റോഡുവശങ്ങളിൽ പെരുകുന്നു, അനധികൃത തട്ടുകടകളും പെട്ടിക്കടകളും
പാലാ ∙ ഹൈവേ വശങ്ങളിൽ അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപകമാകുന്നു. നഗരസഭ, പഞ്ചായത്ത് ലൈസൻസുകൾഇല്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.കടപ്പാട്ടൂർ 12-ാം മൈൽ ബൈപാസിലും അരുണാപുരം-കിഴതടിയൂർ സമാന്തര റോഡിലും തട്ടുകടകളുടെയും പെട്ടിക്കടകളുടെയും എണ്ണം ദിവസവും കൂടുകയാണ്. ശബരിമല

പാലാ ∙ ഹൈവേ വശങ്ങളിൽ അനധികൃത തട്ടുകടകളും പെട്ടിക്കടകളും വ്യാപകമാകുന്നു. നഗരസഭ, പഞ്ചായത്ത് ലൈസൻസുകൾഇല്ലാതെയാണ് കടകൾ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.കടപ്പാട്ടൂർ 12-ാം മൈൽ ബൈപാസിലും അരുണാപുരം-കിഴതടിയൂർ സമാന്തര റോഡിലും തട്ടുകടകളുടെയും പെട്ടിക്കടകളുടെയും എണ്ണം ദിവസവും കൂടുകയാണ്. ശബരിമല തീർഥാടകരെ ഉൾപ്പെടെ ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന തട്ടുകടകളിൽ റവന്യു, ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തുന്നില്ലെന്ന പരാതിയുമുണ്ട്.
പല കടകളിലും ഭക്ഷണസാധനങ്ങൾ പഴക്കമുള്ളതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കുന്നതുമാണ്. സ്നാക്സ് വിൽക്കുന്ന ചായക്കടകളും വ്യാപകമായിട്ടുണ്ട്. പഴകിയ എണ്ണയിലും മറ്റും വറുത്തെടുക്കുന്ന ചെറുകടികൾ ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുണ്ട്.നികുതി അടച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും വലിയ തുകയ്ക്ക് ലേലം പിടിച്ചും കട നടത്തുന്ന വ്യാപാരികൾ അനധികൃത കടകൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അനുമതിയില്ലാത്ത ഇത്തരം കടകൾ പെരുകുന്നത് ഭീഷണിയായി മാറുകയാണെന്നും വ്യാപാരികൾ പറയുന്നു.
പാലാ-പൊൻകുന്നം, പാലാ-കൂത്താട്ടുകുളം, പാലാ-തൊടുപുഴ റോഡുകളിലും അനധികൃത കടകൾ ഏറുകയാണ്. അനധികൃത വ്യാപാര സ്ഥാപനങ്ങൾ വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുന്നതായും പരാതിയുണ്ട്. വില നിയന്ത്രണത്തിൽ ഉൾപ്പെടെ അധികൃതർ ഇവർക്കെതിരെ ഒരു നടപടികളും സ്വീകരിക്കുന്നില്ല. കാൽനടക്കാർക്കും വാഹന ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന തട്ടുകടകളും അനധികൃത ബോർഡുകളും പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.