തെരുവുനായ ദുരിതം പായിപ്പാട് പഞ്ചായത്തിൽ; പേപ്പട്ടി ആക്രമണം തുടർക്കഥ; ആകെ ഭയന്ന് നാട്
ചങ്ങനാശേരി ∙ പേപ്പട്ടിയുടെ ആക്രമണം ഭയന്ന് നാട്. പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന എസി റോഡ് അറുനൂറിൽപ്പുതുവൽ, കോമങ്കരിച്ചിറ തുരുത്തേൽപ്പടി ഭാഗത്തുണ്ടായ പേപ്പട്ടി ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു.പേപ്പട്ടിയുടെ ആക്രമണത്തിനിരയായ മൂന്ന് വളർത്തുനായ്ക്കൾ ചത്തു. രണ്ടു ദിവസങ്ങളിലായാണു പ്രദേശത്തു ഭീതി

ചങ്ങനാശേരി ∙ പേപ്പട്ടിയുടെ ആക്രമണം ഭയന്ന് നാട്. പായിപ്പാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന എസി റോഡ് അറുനൂറിൽപ്പുതുവൽ, കോമങ്കരിച്ചിറ തുരുത്തേൽപ്പടി ഭാഗത്തുണ്ടായ പേപ്പട്ടി ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു. പേപ്പട്ടിയുടെ ആക്രമണത്തിനിരയായ മൂന്ന് വളർത്തുനായ്ക്കൾ ചത്തു. രണ്ടു ദിവസങ്ങളിലായാണു പ്രദേശത്തു ഭീതി വിതച്ചു പേപ്പട്ടിയുടെ ആക്രമണം നടന്നത്. തുരുത്തേൽപ്പടി ഭാഗത്തുള്ള കിഴക്കേതുരുത്ത് കരുണാകരൻ (68), സിബിച്ചൻ നടുവീലേവീട്, ഇദ്ദേഹത്തിന്റെ മകൻ എന്നിവർക്കാണു കടിയേറ്റത്. സിബിച്ചനും മകനും തിങ്കളാഴ്ച വീട്ടിലെ വളർത്തുനായയുടെ കടിയേൽക്കുകയായിരുന്നു. ഇവരുടെ നായയെ കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമിച്ചിരുന്നു.
ഇതാകാം ആക്രമണകാരണമെന്ന് കരുതുന്നു. റോഡിലൂടെ അലഞ്ഞ് തിരിഞ്ഞെത്തിയ പേപ്പട്ടിയാണ് ഇന്നലെ കരുണാകരനെ കടിച്ചത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ വീടുകളിലെ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും കടിയേറ്റിട്ടുണ്ട്.കടിയേറ്റ മൃഗങ്ങളെ മൃഗസംരക്ഷണ വകുപ്പും പായിപ്പാട് പഞ്ചായത്ത് അധികൃതരും ചേർന്നു നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലിരുന്ന 3 വളർത്തുനായ്ക്കളാണ് ഇന്നലെ ചത്തത്.
പ്രദേശവാസികൾ സംഘടിച്ച് പേപ്പട്ടിക്കായി പ്രദേശം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ഇതു വരെ കണ്ടെത്താനായില്ല. ഇടവഴികളിലൂടെയും വീടിന്റെ പരിസരങ്ങളിലൂടെയും പാഞ്ഞു നടക്കുന്ന പേപ്പട്ടി വളർത്തുമൃഗങ്ങളെയും ആക്രമിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പേപ്പട്ടി ആക്രമണത്തിൽ നാട് ഭയന്നിരിക്കുകയാണ്.പ്രദേശത്ത് കോട്ടയത്ത് നിന്നുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്വാഡും പഞ്ചായത്ത് അധികൃതരും ക്യാംപ് ചെയ്യുന്നുണ്ട്. പേപ്പട്ടിയെ പിടികൂടുന്നതിനും വളർത്തുമൃഗങ്ങൾക്കും വാക്സിനേഷൻ ചെയ്യുന്നതിനുള്ള സൗകര്യം മൃഗസംരക്ഷണവകുപ്പും പഞ്ചായത്തും സ്വീകരിച്ചതായി പഞ്ചായത്തംഗം ജി.ജയൻ പറഞ്ഞു.