ഭക്ഷണം: പരിശോധനയുമായി ആരോഗ്യ വകുപ്പ്
എരുമേലി ∙ ശബരിമല മണ്ഡല– മകരവിളക്ക് സീസണിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എരുമേലിയിലെ പ്രധാന താവളങ്ങളായ എരുമേലി ടൗൺ, കൊരട്ടി, പേരൂർത്തോട്, കണമല , മുക്കൂട്ടുതറ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 28 കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ

എരുമേലി ∙ ശബരിമല മണ്ഡല– മകരവിളക്ക് സീസണിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എരുമേലിയിലെ പ്രധാന താവളങ്ങളായ എരുമേലി ടൗൺ, കൊരട്ടി, പേരൂർത്തോട്, കണമല , മുക്കൂട്ടുതറ എന്നിവിടങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 28 കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന 3 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. എല്ലാ തൊഴിലാളികളും ഹെൽത്ത് കാർഡ് എടുക്കണമെന്നു ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര അറിയിച്ചു. ഖര–ദ്രവ മാലിന്യനിർമാർജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും അറിയിച്ചു. ഹെൽത്ത് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എച്ച്ഐ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, എ.എൻ.നിഷമോൾ, എസ്.സജിത്, കെ.ജിതിൻ, ആഷ്ന എന്നിവർ പരിശോധനക്കു നേതൃത്വം നൽകി.
ജലാശയങ്ങൾ മലിനമാക്കിയാൽ നടപടി
∙ ജലാശയങ്ങളിൽ പ്ലാസ്റ്റിക് തള്ളുന്നതിനെതിരെ ആരോഗ്യവകുപ്പ് നടപടി തുടങ്ങി. കണമലയിൽ ആറ്റിലേക്ക് പ്ലാസ്റ്റിക് തള്ളിയതിനു പാർക്കിങ് മൈതാനം നടത്തിപ്പുകാർക്ക് നോട്ടിസ് നൽകി. പ്ലാസ്റ്റിക് പ്ലേറ്റുകൾ ഉൾപ്പെടെയാണ് ആറ്റിലേക്കു തള്ളിയത്. എരുമേലിയിലെ വലിയ തോടും ചെറിയ തോടും ജലാശയങ്ങളും മലിനമാക്കുന്നവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ശുചിമുറി ബോർഡുകളിൽ നിരക്കുകൾക്ക് തുണിമറ
∙ദേവസ്വം ശുചിമുറി കോംപ്ലക്സിലാണു ദേവസ്വം ബോർഡ് പ്രദർശിപ്പിച്ചിരിക്കുന്ന ശുചിമുറി നിരക്കുകൾ തീർഥാടകർ കാണാതിരിക്കാൻ തുണി ഉപയോഗിച്ച് മറച്ചിരിക്കുന്നത്. ഇതു മറച്ചു വച്ച ശേഷം ശുചിമുറി ഉപയോഗത്തിന് അമിതനിരക്ക് വാങ്ങുകയാണെന്നാണു പരാതി. ദേവസ്വം ബോർഡിന്റെ കരാർ പ്രകാരം ശുചിമുറി ഉപയോഗത്തിന് 5 രൂപയും കുളിമുറി ഉപയോഗത്തിനു 10 രൂപയും മാത്രമേ വാങ്ങാൻ പാടുള്ളൂ എന്നാണു വ്യവസ്ഥ. എന്നാൽ ഇതു ലംഘിച്ച് കരാറുകാർ ശുചിമുറി ഉപയോഗത്തിനു 20 രൂപ വീതം വാങ്ങുന്നതായിട്ടാണു വ്യാപക പരാതി.