ശുചിത്വ മിഷന്റെ ചോദ്യം: തരംതിരിക്കാൻ കഴിയാത്ത മാലിന്യം സംസ്കരിച്ച് ഇന്ധനമാക്കിക്കൂടേ?
കോട്ടയം ∙ മാലിന്യ സംസ്കരണം ചർച്ച ചെയ്യാൻ ഇന്നു 2.30ന് അടിയന്തര നഗരസഭ കൗൺസിൽ യോഗം. 6 വരെയാണ് യോഗം.പ്രധാനമായും 4 വിഷയങ്ങൾ ചർച്ചയ്ക്കെടുക്കും. ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ട വാർഷിക പദ്ധതികളുടെ ഭേദഗതിയാണ് ആദ്യം ചർച്ച ചെയ്യുക. ഇത് അംഗീകരിച്ചാൽ, കോടിമതയിലെ അറവുശാല, മത്സ്യ മാർക്കറ്റ് എന്നിവ

കോട്ടയം ∙ മാലിന്യ സംസ്കരണം ചർച്ച ചെയ്യാൻ ഇന്നു 2.30ന് അടിയന്തര നഗരസഭ കൗൺസിൽ യോഗം. 6 വരെയാണ് യോഗം. പ്രധാനമായും 4 വിഷയങ്ങൾ ചർച്ചയ്ക്കെടുക്കും. ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കേണ്ട വാർഷിക പദ്ധതികളുടെ ഭേദഗതിയാണ് ആദ്യം ചർച്ച ചെയ്യുക. ഇത് അംഗീകരിച്ചാൽ, കോടിമതയിലെ അറവുശാല, മത്സ്യ മാർക്കറ്റ് എന്നിവ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പദ്ധതികൾ ആലോചിക്കും. മാലിന്യ സംസ്കരണ പ്ലാന്റ് നിർമിച്ചാലേ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കൂ. അതിനായി പദ്ധതി തയാറാക്കും.
തരംതിരിക്കാൻ കഴിയാത്ത മാലിന്യം സംസ്കരിച്ച് ഇന്ധനമാക്കുന്ന പദ്ധതിക്ക് സ്ഥലം കണ്ടെത്താൻ ശുചിത്വ മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിനായി കൗൺസിൽ നിർദേശിക്കുന്ന 3 സ്ഥലങ്ങൾ ശുചിത്വ മിഷനെ അറിയിക്കുന്നതാണ് മൂന്നാമത്തെ അജൻഡ. ഇതുകൂടാതെ മുള്ളൻകുഴിയിൽ സ്ഥാപിക്കാൻ ശുചിത്വ മിഷന്റെ അനുമതി ലഭിച്ച 1.2 കോടി രൂപയുടെ മലിനജല സംസ്കരണ പ്ലാന്റ് പദ്ധതിയും കൗൺസിൽ യോഗം ചർച്ച ചെയ്യും. കൗൺസിലിന്റെ അനുമതിയോടെ കലക്ടർക്ക് അപേക്ഷ നൽകിയാലേ മുള്ളൻകുഴിയിൽ തുടർ പ്രവർത്തനം ആരംഭിക്കാനാവൂ. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും.
അറവുശാല തുറക്കാൻ 8 മാസം എന്തിന്?
അറവുശാലയുടെ കെട്ടിടം മാത്രം പണിതു. വർഷങ്ങൾക്ക് മുൻപ് ഉദ്ഘാടനത്തിനു ട്രയൽ മാത്രമാണ് നടത്തിയത്. ഇനി മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കണം. ഇതിനു പദ്ധതിയിൽ ഭേദഗതി വരുത്തി ജില്ലാ ആസൂത്രണ സമിതിയിൽനിന്ന് അനുമതി വാങ്ങണം. തുടർന്നു ഫണ്ട് കണ്ടെത്തി പ്ലാന്റ് പൂർത്തിയാക്കണം. ഇതിനു ശേഷം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി വാങ്ങണം. മലിനജല സംസ്കരണ പ്ലാന്റ് ഇല്ലാത്തതാണ് കോടിമതയിലെ മത്സ്യമാർക്കറ്റിനും വിനയായത്. പദ്ധതിക്കായി തീരദേശ വികസന കോർപറേഷനു നഗരസഭ സ്ഥലം നൽകുകയായിരുന്നു. കെട്ടിടം മാത്രം പണിത് ബാക്കി ബാധ്യതകൾ നഗരസഭയുടെ തലയിലായി. സ്ഥലവും കെട്ടിടവും തിരികെ നൽകിയില്ല. ഇവ ഏറ്റെടുത്ത് പണി പൂർത്തിയാക്കണം. രണ്ട് പദ്ധതികളും കോടിമതയിലായതിനാൽ ഒരുമിച്ച് സംസ്കരണ പ്ലാന്റ് പണിത് പ്രവർത്തന ക്ഷമമാക്കാനാണ് ആലോചന.