അധ്യക്ഷന്റെ കസേര കയ്യടക്കി മന്ത്രിക്കൊരു നിവേദനം; താഴെയിറക്കിയപ്പോൾ അസഭ്യവർഷം
കടുത്തുരുത്തി ∙ മന്ത്രിക്കു നിവേദനം നൽകാനെത്തിയയാൾ സ്റ്റേജിലെ അധ്യക്ഷന്റെ കസേര കയ്യടക്കി. ജനപ്രതിനിധികൾ ഇടപെട്ടു താഴെയിറക്കിയതോടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അസഭ്യവർഷം. ഒടുവിൽ പൊലീസിന്റെ പിടിയിൽ.സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് നിർമാണം പൂർത്തിയായ ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ

കടുത്തുരുത്തി ∙ മന്ത്രിക്കു നിവേദനം നൽകാനെത്തിയയാൾ സ്റ്റേജിലെ അധ്യക്ഷന്റെ കസേര കയ്യടക്കി. ജനപ്രതിനിധികൾ ഇടപെട്ടു താഴെയിറക്കിയതോടെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ അസഭ്യവർഷം. ഒടുവിൽ പൊലീസിന്റെ പിടിയിൽ. സാമൂഹികനീതി വകുപ്പിന്റെ കീഴിൽ കാരിക്കോട്ട് നിർമാണം പൂർത്തിയായ ജില്ലാ വൃദ്ധസദന മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്നതിനിടെയാണു നാടകീയസംഭവങ്ങൾ. കാരിക്കോട് സ്വദേശി കെ.എ.ജോസഫാണു മന്ത്രി ആർ.ബിന്ദുവിനു നിവേദനം നൽകാനെത്തി പൊലീസിന്റെ പിടിയിലായത്. സ്വാഗതപ്രസംഗത്തിനിടെയാണു കെ.എ.ജോസഫ് സ്റ്റേജിലെത്തിയത്. കാലിനു വയ്യാത്തതിനാൽ ഉദ്യോഗസ്ഥൻ കൈ പിടിച്ചാണു സ്റ്റേജിൽ കയറ്റിയത്. കയ്യിൽ നിവേദനവും ഉണ്ടായിരുന്നു.
ഇപ്പോൾ നിവേദനം നൽകേണ്ടെന്നും അൽപം കഴിഞ്ഞു നൽകാമെന്നും പറഞ്ഞ് ജനപ്രതിനിധികൾ ഇടപെട്ടു മന്ത്രിക്കു പിന്നിൽ രണ്ടാംനിരയിലെ കസേരയിൽ ജോസഫിനെ ഇരുത്തി. അധ്യക്ഷപ്രസംഗത്തിനായി മോൻസ് ജോസഫ് എംഎൽഎ എഴുന്നേറ്റതോടെ മന്ത്രിയുടെ തൊട്ടടുത്തുള്ള അധ്യക്ഷക്കസേരയിൽ ഇയാൾ കയറിയിരുന്നു മന്ത്രിയോടു സംസാരിച്ചുതുടങ്ങി. ഇതോടെ ജനപ്രതിനിധികൾ ഇയാളെ എഴുന്നേൽപിക്കാൻ ശ്രമിച്ചു. ഇതിനിടെ മോൻസ് ജോസഫ് അധ്യക്ഷപ്രസംഗം നിർത്തി.
ജോസഫിനെ അറിയാമെന്നും നിവേദനം നൽകാൻ എത്തിയതാണെന്നും മോൻസ് ജോസഫ് അറിയിച്ചു. തുടർന്ന് എംഎൽഎ തന്നെ ഇയാളെ പിന്നിലെ സീറ്റിൽ കൊണ്ടുചെന്നിരുത്തി. എംഎൽഎ പ്രസംഗിക്കുന്നതിനിടെ വേദിയിൽ നിന്നിറങ്ങിയ ജോസഫ് മുഖ്യമന്ത്രിയെയും സർക്കാരിനെയും ചീത്ത വിളിച്ചു. പിന്നീടു പുറത്തേക്കു പോയി. വെള്ളൂർ പൊലീസ് ഇയാളെ പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. പൊതുസ്ഥലത്തു മദ്യപിച്ചു ബഹളം വച്ചതിനു ജോസഫിനെതിരെ കേസെടുത്തതായി എസ്എച്ച്ഒ മുഹമ്മദ് നിസാർ അറിയിച്ചു.