ശബരിമല തീർഥാടനം: റവന്യു കൺട്രോൾ റൂം ഉദ്ഘാടനം ഇന്ന്
എരുമേലി ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് റവന്യു കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് 3 ന് സബ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിക്കും. ശബരി ഓഡിറ്റോറിയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റവന്യു കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.ദേവസ്വം ബോർഡിനു കീഴിലുളള ശുചിമുറി കോംപ്ലക്സുകളുടെ മൂന്നാം ലേലം ഇന്ന് നടക്കും. 2

എരുമേലി ∙ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് റവന്യു കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് 3 ന് സബ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിക്കും. ശബരി ഓഡിറ്റോറിയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റവന്യു കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിനു കീഴിലുളള ശുചിമുറി കോംപ്ലക്സുകളുടെ മൂന്നാം ലേലം ഇന്ന് നടക്കും. 2 തവണ ഇ ടെൻഡർ നടത്തിയിട്ടും ഒരു തവണ തുറന്ന ലേലം നടത്തിയിട്ടും ശുചിമുറി കോംപ്ലക്സുകളുടെ കരാർ ആരും എടുത്തില്ല. പ്രധാന മൈതാനത്തും ദേവസ്വം സ്കൂളിനു സമീപവും ക്ഷേത്രത്തിനു സമീപവും ആണ് ദേവസ്വം ബോർഡിനു ശുചിമുറി കോംപ്ലക്സുകൾ ഉള്ളത്. 245 ശുചിമുറികളാണ് ഉള്ളത്. ശുചിമുറി ഉപയോഗിക്കുന്നതിനു 5 രൂപയും കുളിമുറി ഉപയോഗിക്കുന്നതിനു 10 രൂപയുമാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്.
വനപാതയിൽ മാലിന്യം നിറഞ്ഞു
തീർഥാടന കാലം ആയതോടെ നൂറ് കണക്കിനു തീർഥാടകർ കാൽനടയായി യാത്ര ചെയ്യുന്ന പ്ലാച്ചേരി – മുക്കട, മുക്കട– കനകപ്പലം റോഡിൽ മാലിന്യം നിറഞ്ഞു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 20 ടൺ മാലിന്യങ്ങൾ നീക്കിയ പ്ലാച്ചേരി മുക്കട റോഡിൽ ചാക്കിൽ കെട്ടി വൻതോതിൽ മാലിന്യം വീണ്ടും തള്ളിയിരിക്കുകയാണ്. മുക്കട – കനകപ്പലം റോഡ് അരികിൽ ടൺ കണക്കിനു മാലിന്യങ്ങളാണ് വാഹനങ്ങളിൽ എത്തിച്ച് തള്ളിയിട്ടുണ്ട്. മത്സ്യം, മാംസം അവശിഷ്ടങ്ങളും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ വർഷം വനം വകുപ്പ് ഇവിടെ നിന്നുള്ള മാലിന്യങ്ങൾ വനം വകുപ്പ് വാരി മാറ്റിയിരുന്നു. എന്നാൽ ഇവിടെ ക്യാമറ സ്ഥാപിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും മാലിന്യം തള്ളൽ വർധിച്ചു. അതേ സമയം കനകപ്പലം – വെച്ചൂച്ചിറ വനപാതയിൽ മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ തന്നെ മാലിന്യം പൂർണമായും നീക്കി ക്യാമറകൾ സ്ഥാപിച്ചു. ഇതോടെ ഇവിടത്തെ മാലിന്യം തള്ളൽ പൂർണമായും ഇല്ലാതായി. വനത്തിലൂടെ കടന്നുപോകുന്ന റോഡുകളിൽ മാലിന്യം തള്ളൽ അവസാനിപ്പിക്കുന്നതിനു ഉടൻ ക്യാമറ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫിസർ കെ. ഹരിലാൽ അറിയിച്ചു. മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ 5 ക്യാമറ സ്പോൺസർ ചെയ്തിട്ടുണ്ട്. ഇതിനുള്ള സ്റ്റാൻഡും സിമ്മും അനുവദിക്കുന്നത് വനം വകുപ്പിന്റെ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ ഉടൻ നടപടികൾ തുടങ്ങും– റേഞ്ച് ഓഫിസർ പറഞ്ഞു.
പൊലീസ് കൺട്രോൾ റൂം ഉദ്ഘാടനം ഇന്ന്
എരുമേലി ∙ മണ്ഡല, മകര വിളക്ക് തീർഥാടനത്തിന്റെ ഭാഗമായുള്ള എരുമേലി പൊലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ഇന്ന് 5 ന് നടക്കും. . ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 6.30 ന് ശബരിമല പാതയിലെ മാക്കൽകവലയിൽ പൊലീസ് ദീർഘദൂര തീർഥാടന വാഹനങ്ങളിലെ ഡ്രൈവർമാർക്കായി ഒരുക്കുന്ന ചുക്ക് കാപ്പി വിതരണവും ജില്ലാ പൊലീസ് മേധാവി നിർവഹിക്കും. മണ്ഡല കാലത്ത് സേവനം അനുഷ്ഠിക്കുന്ന സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന പരിപാടിയും ഇതോടനുബന്ധിച്ച് നടക്കും.