ഒരിടത്തുമെത്താതെ ഞരളപ്പുഴ വിനോദസഞ്ചാര പദ്ധതി; 30 ലക്ഷം രൂപവകയിരുത്തിയെങ്കിലും തുടർനടപടിയില്ല
വയലാ ∙ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ പോലും ഇടംപിടിക്കാത്ത ഞരളപ്പുഴ വിനോദസഞ്ചാര പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിൽ. കടപ്ലാമറ്റം പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെ സന്ദർശനം നടത്തിയിട്ടും ഞരളപ്പുഴ

വയലാ ∙ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ പോലും ഇടംപിടിക്കാത്ത ഞരളപ്പുഴ വിനോദസഞ്ചാര പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിൽ. കടപ്ലാമറ്റം പഞ്ചായത്തിന്റെ കഴിഞ്ഞ ബജറ്റിൽ 30 ലക്ഷം രൂപ വകയിരുത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെ സന്ദർശനം നടത്തിയിട്ടും ഞരളപ്പുഴ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ്. പദ്ധതി നടത്തിപ്പിനു കൂടുതൽ ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാട്.
∙ കടപ്ലാമറ്റം പഞ്ചായത്ത് ഒൻപതാം വാർഡിൽ വയലാ ഞരളപ്പുഴ ക്ഷേത്രത്തിനു സമീപത്താണ് ഞരളപ്പുഴ വിനോദസഞ്ചാര കേന്ദ്രം. എംസി റോഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശാസ്താക്ഷേത്രം ഇവിടെയുണ്ട്. കടപ്ലാമറ്റത്തെ ഏറ്റവും ഉയർന്ന മേഖലയായ ഞരളപ്പുഴ മലയുടെ മുകളിൽനിന്നു നോക്കിയാൽ കിടങ്ങൂർ, കടപ്പൂര്, പട്ടിത്താനം, കാണക്കാരി പ്രദേശങ്ങൾ കാണാം.
∙ സൂര്യാസ്തമയ കാഴ്ചയാണു മറ്റൊരു ആകർഷണം.
∙ മേഖലയുടെ വികസനത്തിനു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക പദ്ധതി തയാറാക്കിയിരുന്നു. നിരീക്ഷണ ഗോപുരം, പൂന്തോട്ടം, ഇരിപ്പിട സൗകര്യങ്ങൾ, ജലാശയത്തിനു കുറുകെ നടപ്പാലം, പെഡൽ ബോട്ടുകൾ, കുട്ടവഞ്ചികൾ എന്നിവ സജ്ജമാക്കണമെന്നു നിർദേശം. പ്രദേശത്തെ 2 മലകളെ ബന്ധിപ്പിച്ചു റോപ് വേ.
∙ സാഹസിക വിനോദത്തിനു അനുയോജ്യമായ മേഖല.
∙ ഞരളപ്പുഴയിൽ 5 കോടി രൂപയുടെ വികസന പദ്ധതി തയാറാക്കുന്നതിനു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായില്ല.
കോട്ടയം, എറണാകുളം ജില്ലകളിലെ ടൂറിസം പ്രമോഷൻ കൗൺസിലുകൾ കൈകോർത്താൽ കടപ്ലാമറ്റം, ഉഴവൂർ, വെളിയന്നൂർ, ഇലഞ്ഞി, കാണക്കാരി പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വികസനം എത്തിക്കാൻ സാധിക്കും. കടപ്ലാമറ്റം വയലാ മേഖലയിലെ ഞരളപ്പുഴ, ഉഴവൂരിലെ ആനക്കല്ലുമല, അരീക്കുഴി വെള്ളച്ചാട്ടം, കാണക്കാരിയിലെ ചിറക്കുളം, വെളിയന്നൂരിലെ തേക്കമല, ഇലഞ്ഞി പഞ്ചായത്തിലെ കൂരുമല എന്നിവയാണ് ഓരോ പഞ്ചായത്തിലെയും ആകർഷണ കേന്ദ്രങ്ങൾ. ഇതിൽ അരീക്കുഴി, ചിറക്കുളം എന്നിവ ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ സഞ്ചാരികൾ എത്തുന്ന കൂരുമലയിൽ നിരീക്ഷണകേന്ദ്രം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. ആനക്കല്ലുമല, തേക്കമല, ഞരളപ്പുഴ എന്നിവ വികസനം കാത്തുകിടക്കുന്നു.