തെറ്റായ ദിശയിൽ എത്തിയ കാർ ഓട്ടോറിക്ഷയെ ഇടിച്ചു തോട്ടിൽ ഇട്ടു; അപകടം പാലാ - പൊൻകുന്നം റോഡിൽ - വിഡിയോ
പൊൻകുന്നം ∙ പാലാ - പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് ശബരിമല തീർഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കാർ ഓട്ടോറിക്ഷയെ ഇടിച്ചു തോട്ടിൽ ഇട്ടു. ഓട്ടോ തോട്ടിലേക്ക് വീണുണ്ടായ അപകടത്തിൽ 2 പേർക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6നാണ് അപകടം. പരുക്കേറ്റ ഓട്ടോയാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട്

പൊൻകുന്നം ∙ പാലാ - പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് ശബരിമല തീർഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. കാർ ഓട്ടോറിക്ഷയെ ഇടിച്ചു തോട്ടിൽ ഇട്ടു. ഓട്ടോ തോട്ടിലേക്ക് വീണുണ്ടായ അപകടത്തിൽ 2 പേർക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ വൈകിട്ട് 6നാണ് അപകടം. പരുക്കേറ്റ ഓട്ടോയാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേൽ ജിഷ്ണു (29) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കാർഷിക നഴ്‌സറിയിലെ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങുമ്പോളാണ് എതിരേ എത്തിയ കാർ തെറ്റായ ദിശയിലേക്ക് പാഞ്ഞെത്തി ഇടിച്ചത്. രാവിലെ 2 അപകടങ്ങൾ നടന്ന സ്ഥലത്തു നിന്നും അര കിലോമീറ്റർ മാറിയാണ് അപകടം നടന്നത്.
∙ 5 മണിക്കൂറിനുള്ളിൽ 2 അപകടങ്ങൾ
പാലാ - പൊൻകുന്നം റോഡിൽ വഞ്ചിമല കവലയിൽ ഇന്നലെ പുലർച്ചെ 5 മണിക്കൂറിനുള്ളിൽ ഉണ്ടായത് 2 അപകടങ്ങൾ. ഒരാൾക്ക് പരുക്കേറ്റു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗുരുവായൂർ സ്വദേശികൾ സഞ്ചരിച്ച കാർ പുലർച്ചെ മൂന്നിനു നിയന്ത്രണം വിട്ട് റോഡരികിലെ കോൺക്രീറ്റ് തൂണുകൾ ഇടിച്ചുതകർത്ത് തോട്ടിലേക്ക് പതിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ഡ്രൈവർ ഉറങ്ങിയതാണു അപകടത്തിന് കാരണം. കാറിലുണ്ടായിരുന്ന ഗുരുവായൂർ സ്വദേശി മേളവിദ്വാൻ അനീഷ് നമ്പീശൻ വാനിൽ നിന്നും പുറത്തിറങ്ങി റോഡിലെത്തി വാഹനങ്ങൾക്ക് കൈകാണിച്ചു വിവരം പറഞ്ഞതോടെയാണു അപകടവിവരം പുറത്തറിഞ്ഞത്. തുടർന്ന് പരിസരവാസികൾ ചേർന്ന് മറ്റുള്ളവരെ റോഡിലേക്കു കയറ്റി.
പിന്നാലെ രാവിലെ എട്ടുമണിയോടെ ഇവിടെ നിന്നും ഏതാനും മീറ്റർ ദൂരം മാറി വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന ആലുങ്കൽത്തകടിയിൽ സ്റ്റോഴ്സ് എന്ന കടയിലേക്കു പിക്കപ് വാൻ ഇടിച്ചു കടയുടമ നസീമയ്ക്ക് (65) പരുക്കേറ്റു. നസീമയെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കുളം പഞ്ചായത്തംഗം എസ്.ഷാജിയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാലുമായി പോവുകയായിരുന്ന പിക്കപ് വാനാണ് കടയുടെ മുൻവശം തകർത്ത് അകത്തുകയറിയത്. മുൻപ് ഇതേ കടയിൽ വിവാഹപ്പാർട്ടി സഞ്ചരിച്ച വാഹനം ഇടിച്ചുകയറി അപകടം ഉണ്ടായിട്ടുണ്ട്.