഡവർ താമസിച്ചു എന്നു കരുതുന്ന ഗുഹയും കാണാം. ഇവിടെ നിന്ന് ഇല്ലിക്കൽക്കല്ലിന്റെ വ്യത്യസ്തമായ കാഴ്ച ലഭിക്കും. പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. ഒരു കോഫി ഷോപ്പും ഇവിടെയുണ്ട്.

ADVERTISEMENT

എത്താം ഇതുവഴി
1. കോട്ടയത്തു നിന്നു പാലാ– ഈരാറ്റുപേട്ട– (വാഗമൺ റോഡ് വഴി) തീക്കോയി പള്ളിപ്പടി. ഇവിടെനിന്നു തിരിഞ്ഞ് അയ്യമ്പാറ റോഡ് വഴി എത്താം. 48 കിലോമീറ്റർ (കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന്).
2. വാഗമൺ ഭാഗത്തു നിന്നു വാഗമൺ–ഈരാറ്റുപേട്ട റോഡ് വഴി തീക്കോയി സ്തംഭം ജംക്‌ഷനിലെത്തി വലത്തേക്കു തിരിഞ്ഞ് തലനാട് – അയ്യമ്പാറ റോഡ് വഴി എത്താം. 25 കിലോമീറ്റർ (വാഗമണ്ണിൽ നിന്ന്).
3. തൊടുപുഴ ഭാഗത്തു നിന്ന് എത്തുന്നവർ കളത്തൂക്കടവ് ജംക്‌ഷനിൽ നിന്നു മൂന്നിലവ്– തലനാട്– അയ്യമ്പാറ റോഡിലേക്കു തിരിയുക. 29 കിലോമീറ്റർ (തൊടുപുഴയിൽ നിന്ന്).

∙ ഗൂഗിൾ മാപ്പിൽ അയ്യമ്പാറ ഹിൽസ് സെറ്റ് ചെയ്തു മുന്നോട്ടു പോകാം.

ADVERTISEMENT

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
∙ പ്രദേശം വൃത്തിയായി സൂക്ഷിക്കണം.
∙ ആരാധനാലയങ്ങൾ ഉള്ളതിനാൽ അതിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാം.
∙ മാലിന്യം വലിച്ചെറിയരുത്.
∙ പാറക്കൂട്ടത്തിന്റെ വശത്തു പോയി നിൽക്കരുത്. എക്കോ പോയിന്റ് ഭാഗത്തും പാറക്കെട്ടിന്റെ വശത്തേക്കു പോകരുത്. 
∙ ഇങ്ങോട്ടേക്കുള്ള വഴികൾ വീതി കുറഞ്ഞതും കുത്തനെ കയറ്റമുള്ളതുമാണ്. ശ്രദ്ധാപൂർവം വാഹനം ഓടിക്കുക.
∙ കയറ്റം കയറുന്ന ഗിയറിൽത്തന്നെ താഴേക്കും ഇറങ്ങുക.

English Summary:

Ayyambara, located in Thalanaad Panchayat, Kerala, is a unique natural attraction featuring a vast expanse of rock formations spread across 24 acres. This captivating destination offers breathtaking views that transform with each passing season.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT