ആക്രി സാധനങ്ങളിൽ നിന്നു ബഗ്ഗി കാറും സ്പോർട്സ് ബൈക്കും നിർമിച്ച് വിദ്യാർഥി
കടുത്തുരുത്തി ∙ ആക്രി സാധനങ്ങളിൽ നിന്നു ബഗ്ഗി കാറും സ്പോർട്സ് ബൈക്കും സ്വന്തമായി നിർമിച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. കാരിക്കോട് ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഫീൽഡ് ടെക്നിക്കൽ എയർകണ്ടിഷൻ വിദ്യാർഥി പ്രണവ് ആർ. കൃഷ്ണയാണ് (18) രണ്ടു വാഹനങ്ങളുടെയും നിർമാതാവ്. തികച്ചും

കടുത്തുരുത്തി ∙ ആക്രി സാധനങ്ങളിൽ നിന്നു ബഗ്ഗി കാറും സ്പോർട്സ് ബൈക്കും സ്വന്തമായി നിർമിച്ച് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി. കാരിക്കോട് ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഫീൽഡ് ടെക്നിക്കൽ എയർകണ്ടിഷൻ വിദ്യാർഥി പ്രണവ് ആർ. കൃഷ്ണയാണ് (18) രണ്ടു വാഹനങ്ങളുടെയും നിർമാതാവ്. തികച്ചും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ സ്ക്രാപ്പ് ഉപയോഗിച്ചാണ് ഈ രണ്ടു വാഹനങ്ങളും നിർമിച്ചിരിക്കുന്നത്. ബൈക്കിന് 25,000 രൂപയും ബഗ്ഗി കാറിന് 50,000 രൂപയും നിർമാണ ചെലവ് വന്നുവെന്ന് പ്രണവ് പറഞ്ഞു.
വെൽഡിങ് ഉപകരണങ്ങൾ വാടകയ്ക്കെടുത്ത് വീട്ടിൽ ചെറിയ വർക് ഷോപ്പ് തയാറാക്കിയാണ് പ്രണവ് സ്വന്തമായി ഈ വാഹനങ്ങൾ നിർമിച്ചത്. ടിവിഎസ് സ്റ്റാർ സിറ്റി വൺ ടെൻ സിസി എൻജിനാണ് ബഗ്ഗി കാറിന്റെ എൻജിനായി ഘടിപ്പിച്ചിരിക്കുന്നത്. ബൈക്കിൽ ഫോർ സ്ട്രോക്ക് പെട്രോൾ എൻജിനും. ക്ലാസില്ലാത്ത സമയങ്ങളിലും അവധിക്കാലത്തും ഏതാണ്ട് ഒരു വർഷത്തോളം എടുത്താണ് രണ്ട് വാഹനങ്ങളും നിർമിച്ചത്. വാഹനത്തിന്റെ രൂപം മനസ്സിൽ കണ്ട് ആദ്യം പേപ്പറിൽ വരച്ചെടുത്തു. പിന്നീടായിരുന്നു നിർമാണം.
ഓണക്കൂർ കരയോഗപ്പടി വടക്കേ കല്ലോലിക്കൽ കൊച്ചിൻ എയർപോർട്ട് മെക്കാനിക് ആയ രാധാകൃഷ്ണന്റെയും അധ്യാപികയായ ലതയുടെയും ഏക മകനാണ് പ്രണവ്. ചെറുപ്പം തൊട്ട് വാഹനങ്ങളോട് ഏറെ ഇഷ്ടം കാണിച്ച പ്രണവ് പതിനാറ് വയസ്സ് മുതൽ വാഹനങ്ങൾ സ്വന്തമായി നിർമിക്കുന്നതിന് ശ്രമം തുടങ്ങിയിരുന്നു. ശാസ്ത്ര മേളകളിൽ പ്രണവിന്റെ പ്രോജക്ടിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എംഎൽഎ അനൂപ് ജേക്കബ് ആണ് പ്രണവിന്റെ ബഗ്ഗി കാർ ഫ്ലാഗ് ഓഫ് ചെയ്തത്. സ്വന്തമായി പൂർണ രൂപത്തിൽ കാർ നിർമിച്ചു പുറത്തിറക്കുക എന്നതാണ് പ്രണവിന്റെ ആഗ്രഹം. ഇതിനായി ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്